Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മകളെ പഠിപ്പിക്കേണ്ട കാര്യങ്ങള്‍
പെണ്‍കുട്ടികള്‍ വലുതാവും തോറും അവരുടെ രക്ഷകര്‍തൃത്വം പ്രയാസം നിറഞ്ഞതാകും. പെണ്‍കുട്ടികള്‍ക്ക് അറിവില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുകയും, ജീവിതത്തില്‍ നേരിടേണ്ടി വരാവുന്ന അനേകം കാര്യങ്ങളെ സംബന്ധിച്ച് അറിവ് പകരുകയും വേണം. ഈ സമയത്താണ് അവള് പുതിയ ആളുകളെ പരിചയപ്പെടുകയും, സ്നേഹബന്ധങ്ങളില്‍ ചെന്ന് പെടുകയും, വൈകാരികമായ ഏറ്റുമുട്ടുലുകള് നേരിടേണ്ടിയും വരുക.
ഒരു അമ്മയെന്ന നിലയില്‍ മകള്‍ക്ക് അനുയോജ്യനായ ഒരു പങ്കാളിയെ കണ്ടെത്തി നല്കാന് നിങ്ങള്‍ക്ക് സാധിക്കും. അവളുടെ ജീവിതത്തില്‍ നിങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശം ആവശ്യമാണ്. മകള്‍ക്ക് യോജിക്കാത്ത ഒരാളുമായുള്ള ബന്ധം നിങ്ങള്‍ക്ക് സ്വീകരിക്കാനാകില്ല. നല്ലൊരു വ്യക്തിയായും, സ്വയം ബഹുമാനമുള്ള ആളായും നിങ്ങള്‍ അവളെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അവളെ ആരെങ്കിലും മാറ്റിയെടുക്കുന്നത് നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല.
മകളുടെ ജീവിതത്തോട് ചേര്‍ന്ന് നിന്ന് അവളുടെ വികാരങ്ങള്‍ മനസിലാക്കാനും, ശരിയായ മാര്‍ഗ്ഗം കാണിച്ച് കൊടുക്കാനും സ്ഥാനമുള്ള ആളാണ് നിങ്ങള്‍. സ്നേഹത്തിന്റെ ചില അടിസ്ഥാന പാഠങ്ങള്‍ അവളെ പഠിപ്പിക്കേണ്ടതുണ്ട്.

1. ബഹുമാനം
മറ്റുള്ളവരെ പരിഗണിക്കലും ബഹുമാനിക്കലും മാത്രമല്ല സ്വയം ബഹുമാനവും പഠിക്കേണ്ടതുണ്ട്. സ്വയം ബഹുമാനിക്കാന്‍ മകളെ പഠിപ്പിക്കണം. അങ്ങനെ മറ്റുള്ളവരാല്‍ സ്നേഹിക്കപ്പെടുമ്പോള് അവള് സ്വയം സ്നേഹിക്കുകയും ചെയ്യും.

2. സ്വയം തിരിച്ചറിയുക
മകളെ പഠിപ്പിക്കേണ്ട ഒരു കാര്യമാണ് അവളുടേതായ ഒന്നിലും മാറ്റം വരുത്തേണ്ടതില്ല എന്നത്. അവളുടെ വ്യക്തിത്വത്തെ മാറ്റി നിര്‍ത്താനോ, അവളെ സ്നേഹിക്കാന്‍ യോഗ്യതയോ ഇല്ലാതെ ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ അയാള്‍ക്ക് അവളുടെ ജീവിതത്തില്‍ സ്ഥാനമില്ല.

3. ലൗകിക സന്തോഷങ്ങള്‍
മകളോട് ലൈംഗികതയെ സംബന്ധിച്ച് പറയുന്നത് നിങ്ങള്‍ക്ക് പ്രയാസമുള്ള കാര്യമായിരിക്കും. എന്നാല്‍ ശാരീരികമായ മാറ്റങ്ങളെക്കുറിച്ചും, അവളാഗ്രഹിക്കുന്ന സന്തോഷങ്ങളെക്കുറിച്ചും സംസാരിക്കാം. അനുയോജ്യമായ സമയമാകുമ്പോള്‍ ലൈംഗികതയെപ്പറ്റി പോസിറ്റീവായി തന്നെ ബോധ്യപ്പെടുത്താം.

4. എന്താണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?
തന്നെക്കുറിച്ച് തന്നെ വ്യക്തമായ ഒരു ബോധ്യം നിലനിര്‍ത്താന്‍ മകളോട് ആവശ്യപ്പെടാം. ചെറിയ കാര്യങ്ങളിലും ശ്രദ്ധ നല്‍കുകയും അവ ശരിയായി തന്നെയാണ് നടക്കുന്നതെന്നും ഉറപ്പ് വരുത്തണം. പ്രശ്നങ്ങള്‍ മനസിലാക്കുകയും അവയുമായി ഇടപെട്ട് പരിഹരിക്കുകയും ചെയ്യുക. അവഗണന ബന്ധത്തെ വഷളാക്കും.

5. പിന്തുടരല്
സ്നേഹം തേടിപ്പോകാതെ അത് തന്നിലേക്ക് വരുന്നത് വരെ കാത്തിരിക്കാന്‍ മകളെ ബോധ്യപ്പെടുത്തണം. ഇത് വഴി മാനസികമായ തകര്ച്ചകളുണ്ടാകുന്നത് തടയാനാവും.

6. പരീക്ഷണങ്ങള്‍ ഒഴിവാക്കുക
വിശ്വാസത്തിലുറപ്പിച്ച ബന്ധങ്ങളെക്കുറിച്ച് മകളെ പഠിപ്പിക്കുക. അത് വഴി അവള് സ്വയം വിശ്വസിക്കാനും മറ്റുള്ളവരെ ഉള്‍ക്കൊള്ളാനും പഠിക്കും. മറ്റുള്ളവരുടെ സ്നേഹം പരിശോധിക്കുന്നത് നിങ്ങളെ എവിടയും എത്തിക്കില്ല. ബന്ധങ്ങളുടെ അടിസ്ഥാനം വിശ്വാസത്തില്‍ നിന്നാണെന്ന് മകളെ ബോധ്യപ്പെടുത്തുക.



Click it and Unblock the Notifications
