Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
കുട്ടികളുടെ മധുരപ്രേമം കുറയ്ക്കാം
നിങ്ങളുടെ കുട്ടി പഞ്ചസാര പ്രിയനാണോ? കുട്ടികളുടെ മധുരത്തോടുള്ള അമിത താല്പര്യം കുറയ്ക്കാന്‍ രക്ഷിതാക്കള്‍ക്ക് ശ്രദ്ധയോടെ പദ്ധതി ആസൂത്രണം ചെയ്യാം. രക്ഷിതാക്കള്‍ കുട്ടികളുടെ ഭക്ഷണത്തില്‍ ഏറെ ശ്രദ്ധയുള്ളവരാണെങ്കില്‍ പഞ്ചസാരയോടുള്ള അടിമത്തം തടയാനാവും.
നിങ്ങളുടെ കുട്ടി എന്താണ് കഴിക്കുന്നത് എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് താല്പര്യമില്ലെങ്കില് കുട്ടി പഞ്ചസാരക്ക് അടിമപ്പെട്ട് പോകുന്നതില്‍ അത്ഭുതമില്ല. കുട്ടിയുടെ മധുരത്തോടുള്ള അമിത താല്പര്യം കുറയ്ക്കാനുള്ള ചില വഴികള്‍ അറിഞ്ഞിരിക്കുക.

1. ചെറിയ അളവില്‍ മധുരം - മധുരം പൂര്‍ണ്ണമായി ഒഴിവാക്കുന്നതാണ് കുട്ടിക്ക് നല്ലത് എന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും. എന്നാല്‍ ഇത് മറ്റെവിടെയെങ്കിലും നിന്ന് മധുരം കഴിക്കാന്‍ അവര്‍ക്ക് പ്രേരണയാകും. മധുരപലഹാരങ്ങള്‍ ചെറിയ അളവില്‍ പ്രത്യേക അവസരങ്ങളില്‍ മാത്രം നല്‍കുക.

2. ഉപയോഗിക്കുന്ന അളവ് - മധുരത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിന് അളവ് നിയന്ത്രിക്കുക. അല്ലെങ്കില്‍ കുട്ടി വൈകാതെ മധുരത്തിന് അടിമപ്പെട്ട് പോകും.
3. ഭക്ഷണ ശീലങ്ങള്‍ - കുട്ടികളുടെ മൂഡ് മാറ്റം വരുത്താനായി മധുരം നല്‍കരുത്. കുട്ടി അസ്വസ്ഥനായിരിക്കുമ്പോള്‍ അല്പം മധുരം നല്‍കുന്നത് അവനെ സാധാരണ നിലയിലേക്ക് കൊണ്ടുവരുമെന്നാകും നിങ്ങള്‍ കരുതുന്നത്. എന്നാല്‍ ഇത് ഇമോഷണല്‍ ഈറ്റിങ്ങ് എന്ന ദുശ്ശീലത്തിന് കാരണമാകും.
4.നല്ല രക്ഷിതാവാകുക - കുട്ടികള്‍ നിങ്ങളെ അനുകരിക്കാന്‍ ശ്രമിക്കും എന്നത് ഓര്‍മ്മിക്കുക. അതിനാല്‍ അവരുടെ മുന്നില്‍ നിന്ന് മധുരം കഴിക്കരുത്. അത് അവര്‍ക്ക് പ്രലോഭനമാകും.

4.ബോധവത്കരണം - പഞ്ചസാര അമിതമായി ഉപയോഗിച്ചാലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുക. ഇത് ക്രമേണ ദോഷം സംബന്ധിച്ച് അവര്‍ക്ക് ബോധ്യം നല്‍കും.



Click it and Unblock the Notifications

