Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
മാതാപിതാക്കള് ചെയ്യും തെറ്റുകള്
കുട്ടികള്ക്കു തെറ്റുകള് പറ്റുന്നതു സാധാരണം. ഇതുപോലെ കുട്ടികളുടെ കാര്യത്തില് ചിലപ്പോള് മാതാപിതാക്കള്ക്കും തെറ്റാറുണ്ട്. ഇത്തരം തെറ്റുകള് മിക്കവാറും ദോഷങ്ങള് വരുത്തുന്നത് കുട്ടികള്ക്കായിരിയ്ക്കും.
കുട്ടികളുടെ കാര്യത്തില് മാതാപിതാക്കള് വരുത്താറുള്ള തെറ്റുകളെക്കുറിച്ചറിയൂ,
കുട്ടികളെ ലാളിയ്ക്കുന്നതും കൊഞ്ചിയ്ക്കുന്നതും ഓമനിയ്ക്കുന്നതുമെല്ലാം നല്ലതു തന്നെ. ഇത് ഒരു പരിധി വരെ ആവശ്യവുമാണ്. എന്നാല് അമിതമായ ലാളന കുട്ടികള്ക്കു ദോഷം വരുത്തും. പ്രത്യേകിച്ച് ഇവര് വളരുമ്പോള്.

കുട്ടികളായിരിയ്ക്കും മാതാപിതാക്കളുടെ ലോകം. ഒരു നിമിഷം പോലും കുട്ടിയ്ക്കു തനിയെ നല്കാതെ എല്ലാറ്റിനും അവരുടെ കൂടെത്തന്നെ നില്ക്കുന്ന, എല്ലാറ്റിലും ഇടപെടുന്ന മാതാപിതാക്കളുണ്ട്.
കുട്ടികള്ക്കും അവരുടേതായ സ്വാതന്ത്ര്യവും തനിയെ ചില കാര്യങ്ങളെല്ലാം ചെയ്യാനുള്ള അവസരവും നല്കണം. ഇതില്ലെങ്കില് സ്വന്തമായി കാര്യങ്ങള് ചെയ്യാനുള്ള കഴിവ് ഇവര്ക്കു നഷ്ടപ്പെടും.
കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്ന സ്വഭാവം പല മാതാപിതാക്കള്ക്കുമുണ്ട്. ഇതും നല്ലതല്ല. കുട്ടികളില് ആവശ്യമില്ലാത്ത മത്സരബുദ്ധി വളരാനും ആത്മവിശ്വാസം നഷ്ടപ്പെടുവാനുമെല്ലാം ഇത് ഇട വരുത്തും.
കുട്ടികള്ക്കു വേണ്ടി തങ്ങളുടേതായ എല്ലാ സുഖങ്ങളും സമയവും ഇഷ്ടങ്ങളുമെല്ലാം മാറ്റി വയ്ക്കുന്ന മാതാപിതാക്കളുമുണ്ട്. ഇതും നല്ലതല്ല. തങ്ങളുടേതായ കാര്യങ്ങള്ക്കും മാതാപിതാക്കള് സമയം കണ്ടെത്തുക തന്നെ വേണം.



Click it and Unblock the Notifications
