Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പഠിത്തത്തില്‍ മോശമായ കുട്ടികളെ മിടുക്കരാക്കാം
കുട്ടികള്‍ക്ക് കഴിവുകളും പോരായ്മകളും ഉണ്ടാകും. എല്ലാ കുട്ടികള്‍ക്കും അവരുടേതായ കഴിവുകള്‍ ഉണ്ടായിരിക്കുമെന്ന് പറയാറുണ്ട്. രക്ഷകര്‍ത്താക്കള്‍ ഈ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. ഇവിടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ചാണ് നമ്മള് പരിശോധിക്കുന്നത്.
പഠിക്കാന്‍ മോശമായ കുട്ടികളുടെ പഠനനിലവാരം എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന് നോക്കാം. ഒരു കുട്ടിയുടെ സമഗ്രമായ വികാസത്തില്‍ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമുണ്ട്. എത്രത്തോളം നന്നായി പഠിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് അവരുടെ ഭാവി പോലും തീരുമാനിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ കുട്ടികള്‍ മികച്ച പഠനനിലവാരം പുലര്‍ത്തുന്നുവെന്ന് ഉറപ്പിക്കേണ്ടത് അത്യാവശ്യമായി മാറുന്നു.

പഠനകാര്യങ്ങളില്‍ മികവ് പുലര്‍ത്താന്‍ ബുദ്ധിമുട്ടുന്ന കുട്ടികളെ വിജയതീരത്തെത്തിക്കാന്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ സഹായിക്കും.
അധ്യാപകരോട് സംസാരിക്കുക
കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയും അവരുടെ അധ്യാപകരോട് സംസാരിക്കുകയും ചെയ്യുക. ക്ലാസില്‍ നിങ്ങളുടെ കുട്ടി എങ്ങനെയാണ് സമയം ചെലവഴിക്കുന്നതെന്ന് അധ്യാപകരോട് ചോദിക്കുക. അധ്യാപകര്‍ക്ക് നിങ്ങളുടെ കുട്ടിയെ കുറിച്ച് പറയാനുള്ളത് കേള്‍ക്കുകയും വേണം. ഇതാണ് രക്ഷകര്‍ത്താക്കള്‍ ആദ്യം ചെയ്യേണ്ടത്.
മക്കളോട് സംസാരിക്കുക
സ്കൂളിലെ കാര്യങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിക്കുക. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അവര്‍ക്ക് മനസ്സിലാക്കി കൊടുക്കുക. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാല്‍ മാത്രമേ കുട്ടികള്‍ക്ക് നന്നായി പഠിക്കാന്‍ കഴിയൂ.
മറ്റു കഴിവുകള്‍ പ്രേത്സാഹിപ്പിക്കുക
എപ്പോഴും പഠിക്കാന്‍ പറഞ്ഞ് കൊണ്ടിരുന്നാല്‍ കുട്ടികളുടെ പഠിത്തം മോശമാകാനാണ് സാധ്യത. കുട്ടികളുടെ മറ്റു താത്പര്യങ്ങള്‍ മനസ്സിലാക്കി അവ പ്രോത്സാഹിപ്പിക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്ക് കഴിയണം. ഇത് പഠിത്തത്തിലുള്ള അവരുടെ താത്പര്യവും വര്‍ദ്ധിപ്പിക്കും.



Click it and Unblock the Notifications
