Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
കാര്‍ട്ടൂണും കുട്ട്യോളും....
പുറത്തിറങ്ങി കളിയ്ക്കാത്ത ബാല്യമാണ് ഇപ്പോഴത്തെ കുട്ടികളുടേതെന്നു പറഞ്ഞാല്‍ തെറ്റില്ല. കമ്പ്യൂട്ടറിനു മുന്നിലും വീഡിയോ ഗെയിമുകള്‍ക്കു പുറകെയും ടിവിയിലെ കാര്‍ട്ടൂണ്‍ ചാനലുകള്‍ക്കു പുറകെയുമാണ് ബഹുഭൂരിപക്ഷം കുട്ടികളും.
മിക്കവാറും കുട്ടികള്‍ കാര്‍ട്ടൂണ്‍ ചാനലുകള്‍ക്കു പുറകെയാണ്. ഇതിനു മുന്നില്‍ മണിക്കൂറുകളോളം ഇരുന്ന ഇരിപ്പിരിയ്ക്കുന്നതാണ് പല കുട്ടികളുടേയും ശീലം.
കാര്‍ട്ടൂണ്‍ കാണുന്നത് കുട്ടികളെ പല വിധത്തിലും ദോഷകരമായി ബാധിയ്ക്കുന്നുണ്ടെന്നതാണ് വാസ്തവം.

മിക്കവാറും കാര്‍ട്ടൂണുകളില്‍ നല്ല ഭാഷയല്ല ഉപയോഗിയ്ക്കുന്നത്. അതായത് ഭാഷാവൈകല്യത്തോടെയുള്ള പ്രയോഗങ്ങള്‍. ഇത് കുട്ടിയുടെ ഭാഷാപ്രാവീണ്യത്തേയും ബാധിയ്ക്കും.
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ അനുകരിയ്ക്കാനുള്ള ശ്രമവും സാധാരണം. ഇത് പലപ്പോഴും കുട്ടികളെ അപകടങ്ങളില്‍ വരെ കൊണ്ടെത്തിയ്ക്കാറുണ്ട്.

കാഴ്ച പ്രശ്നങ്ങള്‍ കാര്‍ട്ടൂണ്‍ ചാനലുകള്‍ വരുത്തി വയ്ക്കുന്ന മറ്റൊരു പ്രശ്നമാണ്. ഇപ്പോള്‍ ചെറുപ്രായത്തില്‍ തന്നെ കണ്ണട ധരിച്ചു നടക്കുന്ന കുട്ടികള്‍ ധാരാളം.
ശാരീരികമായ വ്യായാമം കുറയുന്നതാണ് മറ്റൊരു പ്രശ്നം. പുറത്തിറങ്ങി കളിയ്ക്കുന്നത് കുട്ടികളുടെ വളര്‍ച്ചയ്ക്കു പ്രധാനമാണ്. ഇത് ഒരു വിധത്തില്‍ കുട്ടികള്‍ക്കുള്ള വ്യായാമമാണെന്നു പറയാം. ഇതിന്റെ കുറവ് ദോഷഫലങ്ങള്‍ വരുത്തുകയും ചെയ്യും.
പല കുട്ടികളും കാര്‍ട്ടൂണ്‍ കാണുന്നതിനൊപ്പം അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കൊറിച്ചിരിയ്ക്കുന്ന ശീലമുള്ളവരുമാണ്. ഇത് ആരോഗ്യത്തിന് തീരെ നല്ലതല്ല.
പല കാര്‍ട്ടൂണുകളും അക്രമസ്വഭാവങ്ങള്‍ കുട്ടികളില്‍ വളര്‍ത്താന്‍ ഇട വരുത്തും.
കാര്‍ട്ടൂണുകള്‍ക്കു മുന്നില്‍ ചടഞ്ഞിരിയ്ക്കുന്ന കുട്ടികള്‍ സമൂഹവുമായി ഇട പഴകുന്നതില്‍ പിന്നോക്കവുമായിരിയ്ക്കും.



Click it and Unblock the Notifications
