Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കുട്ടികള്‍ ദിവസം ഒരു ആപ്പിള്‍ കഴിക്കേണ്ടത്
നിങ്ങളുടെ കുട്ടിക്ക് ആപ്പിള്‍ കഴിക്കാന്‍ ഇഷ്ടം ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരുടെ ദിവസേന ഉള്ള ഭക്ഷണത്തില്‍ ഒരു ആപ്പിള്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്.
ദിവസം ഒരാപ്പിള് കഴിക്കുന്നത് വഴി ഡോക്ടറെ അകറ്റി നിര്‍ത്താന്‍ മാത്രമല്ല കുട്ടിക്ക് ആവശ്യമായ ഊര്‍ജ്ജവും പോഷകങ്ങളും നല്‍കാനും സഹായിക്കും.
വിവിധ ആരോഗ്യ പ്രശ്നങ്ങളും ഊര്‍ജ്ജക്കുറവും ഉള്ള കുട്ടികള്‍ക്കാണ് ഇത് കൂടുതല്‍ പ്രയോജനപ്പെടുക. കുട്ടികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ അവരുടെ ഭക്ഷണത്തില്‍ കൂടുതല്‍ ആപ്പിളുകള്‍ ഉള്‍പ്പെടുത്തുക.
കുട്ടികള്‍ ദിവസവും ഒരാപ്പിള് കഴിക്കുന്നതിന്റെ ഗുണങ്ങള്‍

1. എല്ലിന് ബലം
കുട്ടികളുടെ എല്ലിന്റെ ബലത്തിന് വളരെ ആവശ്യമായ കാത്സ്യവും മഗ്നീഷ്യവും ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്ന ധാതുവായ ബോറോണ്‍ ആപ്പിളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കുട്ടിക്കാലത്ത് എല്ലുകള്‍ നന്നായി വളരുന്നതിന് കുട്ടികള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണം. ആപ്പിള്‍ മാത്രം കഴിക്കുന്നത് കൊണ്ട് എല്ലുകള്‍ ആരോഗ്യത്തോടെ ഇരിക്കുമെന്നല്ല, മറിച്ച് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടാന്‍ ദിവസവും ഒരാപ്പിള് കഴിക്കുന്നത് നല്ലതാണ്.
2. വിറ്റാമിന്‍ സി
ഓറഞ്ച് മാത്രമല്ല വിറ്റാമിന്‍ സിയുടെ സ്രോതസ്സ്. ഒരാപ്പിള് കഴിക്കുന്നതിലൂടെ ഒരു ദിവസം ആവശ്യമായ വിറ്റാമിന്‍ സിയുടെ 14 ശതമാനത്തോളം ലഭ്യമാകും. ശരീരം ഈ വിറ്റാമിന്‍ കരുതി വയ്ക്കില്ല അതിനാല്‍ ദിവസവും വിറ്റാമിന്‍സി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണം. വിറ്റാമിന്‍ സി കുട്ടികളുടെ രോഗപ്രതിരോധ ശേഷി ഉയര്‍ത്തും അതിനാല്‍ പനി, ജല ദോഷം എന്നിവ വരുന്നത് കുറയ്ക്കാന്‍ സഹായിക്കും. കുട്ടി ദിവസവും ആപ്പിള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എങ്കില്‍ ഇത് ഓട്സ്, ജ്യൂസ്, തൈര്, ആപ്പിള്‍ ചിപ്സ് എന്നിങ്ങനെ ഇഷ്ടമുള്ള വിഭവങ്ങളില്‍ ചേര്‍ത്ത് നല്‍കുക.
3. കാര്‍ബോഹൈഡ്രേറ്റിന്റെ ഉറവിടം
ദിവസം മുഴുവന്‍ സജീവമായി ഇരിക്കാന്‍ കുട്ടികള്‍ക്ക് കാര്‍ബോഹൈഡ്രേറ്റ് ആവശ്യമാണ്. കാര്‍ബോഹൈഡ്രേറ്റ്സ് ലഭ്യമാക്കുന്ന വിവിധ ഭക്ഷണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവയില്‍ ഏറ്റവും ആരോഗ്യദായകമായ ഒന്നാണ് ആപ്പിള്‍. ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ള ആപ്പിളില്‍ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്.
അതിനാല്‍ കുട്ടികള്‍ക്ക് വളരെ ഇണങ്ങുന്ന ലഘുഭക്ഷണമാണിത്. ഇതില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ കുട്ടികളുടെ ഊര്‍ജ നില ഉയര്‍ത്തുകയും ഏകാഗ്രത നല്‍കുകയും ചെയ്യും. എല്ലാ കുട്ടികള്‍ക്കും ആപ്പിള്‍ ഇഷ്ടമല്ല എന്നതാണ് പ്രശ്നം. അതിനാല്‍ ഇത്തരക്കാര്‍ക്ക് നേരിട്ട് കഴിക്കാന്‍ നല്‍കാതെ സാലഡ് പോലുള്ള വിവിധ വിഭവങ്ങളില്‍ ചേര്‍ത്ത നല്‍കുക.
4. ഉയര്‍ന്ന അളവില്‍ പെക്ടിന്‍
അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നേരത്തെ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. ആപ്പിളില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ള പെക്ടിന്‍ കൊളസ്ട്രോള്‍, ഹൃദ്രോഗങ്ങള്‍, അര്‍ബുദം എന്നിവയെ പ്രതിരോധിക്കാന്‍ സഹായിക്കും. പെക്ടിന്‍ കുട്ടികളുടെ ദഹനത്തെ സഹായിക്കുകയും അതിസാരത്തിന് പരിഹാരം നല്‍കുകയും ചെയ്യും. എങ്കിലും കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.
5. വിറ്റാമിന്‍ എ
കീടനാശിനികള്‍ ചേര്‍ക്കാത്ത ഓര്‍ഗാനിക് ആപ്പിള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. ആപ്പിളിന്റെ തൊലി കളയരുത്. ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ കുട്ടികളുടെ കാഴ്ചശക്തിക്കും പല്ലിന്റെയും എല്ലിന്റെയും വളര്‍ച്ചയ്ക്കും മികച്ചതാണ്. മുഖം നോക്കിയറിയാം ആരോഗ്യം !



Click it and Unblock the Notifications
