Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
നിങ്ങള്‍ക്ക് നല്ലൊരു അമ്മയാകണോ?
അമ്മ എന്ന വാക്കിന് അര്ത്ഥങ്ങളേറെയാണ്. ഒരു സ്ത്രീയുടെ ജീവിതം സാര്‍ത്ഥകമാക്കുന്ന വാക്കെന്നു വേണമെങ്കില്‍ പറയാം. ക്ഷമയുടേയും സഹനത്തിന്റേയും സനേഹത്തിന്റെയും ത്യാഗത്തിന്റെയുമെല്ലാം അവസാനവാക്കാണ് അമ്മയെന്നത്.
നല്ലൊരു അമ്മയാവുകയെന്നത് ഏതൊരമ്മയുടേയും സ്വപ്നമായിരിക്കും. ഈ പദവി നിങ്ങള്‍ക്കു നല്‍കേണ്ടത് മക്കളും അമ്മയെന്ന രീതിയില്‍ നിങ്ങളെ വിലയിരുത്തുന്ന മറ്റുള്ളവരുമായിരിയ്ക്കും.
നല്ലൊരു അമ്മയാകുവാന്‍ നിങ്ങളെ സഹായിക്കുന്ന ചില ഘടകങ്ങളെന്തൊക്കെയെന്നു നോക്കൂ,

നല്ലൊരു ശ്രോതാവാകുക
നല്ലൊരു ശ്രോതാവാകുകയെന്നത് പ്രധാനം. കുട്ടികള്‍ പറയുന്നത് സശ്രദ്ധം കേള്‍ക്കുക. എന്നിട്ടു തീരുമാനങ്ങളെടുക്കുക. നിങ്ങളുടെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിയ്ക്കാനുള്ള ഉപകരണമല്ല മക്കളെന്നു മനസിലാക്കുക.

സ്വാതന്ത്ര്യം
കുട്ടികള്‍ക്ക് ആവശ്യത്തിനുള്ള സ്വാതന്ത്ര്യം നല്‍കുക.ഇവര്‍ക്കും വ്യക്തിസ്വാതന്ത്ര്യമുണ്ടെന്നു തിരിച്ചറിയുക.

കുട്ടികള്‍ക്കൊപ്പം
കുട്ടികള്‍ക്കൊപ്പം ചെലവഴിയ്ക്കാന്‍ സമയം കണ്ടെത്തുക. എങ്കില്‍ മാത്രമേ കുട്ടികളെ മനസിലാക്കുവാന്‍ അവസരം ലഭിയ്ക്കൂ.

നല്ല കൂട്ടുകാര്‍
മക്കളുടെ നല്ല കൂട്ടുകാരായിരിയ്ക്കുക. ഇത് കാര്യങ്ങള്‍ തുറന്നു പറയാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കും.

അച്ചടക്കം
കുട്ടികളെ ആവശ്യത്തിന് അച്ചടക്കം പഠിപ്പിയ്ക്കുകയെന്നതും നല്ലൊരു അമ്മയുടെ കര്‍ത്തവ്യമാണ്. ഇത് കൃത്യമായി നിറവേറ്റുക.

നിര്‍ബന്ധബുദ്ധി
പഠനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി കുട്ടികളെ വല്ലാതെ നിര്ബന്ധിക്കാതിരിയ്ക്കുക. നിങ്ങളുടെ നിര്‍ബന്ധബുദ്ധി പലപ്പോഴും വിപരീതഫലമായിരിയ്ക്കും സൃഷ്ടിയ്ക്കുക.

ലാളിത്യം
ലാളിത്യം കുട്ടികളെ ശീലിപ്പിയ്ക്കുക. നിങ്ങള്‍ ഇത് കാണിച്ചു കൊടുക്കുക. ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലും ലാളിത്യം കുട്ടികളെ സഹായിക്കും.

പിന്തുണ
പ്രശ്നങ്ങളുണ്ടാകുമ്പോള്‍ കുറ്റപ്പെടുത്തുന്നതിന് പകരം കുട്ടികള്‍ക്ക് പിന്തുണ നല്‍കുക.

കുട്ടികളുടെ സന്തോഷം
കുട്ടികളെ കളിയ്ക്കുവാന്‍ കൊണ്ടുപോവുക, സിനിമയ്ക്കു കൊണ്ടുപോവുക തുടങ്ങി ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തു കൊടുക്കുക. നല്ലൊരു അമ്മയുടെ കര്‍ത്തവ്യമാണിത്.

ക്ഷമ
നല്ല അമ്മയാകണമെങ്കിലുള്ള നല്ലൊരു ഗുണം ക്ഷമയാണ്. നിങ്ങളെ കണ്ടാകും കുട്ടികളും ഇത് പഠിയ്ക്കുക.



Click it and Unblock the Notifications
