Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
കുഞ്ഞിന്റെ ആദ്യ ജന്മദിനം മനോഹരമാക്കാം
ശിശുജനനം എന്നാൽ ഏതൊരു രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളവും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന അത്യാഹ്ലാദവും സന്തോഷവും പകരുന്ന മുഹൂര്ത്തമാണ്. ഒരു രക്ഷിതാവ് എന്ന നിലയിൽ നമ്മൾ കുട്ടിയുടെ ആദ്യ ജന്മദിനം ആഘോഷമായി കൊണ്ടാടുന്നു. ആ സന്തോഷമുഹൂര്ത്തം എന്നെന്നും നിലനിൽക്കുന്ന ഓര്മ്മയാക്കി മാറ്റുന്ന തരത്തിൽ നാം ആഘോഷിക്കുന്നു. മനോഹരമായ കേക്കും, സമ്മാനങ്ങളും, വിശിഷ്ടാതിഥികളും നിറഞ്ഞുനിൽക്കുന്ന ഒരു പരിപാടിയായിരിക്കും സാധാരണയായി നടത്തുക. നമ്മുടെ സന്തോഷം എല്ലാവരുമായി പങ്കിടാൻ ഇഷ്ടപ്പെടുന്നവരെന്ന നിലക്ക് ഇതായിരിക്കും ഏറ്റവും പങ്കിടാൻ പറ്റിയ മുഹൂര്ത്തം .
നിങ്ങളുടെ കുട്ടി ഒരു വയസ്സ് പിന്നിടുന്ന ആ നാഴികക്കല്ല്, അത് അതിന്റേടതായ എല്ലാ പ്രാധാന്യത്തോടും കൂടി തന്നെ ആഘോഷിക്കേണ്ടതുണ്ട്. മഹത്തായ ഈ സുദിനം മനോഹരമാക്കുന്നതിന് പല ആശയങ്ങളും ഓരോരുത്തരുടെയും മനസ്സിലുണ്ടാവും. ഇക്കാലത്ത് ബര്ത്ത്ഡേ തീം എന്നത് വലിയ പ്രചാരമുണ്ട്. നിങ്ങളുടെ കുട്ടി ഭാവിയിൽ ഈ ദിനം ഓര്ക്കാനിടയില്ലെങ്കിലും ആ ദിവസം മഹനീയമാക്കേണ്ടത് നിങ്ങളുടെ കര്ത്ത വ്യമാണ്.

ഈ ദിവസം എങ്ങനെ കൂടുതൽ മഹത്തരമാക്കാം എന്നത് ആലോചിക്കുമ്പോൾ സങ്കീര്ണ്ണമായിത്തോന്നാം. എന്നാൽ ചില ചെറിയ പൊടിക്കൈകളും, ആശയങ്ങളും ടെക്നിക്കുകളും ഉപയോഗിച്ചാൽ അദ്ഭുതപ്പെടുത്തുന്ന ഒരു പാര്ട്ടി തന്നെ നിങ്ങൾക്ക് ഒരുക്കാം. അത്തരം ചില മാര്ഗ്ഗങ്ങളാണ് ഇനി നിര്ദേശിക്കാൻ പോകുന്നത്.
ആദ്യജന്മദിനപ്പരിപാടിക്കുള്ള ആശയങ്ങൾ
എവിടെയായിരിക്കണം പാർട്ടി?
ആദ്യജന്മദിനാഘോഷം തീര്ച്ചയായും വലിയൊരു സുദിനമാണ്. ഇത് വീട്ടിൽ ഒരു ചെറിയ പാര്ട്ടിയായോ അല്ലെങ്കിൽ പറ്റിയ സ്ഥലം ബുക്ക് ചെയ്തോ നടത്താം. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഗിഫ്റ്റുകൾ കൊണ്ടുവരാനുള്ള യാത്രാ സൗകര്യം ഉണ്ടായിരിക്കണമെന്നതാണ്.
സ്പെഷ്യൽ കേക്ക്
ഇത് നിങ്ങളുടെ കുഞ്ഞിന്റെ ആദ്യ ജന്മദിനപ്പാര്ട്ടി , മനം കവരുന്ന ഒരു കേക്കില്ലാതെ എന്ത് പാര്ട്ടി. വീട്ടിൽ സ്വയം നിർമ്മിച്ചതോ പ്രധാനപ്പെട്ട ഒരു ബേക്കറിയിൽ നിന്ന് തീം ബേസ്ഡ് കേക്ക് വാങ്ങിക്കുകയോ ചെയ്യാം.
