Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
നാണംകുണുങ്ങി കുട്ടികളെ വളര്‍ത്തുമ്പോള്‍
മക്കള്‍ എല്ലാവരാലും ശ്രദ്ധിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. ചില കുട്ടികള്‍ ഒരു ഭയവും കൂടാതെ തന്നെ എല്ലാവരോടും സംസാരിക്കുകയും പെട്ടെന്ന് ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യും. എന്നാല്‍ ചിലരാകട്ടെ ആളുകളുടെ മുന്നില്‍ വരാന്‍ പോലും ധൈര്യപ്പെടില്ല. നാണംകുണുങ്ങികളായ ഇവര്‍ക്ക് സമപ്രായക്കാരുമായി ചങ്ങാത്തം സ്ഥാപിക്കാനും കഴിില്ല. അതിനാല്‍ വളരെ നേരത്തേ തന്നെ മാതാപിതാക്കള്‍ ഇത് തിരിച്ചറിഞ്ഞ് വേണ്ടത് ചെയ്യണം. മറ്റുള്ളവരുമായി ഇടപഴകാനുള്ള മടി കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെയും പെരുമാറ്റത്തെയും ദോഷകരമായി ബാധിച്ചേക്കാം.
നാണം കുട്ടികളുടെ പഠനത്തെ ദേഷകരമായി ബാധിക്കും. ഇത്തരം കുട്ടികള്‍ക്ക് സുഹൃദ് ബന്ധം സ്ഥാപിക്കാനോ ബന്ധുക്കളുമായി അടുത്തിടപഴകാനോ കഴിയില്ല. സാമൂഹിക ബന്ധങ്ങളില്‍ നിന്നുള്ള അകല്‍ച്ച അവരെ ഉത്ണ്ഠയിലേക്കും വിഷാദത്തിലേക്കും തള്ളിവിടും. കുട്ടികളിലെ നാണം മാറ്റിയെടുക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലായി കാണുമല്ലോ? മാതാപിതാക്കളുടെ ശ്രദ്ധയും പിന്തുണയും ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് അനായാസം ഈ പ്രശ്നത്തില്‍ നിന്ന് മോചനം നേടാന്‍ കഴിയും. നാണംകുണുങ്ങികളെ മിടുക്കരാക്കി മാറ്റുന്നതിനുള്ള ചില പൊടിക്കൈകള്‍ ഇതാ.

ശകാരിക്കരുത്: നിങ്ങള്‍ അവരെ ആര്‍ക്കെങ്കിലും പരിചയപ്പെടുത്തുമ്പോള്‍ അവര്‍ നിങ്ങളുടെ സാരിത്തുമ്പിന് പിന്നിലേക്ക് ഒളിക്കാം. അതിന്റെ പേരില്‍ അവരെ വഴക്ക് പറയരുത്. അത് കണ്ടില്ലെന്ന് നടിക്കുക. അവന് അല്ലെങ്കില്‍ അവള്‍ക്ക് ഭയങ്കര നാണമാണെന്ന് അതിഥിയോട് പറയരുത്. അതിഥികളുമായി കുട്ടികള്‍ ഇടപഴകാനുള്ള സാഹചര്യം മന:പൂര്‍വ്വം സൃഷ്ടിക്കുക.
ഇടപഴകാന്‍ പഠിപ്പിക്കുക: പുറത്ത് പോകാനും കൂട്ടുകാരോടൊത്ത് കളിക്കാനും അനുവദിക്കുക. ഇതുമൂലം നിങ്ങള്‍ക്ക് ഒരുപാട് പൊടിയും ചെളിയും കഴുകി വൃത്തിയാക്കേണ്ടി വരാം. നാണം മാറ്റാന്‍ കൂട്ടുകാരോടൊത്തുള്ള ഇത്തരം വിനോദങ്ങള്‍ പോലെ മികച്ചൊരു മരുന്നുമില്ലെന്ന് ഓര്‍ക്കുക. സമപ്രായക്കാരുമായുള്ള സഹവാസം ആശയവിനിമയം, പങ്കുവയ്ക്കല്‍, ബന്ധങ്ങള്‍ എന്നിവയുടെ അടിസ്ഥാന പാഠങ്ങള്‍ അവരെ പഠിപ്പിക്കും.
