Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കുട്ടികളില്‍ പഠനശീലം വളര്‍ത്തിയെടുക്കാം
കുട്ടികള്‍ പഠിയ്ക്കാന്‍ മടി കാണിയ്ക്കുന്നത് പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. ഇതിന്റെ പേരില്‍ അച്ഛനമ്മമാരും കുട്ടികളും തമ്മില്‍ പലപ്പോഴും വഴക്കുണ്ടാകുന്നത് സ്വാഭാവികവുമാണ്.
കുട്ടികളില്‍ പഠനശീലം വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ക്ക് വലിയ പങ്കു വഹിയ്ക്കാനാകും. ഇതിന് ഇവര്‍ അല്പം സമയം ചെലവഴിയ്ക്കണമെന്നു മാത്രം.
കുട്ടികളിലെ പഠനശീലത്തിനു വേണ്ടി മാതാപിതാക്കള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ചെറുപ്പത്തില്‍ തന്നെ
കുട്ടികളില്‍ പഠിയ്ക്കാനുള്ള ശീലം ചെറുപ്പത്തില്‍ തന്നെ വളര്‍ത്തിയെടുക്കേണ്ടത് വളരെ പ്രധാനം. കഥ പറഞ്ഞു കൊടുത്തും ചിത്രങ്ങള്‍ വരച്ചുമെല്ലാം കുട്ടികളെ പുസ്തകങ്ങളുമായി പരിചയപ്പെടുത്തുക. ബ്രെയിന്‍ ഗെയിം പോലുള്ളവ വാങ്ങി നല്‍കുന്നത് കുട്ടികളില്‍ പഠനശീലം വളര്‍ത്തിയെടുക്കാന്‍ സഹായിക്കും.

അച്ഛനോ അമ്മയോ
കുട്ടികള്‍ പഠിയ്ക്കുമ്പോള്‍ അച്ഛനോ അമ്മയോ ആരെങ്കിലും ഇവര്‍ക്കൊപ്പം അല്പം സമയമെങ്കിലും ചെലവിടുക. ഇഇവരെ പഠനത്തില്‍ സഹായിക്കുക. ഇത് കുട്ടികളില്‍ പഠനതാല്പര്യം വളര്‍ത്താനും പഠിയ്ക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കാനും സഹായിക്കും.

സരസമായ രീതിയിലാക്കുക
പഠനം സരസമായ രീതിയിലാക്കുക. വളരെ ഗൗരവത്തോടെയും കാര്‍ക്കശ്യത്തോടെയും മാതാപിതാ്ക്കള് പഠനത്തെ വീക്ഷിയ്ക്കുന്നത് കുട്ടികളില്‍ ടെന്‍ഷനും ഭയവുമെല്ലാം വളര്‍ത്താന്‍ ഇടയാക്കും.

ടൈംടേബിള്‍
പഠനത്തിന് കൃത്യമായ ഒരു ടൈംടേബിള്‍ ഉണ്ടാക്കുക. ഇത് പിന്തുടരാന് കുട്ടിയെ പ്രേരിപ്പിയ്ക്കുകയും ചെയ്യുക.

ഉറക്കവും ഭക്ഷണവും
കുട്ടിയ്ക്ക് മതിയായ ഉറക്കവും നല്ല ഭക്ഷണവുമെല്ലാം ഉറപ്പു വരുത്തുക. ഇതും പഠനത്തിന് വളരെ പ്രധാനമാണ്.

കളി
പഠനത്തില്‍ മാത്രം ഒതുക്കാതെ കളികള്‍ക്കും എക്സ്ട്രാ കരിക്കുലാര്‍ ആക്ടീവിറ്റികള്ക്കുമുള്ള അവസരം കുട്ടികള്‍ക്ക് നല്‍കുക. ഇത് മടുപ്പില്ലാതെ പഠിയ്ക്കാന്‍ ഇവരെ സഹായിക്കും. കളിയ്ക്കാനും പഠനത്തിനുമെല്ലാം സമയം കൊടുക്കുക.

താരതമ്യപ്പെടുത്തി
എല്ലാ കുട്ടികളും ഒരുപോലെ മിടുക്കരാവണമെന്നില്ല. ഇവരുടെ കുറവുകള്‍ കണ്ടെത്തി ഇത് പരിഹരിയ്ക്കാനുള്ള വഴികള്‍ കണ്ടെത്തുക. മറ്റു കുട്ടികളുടെ പഠനനിലവാരവുമായി താരതമ്യപ്പെടുത്തി അവരുടെ ആത്മവിശ്വാസം കെടുത്താതിരിയ്ക്കുക.

സംശയങ്ങള്‍
കുട്ടികള്‍ സംശയങ്ങള്‍ ചോദിയ്ക്കുമ്പോള്‍ അറിയാമെങ്കില്‍ ഇത് വ്യക്തമായി പറഞ്ഞു കൊടുക്കുക. അറിയില്ലെങ്കില്‍ ഇത് തെരഞ്ഞു പിടിച്ചു പറഞ്ഞു കൊടുക്കുക. തങ്ങള്‍ക്ക് പഠനത്തില്‍ കൂടെ അച്ഛനമ്മമാരുണ്ടെന്ന തോന്നല്‍ കുട്ടികളിലുണ്ടാകാന്‍ ഇത് സഹായിക്കും.

അധ്യാപകരുമായി
കുട്ടികളുടെ അധ്യാപകരുമായി സംസാരിയ്ക്കുക. ഇവരുടെ പഠനത്തെക്കുറിച്ചറിയുക.



Click it and Unblock the Notifications
