For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടാനമ്മയല്ല, സ്വന്തം അമ്മ തന്നെയാണ്

ജീവിത്തതില്‍ രണ്ടാനമ്മയെന്ന വേഷം അണിയേണ്ടി വന്നാല്‍ എങ്ങനെ നല്ലൊരു രണ്ടാനമ്മയാകാം

|

സിനിമകളിലും സീരിയലുകളിലും നമ്മള്‍ കണ്ട് ശീലിച്ചതാണ് രണ്ടാനമ്മ എന്ന് പറഞ്ഞാല്‍ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ കുട്ടികളോട് ചെയ്യുന്ന ക്രൂരതയും മറ്റും. കാലങ്ങളായി നമ്മുടെ സമൂഹം രണ്ടാനമ്മയ്ക്ക് നല്‍കിയ രൂപവും ഭാവവും ക്രൂരതയുടേതാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഗര്‍ഭധാരണത്തിനു സഹായിക്കും സെക്‌സ്‌ പൊസിഷനുകള്‍

എന്നാല്‍ രണ്ടാം വിവാഹത്തില്‍ രണ്ടാനമ്മയെന്ന പദവിയിലേക്ക് വരുമ്പോള്‍ ഭര്‍ത്താവിനെ സ്‌നേഹിയ്ക്കുന്ന പോലെ തന്നെ ഭര്‍ത്താവിന്റെ ആദ്യബന്ധത്തിലെ മക്കളേയും സ്‌നേഹിയ്ക്കാന്‍ കഴിവുള്ള അമ്മമാര്‍ ധാരാളമുണ്ട്. ഒരു രണ്ടാനമ്മയാവാന്‍ എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തണം എന്ന് നോക്കാം.

എല്ലാം ശരിയാവുമെന്ന ചിന്ത

എല്ലാം ശരിയാവുമെന്ന ചിന്ത

പലപ്പോഴും അച്ഛന്റെ രണ്ടാംഭാര്യം അംഗീകരിയ്ക്കാന്‍ പല കുട്ടികളും തയ്യാറാവില്ല. എന്നാല്‍ എല്ലാം ശരിയാവുമെന്ന ശുഭപ്രതീക്ഷയില്‍ തന്നെ നിങ്ങള്‍ വീടിന്റേയും ഭര്‍ത്താവിന്റെയും കുഞ്ഞിന്റേയും നിയന്ത്രണം ഏറ്റെടുക്കണം. അതിലുപരി കുഞ്ഞിനോടുള്ള സ്‌നേഹപൂര്‍ണമായ പെരുമാറ്റത്തിലൂടെ കുഞ്ഞിനെ കൈയ്യിലെടുക്കാം. ആണ്‍കുഞ്ഞുണ്ടാകാന്‍ സിംപിംള്‍ വിദ്യകള്‍.....

നിങ്ങളാരാണെന്നത് മനസ്സിലാക്കുക

നിങ്ങളാരാണെന്നത് മനസ്സിലാക്കുക

ഭര്‍ത്താവും അദ്ദേഹത്തിന്റെ കുഞ്ഞുമായുള്ള ബന്ധത്തില്‍ അവര്‍ക്ക് നിങ്ങളാരാണെന്നും അവര്‍ നിങ്ങള്‍ക്കാരാണെന്നും എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കുക.

പ്രശ്‌നങ്ങളെ പുറത്ത് നിര്‍ത്തുക

പ്രശ്‌നങ്ങളെ പുറത്ത് നിര്‍ത്തുക

പുതിയ വീടും കുഞ്ഞുമായി പൊരുത്തപ്പെടുന്നതു വരെ നിങ്ങളുടെ പ്രശ്‌നങ്ങളെ പുറത്ത് നിര്‍ത്തുക. ഒരിക്കലും സ്വകാര്യവിഷയങ്ങളുടെ പേരില്‍ കുട്ടിയോട് തര്‍ക്കിക്കാനും ദേഷ്യപ്പെടാനും നില്‍ക്കരുത്.

ക്ഷമയെന്ന ശീലം

ക്ഷമയെന്ന ശീലം

ഇതുവരെ നിങ്ങളുടെ ജീവിതത്തില്‍ ഇല്ലാതിരുന്ന പല ശീലങ്ങളും പ്രാധാന്യത്തോട് കൂടി തന്നെ ജീവിതത്തില്‍ കൂട്ടിച്ചേര്‍ക്കുക. അതില്‍ പ്രധാനപ്പെട്ടതാണ് ക്ഷമ.

കുട്ടിയോടൊപ്പം സമയം ചിലവഴിയ്ക്കാം

കുട്ടിയോടൊപ്പം സമയം ചിലവഴിയ്ക്കാം

കിട്ടുന്ന സമയങ്ങളില്‍ കുട്ടിയോടൊപ്പം സമയം ചിലവഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. സ്വന്തം അമ്മയെന്ന തോന്നല്‍ കുട്ടിയില്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിയ്ക്കുക.

 ഭര്‍ത്താവാണ്, അച്ഛനുമാണ്

ഭര്‍ത്താവാണ്, അച്ഛനുമാണ്

തന്റെ ഭര്‍ത്താവാണെങ്കിലും അച്ഛനുമാണ് എന്ന ചിന്ത മറക്കാതിരിയ്ക്കുക. അച്ഛന്റേതായ കടമകള്‍ നിര്‍വ്വഹിയ്ക്കാനും അനുവദിയ്ക്കുക.

പങ്കാളിയുമായി ആശയവിനിമയം

പങ്കാളിയുമായി ആശയവിനിമയം

ആശയവിനിമയത്തിന്റെ കുറവാണ് പലപ്പോഴും പല പ്രശ്‌നങ്ങള്‍ക്കും കാരണം. എന്നാല്‍ പങ്കാളിയുമായി നല്ല രീതിയിലുള്ള ആശയ വിനിമയം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

 ബന്ധുക്കളോടുള്ള സമീപനം

ബന്ധുക്കളോടുള്ള സമീപനം

ബന്ധുക്കളോടുള്ള സമീപനമാണ് മറ്റൊന്ന്. ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ക്ക് പോലും എടുത്ത് ചാടി നോ പറയാതെ ക്ഷമയോട് കൂടി കാര്യങ്ങള്‍ കൈകാര്യം ചെയ്യുക.

വിശ്വാസ്യത

വിശ്വാസ്യത

സ്‌നേഹവും വിശ്വാസ്യതയുമാണ് ഏത് ബന്ധത്തിന്റേയും അടിസ്ഥാനം. ഒരിക്കലും കപടത കാണിയ്ക്കാതിരിയ്ക്കുക.

English summary

Practical Tips On How To Be A Good Stepmom

we share some features, tips, and ways to become the perfect stepmom.
Story first published: Monday, December 19, 2016, 15:56 [IST]
X
Desktop Bottom Promotion