Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മാതാപിതാക്കള്‍ അറിയേണ്ടവ
ഒരു നല്ല രക്ഷകര്‍ത്താവായിരിക്കാന്‍ ആദ്യം വേണ്ടത് ക്ഷമ, ഉത്തരവാദിത്തം, ത്യാഗം തുടങ്ങിയ ഗുണങ്ങളാണ്. പലപ്പോഴും രക്ഷാകതൃത്വം നിങ്ങള്‍ക്ക് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുകയും നിങ്ങളില്‍ നിന്നും ജീവിതം വലിച്ചെടുക്കുന്നതായി തോന്നിപ്പിക്കുകയും ചെയ്യും.
ഒരു കുട്ടിയെ സമൂഹത്തിന്റെ വികസനത്തിന് മഹത്തായ സംഭാവന നല്കുന്ന വിലമതിക്കത്ത ഭാഗമാക്കി മാറ്റിയെടുക്കുന്നതില്‍ ഏറെ ത്യാഗവും ഉത്തരവാദിത്തവും ആവശ്യമാണ്. ഏത് രക്ഷാകര്‍ത്താവിന്റെയും മനസ്സില്‍ അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ലക്ഷ്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

ഒരു കുട്ടിയെ വളര്‍ത്തുന്നതിന് രക്ഷ കര്ത്താവിന് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ കൂടിയാണിത്.
രക്ഷകര്‍ത്താക്കള്‍ക്ക് ഉണ്ടാവേണ്ട 4 ലക്ഷ്യങ്ങള്‍ ആണ് ഇവിടെ പറയുന്നത്. കുട്ടികളെ മികച്ചവരാക്കാനുള്ള നിര്‍ദ്ദേശങ്ങളാണിത്.
കണ്ണുകള്‍ തുറന്നു വയ്ക്കുക
കുട്ടികള്‍, പ്രത്യേകിച്ച് അവര്‍ ചെറുതാണെങ്കില്‍, എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ തിരിച്ചറിയണമെന്നില്ല. രക്ഷകര്‍ത്താവെന്ന നിലയില്‍ നിങ്ങള്‍ വേണം ഇത്തരം എന്തെങ്കിലും തെറ്റു സംവിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാന്‍. കുട്ടികള്‍ വളരെ പെട്ടന്ന് ശാന്തരാവുകയോ നിശബ്ദരാവുകയോ ചെയ്യുകയാണെങ്കില്‍ എന്തെങ്കിലും അവരെ കൊണ്ട് പറയിപ്പിക്കാന്‍ ശ്രമിക്കുക. സൂഷ്മമായ കാര്യങ്ങള്‍ പോലും നിസ്സാരമായി തള്ളികളയരുത്.എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താന്‍ ശ്രമിക്കുക.
അധ്യാപകരുമായി ബന്ധം പുലര്‍ത്തുക
അധ്യാപകരമായി ബന്ധം പുലര്‍ത്തുന്നത് കുട്ടികള്‍ നിങ്ങളോട് പറയാത്ത പല പ്രധാന കാര്യങ്ങളും അറിയാന്‍ സഹായിക്കും. ദിവസത്തിന്റെ നല്ല സമയവും കുട്ടികള്‍ സ്കൂളിലാണ് ചെലവഴിക്കുന്നത് എന്നതിനാല്‍ എന്ത് പ്രശ്നമുണ്ടായാലും ചില മാതാപിതാക്കള്‍ അധ്യാപകരെ കുറ്റപ്പെടുത്താറുണ്ട്. ഇത്തരത്തിലൊരു സമീപനം സ്വീകരിക്കുന്നതിന് പകരം ഒരുമിച്ച് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് കുട്ടികളുടെ ഭാവിക്ക് നല്ലത്.
സാമൂഹിക ബന്ധം വളര്‍ത്തുക
കുട്ടി വളര്‍ന്നു വരുമ്പോള്‍ സമൂഹവുമായുള്ള ബന്ധവും വളര്‍ത്തിയെടുക്കുക. സൗഹൃദങ്ങളുടെ മൂല്യം മനസ്സിലാക്കാന്‍ ഇത് സഹായിക്കും. സമൂഹവുമായുള്ള ബന്ധം മെച്ചപ്പെടാന്‍ സ്കൂള്‍ മാത്രം മതി എന്ന തെറ്റായ ധാരണ ഉണ്ടാക്കരുത്. സ്കൂളില്‍ പോയതു കൊണ്ടു മാത്രം നിങ്ങളുടെ കുട്ടിയുടെ സാമൂഹികമായ കഴിവുകള്‍ വികസിക്കുകയില്ല.
സ്വതന്ത്രരായിരിക്കാന്‍ സഹായിക്കുക
കുട്ടികളായിരിക്കുമ്പോള്‍ തന്നെ പരാശ്രയം കൂടാതെ സ്വതന്ത്രരായിരിക്കാനുള്ള കഴിവ് വളര്‍ത്തിയെടുക്കുക. ഇത് കുട്ടികളുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ സഹായിക്കും. കാര്യങ്ങള്‍ സ്വതന്ത്രമായി ചെയ്യുന്നത് ജീവിതത്തിന്റെ പ്രധാന ഭാഗമാണന്ന് മനസ്സിലാക്കാന്‍ കുട്ടികളെ ഇത് സഹായിക്കും.



Click it and Unblock the Notifications
