Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ചീത്ത സ്പര്ശനത്തെക്കുറിച്ച് കുട്ടി അറിയട്ടെ....
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. നിഷ്കളങ്കത ചൂഷണം ചെയ്യാന്‍ എളുപ്പമാണെന്നതു തന്നെ കാരണം. സ്കൂളുകളിലും എന്തിന് സ്വന്തം വീട്ടില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലാത്ത അവസ്ഥ.
പലപ്പോഴും തങ്ങളുടെ നേര്‍ക്കു നടക്കുന്ന പീഡനങ്ങളെക്കുറിച്ചു കുട്ടികള്‍ അജ്ഞരായിരിയ്ക്കും. ആളുകളുടെ തെറ്റായ സ്പര്‍ശനം ശരിയായി മനസിലാക്കാന്‍ കുട്ടികള്‍ക്കു കഴിഞ്ഞെന്നു വരില്ല. ഇതായിരിയ്ക്കും പലപ്പോഴും ദുഷ്ടന്മാര്ക്ക് വളമാകുന്നതും.
കുട്ടികളെ പീഡനങ്ങളില്‍ നിന്നും രക്ഷിയ്ക്കാന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് പ്രധാനമായും വേണ്ടത്.

കുട്ടികളെ അവരുടെ ശരീരഭാഗങ്ങളെപ്പറ്റി പറഞ്ഞു ബോധ്യപ്പെടുത്താം. ഏതെല്ലാം ഭാഗങ്ങളില്‍ മറ്റുള്ളവര്‍ സ്പര്ശിയ്ക്കരുതന്നെ കാര്യം ബോധ്യപ്പെടുത്താം. തന്റെ ശരീരഭാഗത്തു സ്പര്‍ശിയ്ക്കുന്നത് തെറ്റായ ഉദ്ദേശത്തോടെയാണെന്നു തിരിച്ചറിയുന്ന കുട്ടിയ്ക്ക് ഇതിനെ എതിര്‍ക്കാനും ഇത്തരം നീക്കത്തില്‍ നിന്നും രക്ഷപ്പെടാനുമുള്ള കഴിവുണ്ടാകും
ഇത്തരം സംഭവങ്ങളുണ്ടായാല്‍ ഏതെല്ലാം വിധത്തില്‍ പ്രതികരിയ്ക്കണമെന്നും ഇതേക്കുറിച്ചു മുതിര്‍ന്നവരോടു പറയാന്‍ മടിയ്ക്കേണ്ടെന്നും കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തുക. എന്തു കാര്യമുണ്ടെങ്കിലും അച്ഛനമ്മമാരോടു പറയാനുള്ള സ്വാതന്ത്ര്യവും അടുപ്പവും കുട്ടികള്ക്കുണ്ടാക്കി കൊടുക്കണം.
അപരിചിതരുമായി സൗഹാര്‍ദം വേണ്ടെന്ന കാര്യവും അപരിചിതര്‍ തങ്ങളോട് അടുപ്പം കാണിയ്ക്കുന്നുണ്ടെങ്കില്‍ ഇത് വീട്ടില്‍ പറയാനുള്ള പരിശീലനവും കുട്ടികള്‍ക്കു നല്‍കുക.



Click it and Unblock the Notifications