ഒരു തീം തെരഞ്ഞെടുക്കാം
കാർട്ടൂൺ ഇഷ്ടപ്പെടാത്ത കുട്ടികളുണ്ടാവില്ല.ഒരു കാർട്ടൂൺ തീമോ കുട്ടി ഇഷ്ടപ്പെടുന്ന മറ്റെന്തെങ്കിലും തീമോ തെരഞ്ഞെടുക്കാം. മൃഗങ്ങളെ വച്ചൂള്ള തീമോ സ്റ്റഫ്ഡ് പാവകളോ എന്തിന് ഭക്ഷ്യവസ്തുക്കളോ വരെ തീമാക്കാം.
അതിഥികളുടെ പട്ടിക
കുഞ്ഞിന്റെ ആദ്യബര്ത്തഡേ പാർട്ടി ജനം തിങ്ങി കുട്ടിക്ക് അസഹ്യമാകുന്ന രീതിയിൽ ആവാതിരിക്കാൻ ശ്രദ്ധിക്കണം. കുടുംബത്തിൽ വളരെ അടുപ്പമുള്ളവരെ മാത്രം വേണം ക്ഷണിക്കാൻ. വരുന്നവരിൽ കൂടുതലും കുട്ടികളാവാൻ ശ്രദ്ധിക്കണം.
കളികൾ
അന്തരീക്ഷം ആഹ്ലാദഭരിതമാക്കാൻ എന്തെങ്കിലും കുട്ടികൾക്കായി മത്സരങ്ങളോ മറ്റോ നടത്താം. കുഞ്ഞിനെ ഇതിൽ പങ്കാളിയാക്കി അവരെ പരമാവധി സന്തോഷിപ്പിക്കാൻ ഇതുവഴി കഴിയും.
ഫോട്ടോഷൂട്ട്
ഈ വിശേഷാവസരം ഭംഗിയായി പകര്ത്താൻ ഒരു ഫോട്ടോഷൂട്ടും ഒരുക്കുക. ജീവിതകാലം മുഴുവൻ ഈ നിമിഷങ്ങൾ ഓര്ത്തിരിക്കാൻ ഏറ്റവും അനുയോജ്യമായ ആശയമാണ് ഇത്.
പാർട്ടി സപ്പ്ലൈസ്
ബാനറുകൾ, ബലൂണുകൾ, സൈനുകൾ, തീം ചെയ്ത നാപ്കിനുകൾ മുതലായ അലങ്കാരങ്ങളും ഉപയോഗിക്കുക. തീമിന് ചേരുന്ന പ്ലൈറ്റുകളും പാത്രങ്ങളും വരെ ഉപയോഗിക്കാം.
മെനു തയ്യാറാക്കുക
പാർട്ടിക്ക് മെനു തയ്യാറാക്കുന്നതിന് മുമ്പ് വ്യക്തമായ പ്ലാനിങ് ഉണ്ടാക്കുക. ഭക്ഷ്യവിഭവങ്ങൾ, വെജാണോ നോൺ വെജാണോ, പാനീയങ്ങൾ, തെരഞ്ഞെടുത്ത ഭക്ഷണങ്ങളിൽ അതിഥികൾക്ക് അലർജിയായിട്ടുള്ളവ തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
സമ്മാനങ്ങൾ
സമ്മാനങ്ങൾ ഇല്ലാതെ ജന്മദിനപ്പാർട്ടി പൂര്ണ്ണമാവില്ല. എന്തു തരം ഗിഫ്റ്റുകളാണ് കൊണ്ടുവരേണ്ടതെന്ന് നിങ്ങൾക്ക് അതിഥികളോട് നിർദ്ദേശിക്കാം. അല്ലെങ്കിൽ പാർട്ടി തീമിന് യോജിക്കുന്നവ കൊണ്ടുവരാൻ നിർദേശിക്കാം.
മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി നിങ്ങൾക്ക് കുട്ടിയുടെ ജന്മദിനപ്പാർട്ടി ഗംഭീരമാക്കാം. വിശിഷ്ടാതിഥികളില്ലാതെ ഒരു പാർട്ടിയും പൂർണ്ണമാവില്ല. അതുകൊണ്ട് നിങ്ങളുടെ കുട്ടിക്ക് നൽകാവുന്ന ഏറ്റവും നല്ല പാർട്ടിതന്നെയാണ് സമ്മാനമായി ലഭിച്ചതെന്ന് ഉറപ്പുവരുത്തുക.



Click it and Unblock the Notifications