Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കുട്ടികളിലെ മലബന്ധം അകറ്റാം
പല കുട്ടികള്‍ക്കുമുണ്ടാകുന്ന ഒരു പ്രശ്നമാണ് മലബന്ധം. കുട്ടികള്‍ക്ക് വയറിന് അസ്വസ്ഥതയും വേദനയും വിശപ്പില്ലായ്മയുമെല്ലാം വരുത്തി വയ്്ക്കുന്ന ഒരു അവസ്ഥയാണിത്.
നാരുകളടങ്ങിയ ഭക്ഷണത്തിന്റെ അപര്യാപ്തത, വെള്ളം ആവശ്യത്തിനു കുടിയ്ക്കാത്തത് തുടങ്ങിയ കാരണങ്ങളാണ് പ്രധാനമായും കുട്ടികളിലെ മലബന്ധത്തിനും വഴിയൊരുക്കുന്നത്.
ചില ഭക്ഷണങ്ങള്‍ കുട്ടികളിലെ മലബന്ധം തടയുന്നതിന് സഹായിക്കും. ഇത്തരം ചില ഭക്ഷണങ്ങളെന്തെന്നു നോക്കൂ,

ചുരയ്ക്ക
ബോട്ടില്‍ ഗാര്‍ഡ് അഥവാ ചുരയ്ക്ക കുട്ടികളിലെ മലബന്ധം തടയാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ഇതിലെ ജലാംശം മലബന്ധം തടയും.

ഇലക്കറി
ഇലക്കറികളടങ്ങിയ ഭക്ഷണം കുട്ടികളിലെ മലബന്ധം തടയാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

ധാന്യങ്ങള്‍
തവിടു കളയാത്ത ധാന്യങ്ങള്‍ മലബന്ധം തടയുന്നതിനുള്ള ചില ഭക്ഷണങ്ങളാണ്. ഇതിലെ നാരുകളാണ് ഇതിന് സഹായിക്കുന്നത്.

തണ്ണിമത്തന്
തണ്ണിമത്തന് കുട്ടികളിലെ മലബന്ധം തടയാന്‍ സഹായിക്കുന്ന ഭക്ഷണമാണ്. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

ഫ്ളാക്സ സീഡുകള്‍
ഫ്ളാക്സ സീഡുകള്‍ കുട്ടികളിലെ മലബന്ധം തടയാന്‍ സഹായിക്കും.

തൈര്
തൈര് കുട്ടികളുടെ എല്ലുകളുടെ വളര്‍ച്ചയ്ക്കു മാത്രമല്ല, കുട്ടികളിലെ മലബന്ധം തടയാനും സഹായിക്കും.

വെള്ളം
കുട്ടികള്‍ക്ക് ധാരാളം വെള്ളം നല്‍കുക. മലബന്ധം അകറ്റാനുള്ള ഒരു പ്രധാന വഴിയാണിത്.

ജ്യൂസുകള്‍
ജ്യൂസുകള്‍ കുട്ടികളിലെ മലബന്ധം തടയുന്നതിനുള്ള ഒരു പ്രധാന വഴിയാണ്. ഇത് കുട്ടികള്‍ക്ക് ആരോഗ്യവും ഊര്‍ജവും നല്‍കുകയും ചെയ്യും.

ഓറഞ്ച്
ഓറഞ്ച് ജ്യൂസ്, ഓറഞ്ച് എന്നിവയെല്ലാം കുട്ടികളിലെ മലബന്ധം അകറ്റാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.



Click it and Unblock the Notifications
