Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ചായ കുടിച്ചാല്‍ കുട്ടി പൊക്കം വയ്ക്കില്ല??
ചായ, കാപ്പി ശീലങ്ങള്‍ പലര്‍ക്കും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. എന്നാല്‍ കുട്ടികളുടെ കാര്യം വരുമ്പോള്‍ ഈ ശീലത്തില്‍ നിന്നും നാം പലരും പിന്മാറുകയും ചെയ്യും.
കാരണം കുട്ടികളുടെ ആരോഗ്യക്കാര്യത്തില്‍ നമ്മളെല്ലാവരും ഏറെ ശ്രദ്ധാലുക്കളാണെന്നതു കൊണ്ടുതന്നെ.

ചായയുടെ കാര്യവും ഇങ്ങനെ തന്നെ. മുതിര്‍ന്നു കഴിഞ്ഞാല്‍ കുട്ടികള്‍ക്കു ചായ നല്കുന്ന കാര്യത്തില്‍ നമുക്കത്ര മടിയുണ്ടാകില്ല. എന്നാല്‍ കുട്ടി, അതായത് 4-10 വയസു വരെ ഇവര്‍ക്കു ചായ കൊടുക്കാമോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകും.

കുട്ടികള്‍ക്കു ചായ നല്‍കുന്നത് ഇവരുടെ വളര്‍ച്ചയെ, പ്രത്യേകിച്ചും എല്ലുകളുടെ വളര്‍ച്ചയെ ദോഷകരമായി ബാധിയ്ക്കും. കാരണം ചായയിലെ ഒരു ഘടകം കാല്‍സ്യം വലിച്ചെടുക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിയ്ക്കുന്നു. ഇത് കുട്ടികള്‍ ഉയരം വയ്ക്കുന്നതടക്കമുള്ള ഘടകങ്ങളെ തടയും.

ചായ കുട്ടികള്‍ കുടിയ്ക്കുമ്പോള്‍ ഇത് ഇവരുടെ തലച്ചോര്‍, നാഡീവ്യൂഹങ്ങള്‍, മസിലുകള്‍ എന്നിവയേയും ബാധിയ്ക്കും.
കാല്‍സ്യം കുറയുന്നതു കൊണ്ടുതന്നെ കുട്ടികളുടെ കാലുകളിലും ശരീരത്തിലുമെല്ലാം മുറിവുകളുണ്ടാകാനും. എല്ലൊടിയാനുമുള്ള സാധ്യത ഏറെയാണ്.

ചായ കുട്ടികളില്‍ പെരുമാറ്റവൈകല്യം, അസ്വസ്ഥത എന്നിവയുണ്ടാക്കും.
പലരും കണ്ടുപിടിയ്ക്കുന്ന മാര്‍ഗം ചായയില്‍ കൂടുതല്‍ പാലു ചേര്‍ത്തു നല്‍കുകയെന്നതാണ്. എന്നാല്‍ ഇതുകൊണ്ടും പ്രയോജനമില്ല. കാരണം ചായയുടെ ഏതാനും തുള്ളികള്‍ മതി, പാലിന്റ ഗുണം കുറയ്ക്കാനും ചായയുടെ സ്വാധീനം കുട്ടിയിലുണ്ടാക്കാനും.



Click it and Unblock the Notifications

