Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താം
സമകാലിക സാമ്പത്തിക പ്രശ്നങ്ങള്‍ സംബന്ധിച്ച് കുട്ടികളെ ബോധവത്കരിക്കുക എളുപ്പമല്ലെങ്കിലും ചെറുപ്പത്തില്‍ തന്നെ അവര്‍ക്ക് സമ്പാദ്യശീലത്തിന്റെ പ്രധാന്യം മനസിലാക്കിക്കൊടുക്കാനാവും.
സമ്പാദ്യശീലം വളരെ നല്ലതും, ഒരാള്‍ തന്റെ ഭാവിയെ എങ്ങനെ മുന്‍കൂട്ടിക്കാണുന്നു എന്നും അതിനായി എന്ത് പദ്ധതികള്‍ തയ്യാറാക്കുന്നു എന്നും കാണിക്കുന്നതുമാണ്. കുട്ടിയില്‍ സമ്പാദ്യശീലത്തിന് തുടക്കം കുറിക്കാന്‍ പ്രത്യേക പ്രായപരിധിയൊന്നുമില്ലെങ്കിലും അഞ്ചാം വയസ്സ് മുതല്‍ ആരംഭിക്കാം. ഈ പ്രായത്തിലാണ് കുട്ടികള്‍ ആശയങ്ങളെ മനസിലാക്കാനാരംഭിക്കുന്നത്.
നിങ്ങളുടെ കുട്ടിയെ സമ്പാദ്യശീലം പരിശീലിപ്പിക്കാനുള്ള വഴികളാണ് ഇവിടെ പറയുന്നത്.

1. സമ്പാദ്യപ്പെട്ടി സമ്മാനിക്കുക - ഈ ഡിജിറ്റല്‍ യുഗത്തില്‍ കാലഹരണപ്പെട്ടതെന്ന് തോന്നാമെങ്കിലും കുട്ടികളെ സമ്പാദ്യശീലം പഠിപ്പിക്കാന്‍ വളരെ ഫലപ്രദമാണിത്. ഇങ്ങനെ പണം സമ്പാദിക്കുന്നത് വഴി ആവശ്യം വരുമ്പോള്‍ ഇത് ഉപയോഗപ്പെടുത്തി സാധനങ്ങള്‍ വാങ്ങാനാവുമെന്ന് അവരോട് പറയുക. മാസം തോറും ഒരു നിശ്ചിത തുക കുട്ടികള്‍ക്ക് നല്‍കുകയും അത് സൂക്ഷിക്കുകയും ചെയ്യുന്നത് ശീലമാക്കുകയും ചെയ്യാം. പിന്നീട് അവരോട് പോക്കറ്റ് മണിയും സൂക്ഷിക്കാന്‍ ആവശ്യപ്പെടാം.
2. മാതൃകയാവുക - നിങ്ങള്‍ വീട്ടില്‍ ചെയ്യുന്നതിന്റെ പ്രതിഫലനമായിരിക്കും നിങ്ങളുടെ കുട്ടിയുടെ പ്രവൃത്തികളില്‍ കാണുന്നത്. കുട്ടികളെ സമ്പാദ്യശീലം പരിശീലിപ്പിക്കാന്‍ നിങ്ങള്‍ അവര്‍ക്ക് മാതൃകയാവേണ്ടതുണ്ട്. നിങ്ങള്‍ പ്രവൃത്തികളിലൂടെ കാണിക്കുന്ന ഉദാഹരണങ്ങളിലൂടെ എങ്ങനെ, എപ്പോള്‍ സമ്പാദിച്ച തുക വിനിയോഗിക്കാം എന്ന് അവര്‍ക്ക് മനസിലാക്കിക്കൊടുക്കാം.
3. കഥയിലൂടെ പഠിപ്പിക്കുക - സമ്പാദ്യശീലം സംബന്ധിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ കഥപറച്ചില്‍ അനുയോജ്യമാണെന്ന് 'ഡോ. സോനാര്‍' പറയുന്നു. ഇന്ത്യന്‍ സാഹിത്യത്തില്‍ ഇത്തരത്തില്‍ നിരവധി കുട്ടിക്കഥകള്‍ ലഭ്യമാണെന്നും, കാക്കയുടെയും കല്ലുകളുടേയും കഥ ഉദാഹരണമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു.
4. സേവിങ്ങ്സ് അക്കൗണ്ടുകള്‍ ആരംഭിക്കുക - കുട്ടികള്‍ ടീനേജ് പ്രായത്തിലുള്ളവരാണെങ്കില് സേവിങ്ങ്സ് അക്കൗണ്ട് ആരംഭിക്കുന്നത് നല്ലൊരു കാര്യമാണെന്ന് അവരെ ബോധ്യപ്പെടുത്തുക. കുട്ടികളോട് നേരിട്ട് ബാങ്കില്‍ പോയി നിക്ഷേപിക്കാനാവശ്യപ്പെടുന്നത് വഴി അക്കാര്യത്തില്‍ അവര്‍ക്ക് അറിവ് നേടാനാവും.
5. പ്രോത്സാഹനം - പതിവായി പണം നിക്ഷേപിക്കുന്നതിന് പ്രോത്സാഹനം നല്‍കാം. തുകയുടെ വലുപ്പം ഇതില്‍ പ്രധാനപ്പെട്ട കാര്യമല്ല. സമ്പാദ്യശീലത്തിനാണ് നമ്മള് പ്രാധാന്യം നല്‍കുന്നത്. ചെറിയ തുകകള്‍ സമാഹരിച്ച് വെയ്ക്കുന്നത് ശീലമാക്കാന്‍ കുട്ടികളെ പഠിപ്പിക്കുന്നത് അവരുടെ ജീവിതത്തിലുടനീളം ഗുണകരമായിത്തീരും.



Click it and Unblock the Notifications
