For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളെ മിടുക്കരാക്കാനുള്ള വഴികള്‍

|

കുട്ടികളെ മിടുക്കരായി വളര്‍ത്താനാണ് എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലപ്പോഴും അച്ഛനമ്മമാരുടെ തിരക്കുകള്‍ക്കുള്ളില്‍ പലര്‍ക്കും മക്കളെ ശ്രദ്ധിക്കാന്‍ സമയമുണ്ടാകുകയില്ല. കാലം മാറുന്നതിനനുസരിച്ച് കുട്ടികളുടെ സ്വഭാവത്തിലും മാറ്റങ്ങള്‍ വരാറുണ്ട്. എന്നാല്‍ കുട്ടികളെ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ അതിന് പിന്നീട് നമ്മള്‍ ജീവിതത്തില്‍വളരെ വലിയ വില കൊടുക്കേണ്ടി വരും എന്നതാണ് സത്യം.

How to handle kids

എന്നാല്‍ കുട്ടികളെ മിടിക്കരാക്കി വളര്‍ത്താന്‍ എല്ലാ അച്ഛനമ്മമാരും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. മാതാ-പിതാ-ഗുരു-ദൈവം എന്നാണ്. അതുകൊണ്ട് തന്നെ മാതാപിതാക്കളുടെ സംരക്ഷണം കഴിഞ്ഞാല്‍ മാത്രമേ ദൈവത്തിനു പോലും പങ്കുള്ളൂ എന്നതാണ് സത്യം. കുട്ടികളെ മിടുക്കരാക്കി വളര്‍ത്താനുള്ള ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. കുട്ടികളിലെ പനി വില്ലനാകുമ്പോള്‍

കുട്ടികള്‍ക്ക് വേണ്ടതെല്ലാം

How to handle kids

കുട്ടികള്‍ക്ക് വേണ്ടതെല്ലാം വാങ്ങിക്കൊടുത്താല്‍ എല്ലാമായി എന്നു കരുതുന്നവരാണ് പല അച്ഛനമ്മമാരും. എന്നാല്‍ എത്ര വെല്ലുവിളി നിറഞ്ഞ ജീവിതത്തേയും നേരിടാനുള്ള കരുത്തും തന്റേടവുമാണ് അവര്‍ക്ക് വേണ്ടി നല്‍കേണ്ടുന്ന ആദ്യ കാര്യം.

കുട്ടികള്‍ക്കായി അല്‍പസമയം

How to handle kids

ഒറ്റപ്പെടല്‍ ഏറ്റവും മോശമായി ബാധിയ്ക്കുന്നത് കുട്ടികളെയാണ്. അതുകൊണ്ട് തന്നെ കുട്ടികളോട് സംസാരിയ്ക്കാന്‍ സമയം കണ്ടെത്തുകയും വേണം. ഇത് ജീവിതത്തില്‍ ഇവര്‍ക്ക് മുന്നേറാനുള്ള ഊര്‍ജ്ജം നല്‍കുന്നു.

ശരി തെറ്റിനെക്കുറിച്ച്

How to handle kids

ശരിതെറ്റുകളെക്കുറിച്ച് ചെറുപ്പത്തില്‍ തന്നെ ധാരണ നല്‍കാം. എന്തൊക്കെ തെറ്റാണെന്നും എന്തൊക്കെയാണ് ശരിയെന്നും മാതാപിതാക്കള്‍ തന്നെ കുട്ടികള്‍ക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം.

ശിക്ഷിക്കുമ്പോള്‍

How to handle kids

കുട്ടികളെ ശിക്ഷിക്കുമ്പോള്‍ ഒരിക്കലും അത് അധികമാകരുത്. മാത്രമല്ല എന്തിനാണ് ശിക്ഷയെന്നതും കുട്ടികളെ ബോധ്യപ്പെടുത്തണം. മാതാപിതാക്കളുടെ ദേഷ്യം പ്രകടിപ്പിക്കാനുള്ള അവസരമായി കണ്ട് കുട്ടികളെ ശിക്ഷിക്കരുത്.

എന്തിനും ഏതിനും പരിധിയുണ്ട്

How to handle kids

മക്കള്‍ കൂട്ടുകാരെപ്പോലെയാവണം എന്നത് സത്യം. എന്നാല്‍ ഒരിക്കലും ഒരു പരിധിയില്‍ കവിഞ്ഞ സ്വാതന്ത്ര്യം മക്കള്‍ക്ക് നല്‍കരുത്. ഇത് പിന്നീട് നിങ്ങള്‍ക്ക് തന്നെ ദോഷം ചെയ്യും.

English summary

How to handle kids

Every parent gets angry at his or her children sometimes. Here some tips how to handle your child.
Story first published: Saturday, June 25, 2016, 17:28 [IST]
X
Desktop Bottom Promotion