For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂര്‍ക്കംവലി കുട്ടികളെ ഹൃദ്രോഗിയാക്കും?

|

കൂര്‍ക്കംവലി മുതിര്‍ന്നവരുടെ മാത്രമല്ല, ചില കുട്ടികള്‍ക്കുമുണ്ടാകാറുണ്ട്. എന്നാല്‍ പലപ്പോഴും മാതാപിതാക്കള്‍ ഇത് അത്ര കാര്യമായി എടുക്കാറുമില്ല. ഉറക്കത്തിലുള്ള ഒരു ശീലമെന്ന പ്രാധാന്യമേ പലരും ഇതിനു കല്‍പ്പിയ്ക്കാറുള്ളൂ.

എന്നാല്‍ കൂര്‍ക്കംവലി കുട്ടികളില്‍ പല ദോഷവശങ്ങളുമുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്കുട്ടികളില്‍ ഉറക്കത്തില്‍ മൂത്രമൊഴിയ്ക്കുന്നതു മുതല്‍ പഠനത്തില്‍ പിന്നോക്കം പോകുന്നതുവരെയുള്ള പ്രശ്‌നങ്ങളുണ്ടാക്കും.

കുട്ടികളിലെ കൂര്‍ക്കം വലിയെക്കുറിച്ചു കൂടുതലറിയൂ

കൂര്‍ക്കംവലി കുട്ടികളെ ഹൃദ്രോഗിയാക്കും?

കൂര്‍ക്കംവലി കുട്ടികളെ ഹൃദ്രോഗിയാക്കും?

കുട്ടികള്‍ കൂര്‍ക്കംവലിയ്ക്കുന്നതിന് പല കാരണങ്ങളുമുണ്ട്. ചില കുട്ടികളില്‍ ശ്വാസംവലിയ്ക്കുന്നതിനുള്ള എയര്‍വെ ചെറുതാണെങ്കില്‍ ഈ പ്രശ്‌നമുണ്ടാകും.

കൂര്‍ക്കംവലി കുട്ടികളെ ഹൃദ്രോഗിയാക്കും?

കൂര്‍ക്കംവലി കുട്ടികളെ ഹൃദ്രോഗിയാക്കും?

അല്ലെങ്കില്‍ ഉറക്കത്തില്‍ ശ്വാസം നിയന്ത്രിയ്ക്കുന്ന മസിലുകള്‍ വേണ്ട വിധത്തില്‍ വികസിയ്ക്കാത്തതാകാം.

കൂര്‍ക്കംവലി കുട്ടികളെ ഹൃദ്രോഗിയാക്കും?

കൂര്‍ക്കംവലി കുട്ടികളെ ഹൃദ്രോഗിയാക്കും?

ടോണ്‍സില്‍സ, അഡിനോയ്ഡുകള്‍ എന്നിവയുടെ വലിപ്പം കൂടുതലാണെങ്കിലും ഇതുണ്ടാകാം.

കൂര്‍ക്കംവലി കുട്ടികളെ ഹൃദ്രോഗിയാക്കും?

കൂര്‍ക്കംവലി കുട്ടികളെ ഹൃദ്രോഗിയാക്കും?

അമിതവണ്ണമാണ് മറ്റൊരു കാരണം. ഇത് കുട്ടികളില്‍ കൂര്‍ക്കംവലിയ്ക്കുള്ള ഒരു പ്രധാന കാരണമാകാറുണ്ട്.

കൂര്‍ക്കംവലി കുട്ടികളെ ഹൃദ്രോഗിയാക്കും?

കൂര്‍ക്കംവലി കുട്ടികളെ ഹൃദ്രോഗിയാക്കും?

ഇതിനു പുറമെ സ്‌ട്രെസ്, അലര്‍ജി, മൂക്കടപ്പ് തുടങ്ങിയവയെല്ലാം കൂര്‍ക്കംവലിയ്ക്കു കാരണമാകാറുണ്ട്.

കൂര്‍ക്കംവലി കുട്ടികളെ ഹൃദ്രോഗിയാക്കും?

കൂര്‍ക്കംവലി കുട്ടികളെ ഹൃദ്രോഗിയാക്കും?

ആഴ്ചയില്‍ മൂന്നുനാലു തവണയെങ്കിലും കൂര്‍ക്കംവലിയ്ക്കുകയാണെങ്കില്‍ ഇത് ഒരു ഉറക്കശീലമായിത്തന്നെ കണക്കാക്കാം.

ഇത്തരം ശീലം കുട്ടികള്‍ക്ക് ഹൃദയ, തലച്ചോര്‍ സംബന്ധമായ പ്രശ്‌നങ്ങളിലേയ്ക്കു വഴി വച്ചേക്കാം.

കൂര്‍ക്കംവലി കുട്ടികളെ ഹൃദ്രോഗിയാക്കും?

കൂര്‍ക്കംവലി കുട്ടികളെ ഹൃദ്രോഗിയാക്കും?

ഇത് കുട്ടികളില്‍ സ്ലീപ് ആപ്നിയ എന്ന പ്രശ്‌നവുമുണ്ടാക്കിയേക്കാം. അതായത് ശരിയായ ഉറക്കം ലഭിയ്ക്കാത്ത അവസ്ഥ. കുട്ടി ഇടയ്ക്കിടെ ഉണരാന്‍ ഇതിടയാക്കും.

കൂര്‍ക്കംവലി കുട്ടികളെ ഹൃദ്രോഗിയാക്കും?

കൂര്‍ക്കംവലി കുട്ടികളെ ഹൃദ്രോഗിയാക്കും?

സ്ലീപ് ആപ്‌നിയയുള്ള കുട്ടികളില്‍ ഏകാഗ്രതക്കുറവ്, ഹൈപ്പര്‍ആക്ടീവിറ്റി, പഠനം, ഐക്യു എന്നിവയെയെല്ലാം ബാധിയ്ക്കാം. രാത്രി ശരിയ്ക്കും ഉറക്കം ലഭിയ്ക്കാത്തതും ശ്വസനം ശരിയല്ലാത്തതു കൊണ്ട് തലച്ചോറിലേയ്ക്ക് ഓക്‌സിജന്‍ വേണ്ടത്ര ലഭിയ്ക്കാത്തതുമാണ് കാരണം.

കൂര്‍ക്കംവലി കുട്ടികളെ ഹൃദ്രോഗിയാക്കും?

കൂര്‍ക്കംവലി കുട്ടികളെ ഹൃദ്രോഗിയാക്കും?

ഇത് സ്ഥിരമാകുന്നത് തലച്ചോറിന് വേണ്ടത്ര ഓക്‌സിഡന്‍ ലഭിയ്ക്കാതിരിയ്ക്കാന്‍ കാരണമാകും. ഇതുവഴി ബിപി കൂടും. ഹൃദയത്തെ ബാധിയ്ക്കും.

ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ അടുത്ത ദിവസം കൂടുതല്‍ ഭക്ഷണം കഴിയ്ക്കാന്‍ തോന്നും. ഇത് കുട്ടികളിലും അമിതവണ്ണത്തിന് കാരണമാകും.

English summary

How Snoring Affects Kid's Health

Here are some of the points how snoring affects kid's health. Read more to know about,
Story first published: Friday, March 4, 2016, 23:39 [IST]
X
Desktop Bottom Promotion