For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ പന്നിപ്പനി തടയാം

By Super
|

സ്വൈന്‍ ഫ്ലു അഥവാ പന്നിപ്പനി ലോകത്തെ മുഴുവനും ഭയാശങ്കയിലാക്കുന്ന ഒരു വൈറസ് ബാധയാണെന്ന് നമുക്കറിയാം. രോഗം ബാധിച്ച ശേഷം ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതിരിക്കാനുള്ള മുന്‍ കരുതലെടുക്കുകയാണ് ഉചിതം. വൈറസിന്‍റെ വ്യാപനം തടയാന്‍ കുട്ടികളെ ഇതില്‍ നിന്ന് സംരക്ഷിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് കുട്ടികളുണ്ടെങ്കില്‍ അവരുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ നല്കേണ്ടതുണ്ട്.

നല്ല കാഴ്‌ചയ്‌ക്ക്‌ 20 കാര്യങ്ങള്‍

ഒരു മാര്‍ഗ്ഗം കുട്ടിയുടെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കലാണ്. ഇതല്ലാതെ ചെയ്യാവുന്നത് കുട്ടികളിലെ പന്നിപ്പനിയുടെ ലക്ഷണങ്ങള്‍ തിരിച്ചറിയുകയാണ്. പന്നിപ്പനിയുടേതായ ഏതെങ്കിലും ചെറിയ ലക്ഷണങ്ങളെങ്കിലും കണ്ടാല്‍ ഉടന്‍ തന്നെ കുട്ടിയെ ഡോക്ടറെ കാണിക്കണം. ആരംഭത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ഇത് കാര്യക്ഷമമായി കൈകാര്യം ചെയ്യാനാവും. കുട്ടികള്‍ക്ക് പന്നിപ്പനി ബാധിക്കാതിരിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ മനസിലാക്കുക.

1.ശുചിത്വം

1.ശുചിത്വം

വൈറസ് ബാധയില്‍ നിന്ന് അകന്ന് നില്‍ക്കാനുള്ള ഏറ്റവും പ്രധാന കാര്യം ചില ശുചിത്വ മാനദണ്ഠങ്ങള്‍ പുലര്‍ത്തുക എന്നതാണ്. വസ്തുക്കളില്‍ സ്പര്‍ശിക്കുന്നതിന് മുമ്പും ശേഷവും കൈ കഴുകുക. എന്നാല്‍ കുട്ടികളുടെ സംരക്ഷണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. മുതിര്‍ന്നവര്‍ ചെയ്യുന്ന മുന്‍ കരുതലുകള്‍ കുട്ടികളെ ചെയ്യിക്കുക പ്രയാസമുള്ള കാര്യമാണ്. ഒരു രക്ഷിതാവെന്ന നിലയില്‍ കുട്ടികള്‍ കൈ കഴുകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

2.വൃത്തിയാക്കല്‍

2.വൃത്തിയാക്കല്‍

കുട്ടികള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ശുചീകരിക്കുന്നത് പ്രധാനപ്പെട്ട കാര്യമാണ്. വൃത്തിരഹിതമായ വസ്തുക്കളില്‍ സ്പര്‍ശിക്കുന്നത് കുട്ടികളിലേക്ക് വൈറസ് പടരാനിടയാക്കും. കുട്ടികള്‍ വീട്ടിലുള്ളപ്പോള്‍ അവരുപയോഗിക്കുന്ന സാധനങ്ങള്‍ ശുചിയായിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.

3.മൂക്ക് വൃത്തിയാക്കല്‍

3.മൂക്ക് വൃത്തിയാക്കല്‍

മൂക്കിലൂടെ വേഗത്തില്‍ വൈറസ് പ്രവേശിക്കും എന്നതിനാല്‍ മൂക്ക് നന്നായി വൃത്തിയാക്കണം. കുട്ടി സ്കൂളില്‍ നിന്ന് വന്നാലുടന്‍ മൂക്ക് വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. ഇത് വഴി ഉള്ളിലുള്ള വൈറസുകളെ നീക്കം ചെയ്യാനാവും.

4.നല്ല ഭക്ഷണം

4.നല്ല ഭക്ഷണം

വിറ്റാമിന്‍ സി, എ എന്നിവയാല്‍ സമ്പുഷ്ടമായ ആഹാരം കഴിക്കേണ്ടത് പ്രധാന കാര്യമാണ്. കുട്ടികള്‍ക്ക് സ്ട്രോബെറി, നെല്ലിക്ക, ഓറഞ്ച് തുടങ്ങിയവ നല്കുക. കാരറ്റ്, ബീറ്റ്റൂട്ട്, മധുരമുള്ള ഉരുളക്കിഴങ്ങ് എന്നിവയും ആഹാരത്തിലുള്‍പ്പെടുത്താവുന്നതാണ്.

5. സിങ്ക്

5. സിങ്ക്

കാലികമായ അണുബാധകളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന മിനറലാണ് സിങ്ക്. അണ്ടി വര്‍ഗ്ഗങ്ങളും, ധാന്യങ്ങളും കുട്ടിയുടെ ഭക്ഷണത്തിന്‍റെ ഭാഗമാക്കുക. കുട്ടികള്‍ വിവിധ തരം അണ്ടിപ്പരിപ്പുകള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

6. കഷായം

6. കഷായം

തുളസിയുടെയും വേപ്പിന്‍റെയും ഇലകള്‍ ഉപയോഗിച്ച് ഒരു കഷായം തയ്യാറാക്കുക. അല്പം മഞ്ഞള്‍, കുരുമുളക പൊടി, ഒലിവ് എന്നിവയും ഇതില്‍ ചേര്‍ക്കുക. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ശക്തമായ രോഗപ്രതിരോധ ശേഷി പന്നിപ്പനിയെ തടയും.

7. ഹെര്‍ബല്‍ ടീ

7. ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീയും പന്നിപ്പനിയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതാണ്. അല്പം വെള്ളം വെളുത്തുള്ളി ചേര്‍ത്ത് തിളപ്പിച്ച് ഉപയോഗിക്കുന്നത് കുട്ടിയുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കാന്‍ സഹായിക്കും.

English summary

Ways To Prevent Swine Flu In Kids

We all know the fact that swine flu is a virus that is terrorising the whole world nowadays.
X
Desktop Bottom Promotion