മുദ്ര കുത്തരുത്: നിങ്ങളുടെ കുട്ടി നാണംകുണുങ്ങിയാണെന്ന് ഒരിക്കലും മുദ്ര കുത്തരുത്. ഇത് കുട്ടികളില്‍ അവരുടെ സ്വഭാവത്തെ കുറിച്ച് മോശമായ ചിന്തയുണ്ടാകാന്‍ കാരണമാകും. മറ്റുള്ളവരുടെ മുന്നില്‍ വച്ച് കളിയാക്കുന്നത് വിഷാദവും ഉത്കണ്ഠയും വര്‍ദ്ധിക്കാന്‍ ഇടയാക്കും. നാണംകുണുങ്ങിയെന്ന് വിളിക്കുമ്പോള്‍ ഇത് തന്റെ സ്വഭാവത്തിന്റെ ഭാഗമാണെന്നും ഇതില്‍ നിന്ന് തനിക്ക് ഒരിക്കലും പുറത്തുവരാന്‍ കഴിയില്ലെന്നുമുള്ള ചിന്ത കുട്ടികളില്‍ ശക്തമാകും.
കൂട്ടായ്മകള്‍: മറ്റുള്ളവരുമായി ഇടപഴകാന്‍ മടിയുള്ള കുട്ടികളെ ആളുകള്‍ ഒത്തുചേരുന്ന സ്ഥലങ്ങളില്‍ കഴിയുമ്പോഴൊക്കെ കൊണ്ടുപോവുക. ഒരേ ആളുകളെ ഇടയ്ക്കിടെ കാണുന്നത് നാണം കുറയ്ക്കും. ക്രമേണ ഇത് അവരുടെ ചിന്തകളിലും പെരുമാറ്റത്തിലും ഗുണപരമായ മാറ്റം കൊണ്ടുവരും.
വീടൊരു വേദി: കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ പാട്ട് പാടാനോ പ്രസംഗിക്കാനോ കുട്ടിയോട് ആവശ്യപ്പെടുക. നാണം കുണുങ്ങികളായ കുട്ടികളെ മാറ്റിയെടുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണിത്. വീട്ടില്‍ നടത്തുന്ന ഇത്തരം പ്രകടനങ്ങള്‍ ആള്‍ക്കാരെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം കുട്ടികള്‍ക്ക് നല്‍കും.
പ്രോത്സാഹിപ്പിക്കുക: മറ്റുള്ളവരുടെ മുന്നില്‍ വച്ച് അച്ഛനമ്മമാര്‍ പുകഴ്ത്തുന്നത് ഇഷ്ടപ്പെടുന്നവരാണ് എല്ലാ മക്കളും. കൂട്ടായ്മകളില്‍ വച്ച് നിങ്ങളുടെ കുട്ടികളുടെ നേട്ടങ്ങള്‍ പറഞ്ഞ് അവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണ് താന്‍ എന്ന തോന്നല്‍ ഇത് കുട്ടികളിലുണ്ടാക്കും.
സംസാരിക്കുക: കുട്ടികള്‍ മറ്റുള്ളവരില്‍ നിന്ന് അകന്നുനില്ക്കാനുള്ള കാരണം ചിലപ്പോള്‍ ഭയവുമാകാം. അതുകൊണ്ട് കുട്ടികളോട് കുറച്ച് നേരം സംസാരിച്ച് അവരുടെ പെരുമാറ്റത്തിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കുക. നേരത്തേ ആരില്‍ നിന്നെങ്കിലും ഉണ്ടായ മോശം പെരുമാറ്റമാകാം അവരെ ഭയപ്പെടുത്തുന്നത്. നാണത്തിന്റെ കാരണം മനസ്സിലാക്കിയാല്‍ പരിഹാരവും എളുപ്പമാകും.



Click it and Unblock the Notifications
