Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കുട്ടികളെ ഉറക്കാനുള്ള വഴികള്‍
പഠിക്കാനും പ്രവര്‍ത്തിക്കാനുമായി മറ്റൊരു ദിവസത്തെ നേരിടാനുള്ള ഊര്‍ജത്തോടും ബലത്തോടും എല്ലാ ദിവസവും നമ്മളെ എഴുനേല്‍ക്കാന്‍ ഉറക്കം അനുവദിക്കുന്നു. കുട്ടികളെ സംബന്ധിച്ച് ഈ സമയം വളരെ പ്രധാനപ്പെട്ടതാണ്: ഓര്‍മ്മകളും തിരിച്ചറിയല്‍ സംബന്ധിച്ചുള്ള പ്രവര്‍ത്തികളും എകീകരിക്കുന്നതില്‍ സ്വപ്നങ്ങളുടെ പങ്ക് വളരെ വലുതാണ്. വളര്‍ച്ച ഹോര്‍മോണുകള്‍ സ്രവിപ്പിക്കുന്നത് ഉയര്‍ത്തുകയും ചെയ്യും. ഉറക്കത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നമ്മള് നല്‍കുക തന്നെ വേണം
പ്രായത്തിനനുസരിച്ച് കുട്ടികള്‍ക്കാവശ്യമുള്ള ഉറക്കത്തിന്റെ സമയം വ്യത്യസ്തമായിരിക്കും. സ്കൂളില്‍ പോകുന്നതിന് മുമ്പുള്ള പ്രായത്തിലുള്ള കുട്ടികള്‍ക്ക് ദിവസം10 മുതല്‍ 12 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. ഒമ്പത് വയസ്സ് പ്രായത്തില്‍ 10 മണിക്കൂര്‍ വരെ ഉറക്കം ആവാം. പലര്‍ക്കും ഉറക്കം ഇല്ലാതാവുമെങ്കിലും യൗവനാരംഭത്തോടെ എട്ടിനും ഒമ്പതിനും ഇടയ്ക്ക് മണിക്കൂറുകള്‍ ഉറക്കം വേണം.
മോശമായ ഉറക്ക ശീലങ്ങള്‍ കുട്ടികളുടെ ഉറക്കത്തിന് തടസ്സം സൃഷ്ടിക്കാറുണ്ട്. ഇതിന്റെ പരിണിത ഫലം വളരെ പ്രതികൂലമായിരിക്കും. അമിതോസ്താഹം, അസ്വസ്ഥത, വികാരങ്ങളെ നിയന്ത്രിക്കാന്‍ പ്രയാസം, അമിത ആവേശം എന്നിവയെല്ലാം ഉറക്കമില്ലായ്മ മൂലം കുട്ടികളുണ്ടാകാം. അതിനാല്‍ ശ്രദ്ധിക്കുക. നല്ല ഉറക്കം ശീലിക്കുക, ആസ്വദക്കുക

സ്ഥിരം സമയക്രമം പാലിക്കുക
എല്ലാ ദിവസവും എഴുനേല്‍ക്കുന്നതിന് പതിവ് സമയക്രമം പാലിക്കുന്നന്നത് വളരെ പ്രധാനമാണ്. ഇത് മൂലം ആവശ്യമായ വിശ്രമം ലഭിക്കുകയും ശരീരത്തിന് ഇത് ശീലമാവുകയും ചെയ്യും. സ്വപ്നങ്ങള്‍ പതിവാകും സമയക്രമം സ്ഥിരമാകുന്നതോടെ ശനിയാഴ്ചയും ഞായറാഴ്ചയും ഉറങ്ങാന്‍ അല്പം താമസിച്ചാലും കുട്ടികള്‍ക്ക് പ്രശ്നമില്ലാതാകും.

ഉറക്കം ഒരു ആചാരം
ഉറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ ഒരു ആചാരം പോലെയാണ്. ചൂടുവെള്ളത്തില്‍ ഒരു കുളി, അല്പം സംഗീതം, പൈജാമ ധരിക്കല്‍, അടുത്ത ദിവസത്തേക്കുള്ള വസ്ത്രങ്ങള്‍ തയ്യാറാക്കി വയ്ക്കല്‍, പല്ല് തേപ്പ് എന്നിവയെല്ലാം ഇവയില്‍ ഉള്‍പ്പെടും.

ഉറങ്ങുന്നതിന് മുമ്പ്
ഉറങ്ങുന്നതിന് മുമ്പ് കഥ വായിക്കുന്നത് കുട്ടികളുടെ ആയാസം കുറയ്ക്കുകയും കൂടുതല്‍ സുഖപ്രദമായ ഉറക്കം നല്‍കുകയും ചെയ്യും. ഉറങ്ങുന്നതിന് തൊട്ട് മുമ്പ് വീഡിയോ ഗെയിം, ടെലിവിഷന്‍, ആഹാരം , കഫീന്‍ കഴിക്കല്‍ തുടങ്ങി അവരെ ആവേശം കൊള്ളിക്കുന്ന പ്രവൃത്തികള്‍ ഒഴിവാക്കുക.

ബെഡ്റൂം ഉറക്കത്തിന്
ശരീര താപം കുറച്ച് വിശ്രമം നല്കുന്ന ഇരുണ്ട ശാന്തമായ മുറികള്‍ വേണം ഉറങ്ങാന്‍ തിരഞ്ഞെടുക്കാന്‍. ശബ്ദങ്ങള്‍ ഒഴിവാക്കുക, ആശ്വാസം നല്കുന്ന നിറങ്ങള്‍ ഉപയോഗിക്കുക, സുഖപ്രദമായ മെത്ത ഉപയോഗിക്കുക. കമ്പ്യൂട്ടര്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ബെഡ്റൂമില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.

ലളിതമായ അത്താഴം
ലളിതമായ അത്താഴമാണ് നല്ലത് , എന്ന് കരുതി ഉറങ്ങാറാകുമ്പോഴേക്കും വിശക്കരുത്. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് അത്താഴം നല്‍കുക. കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ്സ് ചൂട് പാല് നല്‍കുന്നത് ശരീരത്തിന്റെ ആയാസം കുറയ്ക്കാന്‍ സഹായിക്കും.

ഉറക്കത്തെ ചൂഷണം ചെയ്യരുത്
നീണ്ട ചെറുമയക്കങ്ങള്‍( 30 മിനുട്ട് ധാരാളമാണ്), ആവശ്യമുള്ളതിലും കൂടുതല്‍ സമയം കിടക്കയില്‍ ചെലവഴിക്കല്‍ എന്നിവ ഒഴിവാക്കുക. ആവശ്യമുള്ളത്ര സമയം ഉറങ്ങിക്കഴിഞ്ഞാല്‍ ഉടന്‍ എഴുനേല്ക്കണം. എങ്കിലേ ദിവസം ആസ്വദിക്കാന്‍ കഴിയൂ. ഉറങ്ങേണ്ട സമയത്ത് ഉറങ്ങുക പഠിത്തം, ടിവി കാണല്‍, ഹോം വര്‍ക് എന്നിവയ്ക്കായി ഉറക്കം ഒഴിവാക്കരുത്.



Click it and Unblock the Notifications
