Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
മക്കളോട് കടുംപിടുത്തം വേണ്ട
മക്കളെ വരച്ചവരയില്‍ നിര്‍ത്തുന്ന രക്ഷകര്‍ത്താവാണോ നിങ്ങള്‍? 'അടിയാത് പിള്ള പഠിയാത്' എന്ന ചൊല്ലില്‍ അടിയുറച്ച് വിശ്വസിക്കുന്ന ആളാണോ നിങ്ങള്‍? നിയന്ത്രണങ്ങള്‍ ഏറുന്തോറും കുട്ടികളില്‍ വാശിയും കൂടുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ മേഖലയിലെ വിദഗ്ദ്ധര്‍ ഇക്കാര്യം ശരിവയ്ക്കുകയും ചെയ്യുന്നു.
കുട്ടികള്‍ രക്ഷകര്‍ത്താക്കളുടെ പെരുമാറ്റും നിരീക്ഷിക്കുകയും അവ അനുകരിക്കുകയും ചെയ്യുന്നത് സാധാരണയാണ്. വീട്ടില്‍ അച്ഛനും അമ്മയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അത് കുട്ടികളുടെ ആത്മവിശ്വാസത്തെ ദോഷകരമായി ബാധിക്കും. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ പോലും നശിപ്പിക്കാന്‍ സാധ്യതുയുണ്ട്.

മാതാപിതാക്കള്‍ കുട്ടികളോട് സൗഹാര്‍ദ്ദപൂര്‍വ്വം പെരുമാറിയില്ലെങ്കില്‍, അവരോടൊപ്പം മനസ്സിലെ ഭയവും ഉത്കണ്ഠയും വളരും. ഇത്തരം കുട്ടികള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും സുരക്ഷിതബോധം ഉണ്ടാകില്ല.
മാതാപിതാക്കള്‍ എന്തുകൊണ്ട് കടുംപിടുത്തക്കാരിയിക്കൂട എന്ന് പരിശോധിക്കുകയാണിവിടെ. അമിതനിയന്ത്രണവും അച്ചടക്കത്തോടെ വളര്‍ത്തുന്നതും രണ്ടാണെന്ന് ഓര്‍ക്കുക. അമിതനിയന്ത്രണം കുട്ടികളില്‍ ഭയം സൃഷ്ടിക്കും. അച്ചടക്കം അവരെ അനുസരണ ശീലമുള്ള നല്ല പൗരന്മാരാക്കി മാറ്റും.
ഭയന്ന് ജീവിക്കുന്നു: നിങ്ങള്‍ കടുംപിടുത്തക്കാരനായ രക്ഷകര്‍ത്താവ് ആണെങ്കില്‍ നിങ്ങളുടെ കുട്ടിയെ ഭയം വിട്ടൊഴിയില്ല. സ്വന്തം വീട്ടില്‍ ഒരുകുട്ടി ഭയന്ന് ജീവിക്കുന്നത് എന്തുതന്നെയായാലും ഗുണകരമല്ല. എന്തുകാര്യത്തിനും നിങ്ങളുടെ അടുത്ത് വരാമെന്ന ബോധ്യം കുട്ടികളില്‍ വളര്‍ത്തുക.
വലിയ ദോഷം: കടുത്ത ചിട്ടകളില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയാണ്. ബലൂണ്‍ പൊട്ടുമ്പോള്‍ അവര്‍ തികച്ചും പുതിയൊരു മനുഷ്യനായി മാറും. ഈ മാറ്റം അവരെ നാശത്തിലേക്കായിരിക്കും നയിക്കുക. തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാതെ പോയ എല്ലാം അവര്‍ ചെയ്യും. അത് വലിയ ദോഷത്തിലേക്കായിരിക്കും നിങ്ങളുടെ കുട്ടികളെ കൊണ്ടുചെന്നിത്തിക്കുക.



Click it and Unblock the Notifications
