Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കുട്ടിയെ ഭക്ഷണം കഴിപ്പിയ്ക്കൂ
കുട്ടികളെ ഭക്ഷണം കഴിപ്പിക്കുവാന്‍ ചിലപ്പോഴൊക്കെ യുദ്ധം വെട്ടേണ്ടി വരും. മിക്കവാറും കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കുവാന്‍ മടിയാണെന്നതു തന്നെ കാര്യം. കുട്ടി ഭക്ഷണം കഴിക്കുന്നില്ലെന്ന് പറഞ്ഞ് ആവലാതിപ്പെടുന്ന അമ്മമാര്‍ സാധാരണ കാഴ്ചയാണ്. കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ നിന്നുള്ള ശ്രദ്ധ മാററാം.
ഭക്ഷണം കൊടുക്കുന്ന സമയത്ത് ടിവി വച്ചു കൊടുക്കുകയോ വീട്ടില്‍ മറ്റുള്ളവരോട് കുട്ടിയെ കളിപ്പിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോള്‍ ഇടയ്ക്കിടെ ഭക്ഷണം കൊടുക്കാന്‍ എളുപ്പമായിരിക്കും.

കുട്ടിയുടെ സാന്നിധ്യത്തില്‍ ഭക്ഷണം കഴിക്കാത്തതിനെ പറ്റി പരാതി പറയരുത്. ശ്രദ്ധ ആകര്‍ഷിക്കാന്‍ എന്തും ചെയ്യുന്ന ശീലം കുട്ടികള്‍ക്കുണ്ട്. ഇതിനു വേണ്ടി പിന്നീടും ഭക്ഷണം കഴിക്കാതിരിക്കുന്നത് അവര്‍ ആവര്‍ത്തിക്കും. കുട്ടി കൊടുക്കുന്ന ഭക്ഷണം കഴിക്കുകയോ തനിയെ കഴിക്കുകയോ ചെയ്യുമ്പോള്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. ഭക്ഷണം അല്പം താഴെപ്പോയാലും താഴെയിട്ടാലും വഴക്കു പറയാതിരിക്കുക.

ഭക്ഷണത്തിനുളള സമയമായെന്ന് കുട്ടിയെ പഠിപ്പിക്കുവാന്‍ മാര്‍ഗമുണ്ട്. ഭക്ഷണസമയമാകുമ്പോള്‍ പാത്രങ്ങളും ഗ്ലാസുകളും ഭക്ഷണവും തീന്മേശയില് എടുത്തുവയ്ക്കുക. ഇവിടെ ഇരുത്തി കുഞ്ഞിന് ഭക്ഷണം നല്‍കുക. പിന്നീട് പാത്രങ്ങളും ഭക്ഷണവും മേശയില്‍ എടുത്തുവയ്ക്കുമ്പോള്‍ ഭക്ഷണസമയമായെന്ന് കുട്ടിക്ക് മനസിലാകും.

ഭക്ഷണം മതിയെന്ന് കുട്ടി പറഞ്ഞാല്‍ അത് ചെവിക്കൊള്ളുക. വീണ്ടും നിര്‍ബന്ധിച്ച് ഭക്ഷണം കൊടുത്താല്‍ പിന്നീട് കഴിക്കാന്‍ വിളിക്കുമ്പോള്‍ കുട്ടി വൈമുഖ്യം കാണിക്കും. ഭക്ഷണം കളയരുതെന്ന നല്ല പാഠം തീന്മേശയില് വച്ച് കുട്ടിക്ക് മനസിലാക്കിക്കൊടുക്കണം.



Click it and Unblock the Notifications
