For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൗമാരക്കാര്‍ ഒളിക്കുന്നതെന്ത്?

By Super
|

കൗമാരപ്രായത്തിലുള്ള കുട്ടികള്‍ നിരവധി കാര്യങ്ങള്‍ തങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് മറച്ച് വെയ്ക്കും. സ്വഭാവികമായും കുട്ടികള്‍ ഒളിച്ച് വെയ്ക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് മാതാപിതാക്കള്‍ ഏറെ ആശങ്കപ്പെടുകയും ചെയ്യും.

സാങ്കേതികവിദ്യയുടെ പുരോഗതിയാണ് ഇതിന് പിന്നിലെ പ്രധാന കാരണം. അതേ സമയം തന്നെ ചില മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് ഇത്തരം രഹസ്യങ്ങളുണ്ടെന്ന് അറിയുകയുമില്ല.

മുലപ്പാല്‍ വര്‍ദ്ധിപ്പിയ്ക്കും ഭക്ഷണങ്ങള്‍

ഏറ്റവും ലോലമായ പ്രായമാണ് കൗമാരക്കാലം. ഇക്കാരണത്താലാണ് മറ്റേത് പ്രായക്കാരേക്കാളും രഹസ്യങ്ങള്‍ അവര്‍ക്കുണ്ടാകുന്നത്. നിങ്ങളുടെ കുട്ടിയുടെ സ്വകാര്യതയെ പരിഗണിക്കുകയും അതിനൊപ്പം അവരെ ശ്രദ്ധയോടെ നിരീക്ഷിക്കുകയും ചെയ്യുക.

കൗമാരക്കാര്‍ തങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് മറച്ച് വെയ്ക്കുന്ന ചില കാര്യങ്ങള്‍ അറിയുക.

1. ബന്ധങ്ങള്‍

1. ബന്ധങ്ങള്‍

കുട്ടികള്‍ക്ക് ചില ബന്ധങ്ങളുണ്ടാവുന്നത് സ്വഭാവികമാണ്. കുടുംബത്തെയും സമൂഹത്തെയും ഭയക്കുന്നതിനാല്‍ അവര്‍ ഇത് മാതാപിതാക്കളില്‍ നിന്ന് മറച്ച് വെയ്ക്കും. പണ്ട് കാലം മുതലേ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് മറച്ച് വെക്കുന്ന ഒരു കാര്യമാണ് ഇത്.

2. രഹസ്യ പാര്‍ട്ടികള്‍

2. രഹസ്യ പാര്‍ട്ടികള്‍

മാതാപിതാക്കള്‍ സ്ഥലത്തില്ലാത്തപ്പോള്‍ കുട്ടികള്‍ സന്തുഷ്ടരാവുകയും സുഹൃത്തുക്കള്‍ക്കൊപ്പം രഹസ്യമായി പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. ഏറെ കൗമാരക്കാരും ഇഷ്ടപ്പെടുന്ന കാര്യമാണിത്.

3. ക്ലാസ്ഒഴിവാക്കല്‍

3. ക്ലാസ്ഒഴിവാക്കല്‍

പല കാരണങ്ങളാലും കൗമാരപ്രായക്കാര്‍ ക്ലാസ്സില്‍ പോകാതിരിക്കുന്നത് സാധാരണമായ കാര്യമാണ്. ഇക്കാര്യം മാതാപിതാക്കള്‍ അറിയുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. ഇക്കാരണത്താല്‍ കുട്ടികളുടെ സ്കൂളിന് പുറത്തുള്ള പരിപാടികളെ സംബന്ധിച്ച് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം.

4. ചാറ്റിങ്ങ്

4. ചാറ്റിങ്ങ്

സാങ്കേതിക വിദ്യയുടെ ഈ യുഗത്തില്‍ എല്ലാവര്‍ക്കും മൊബൈല്‍ ഫോണുണ്ട്. ചാറ്റിങ്ങും സാധാരണമാണ്. മിക്ക കുട്ടികളും തങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരുടെ കാര്യം രഹസ്യമായി സൂക്ഷിക്കും.

5. ചില സുഹൃത്തുക്കള്‍

5. ചില സുഹൃത്തുക്കള്‍

ചില സുഹൃത്തുക്കള്‍ നല്ലവരല്ല എന്ന് മാതാപിതാക്കള്‍ പറയാറുണ്ടാവും. എന്നാല്‍ ആ സൗഹൃദം ഉപേക്ഷിക്കുക കുട്ടികളെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമായിരിക്കും. അത്തരം സാഹചര്യത്തില്‍ ആ വ്യക്തിയുമായുള്ള ബന്ധം കുട്ടികള്‍ മറച്ച് വെയ്ക്കും.

6. ദുശ്ശീലങ്ങള്‍

6. ദുശ്ശീലങ്ങള്‍

പുതിയതെന്തും പരീക്ഷിച്ച് നോക്കാനുള്ള മനോഭാവമുള്ളവരാണ് കൗമാരക്കാര്‍. ഇന്ന് അനേകം കുട്ടികള്‍ പുകവലിക്കും, മദ്യത്തിനും, മയക്കുമരുന്നുകള്‍ക്കും അടിമപ്പെട്ടവരാണ്. എന്ത് വിലകൊടുത്തും കുട്ടികള്‍ ഇക്കാര്യം മാതാപിതാക്കളില്‍ നിന്ന് മറച്ച് വെയ്ക്കും. കുട്ടികളെ ശരിയായി മനസിലാക്കുന്നതിന് മതിയായ സമയം അവരോടൊപ്പം ചെലവഴിക്കുക.

English summary

Things Teenagers Hide From Parents

Did you know that there are certain things that teenagers hide from their parents. Yes, there are some bizarre things that teenagers dont tell their parents,
Story first published: Wednesday, August 5, 2015, 14:37 [IST]
X
Desktop Bottom Promotion