Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കുട്ടികള്‍ക്ക് ദോഷം ചെയ്യും ഭക്ഷണങ്ങള്‍
കുട്ടികള്‍ക്ക് നല്ലതു മാത്രം തെരഞ്ഞെടുത്തു നല്കുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ ഏറെ ശ്രദ്ധാലുക്കളായിരിയ്ക്കും. തങ്ങളുടെ കുട്ടിയ്ക്ക് യാതൊരു വിധത്തിലെ ദോഷങ്ങളും സംഭവിയ്ക്കരുതന്നെ ചിന്തയായിരിയ്ക്കും ഇതിനു പുറകില്‍.
ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇത് പ്രത്യേകിച്ചു ബാധകമാണ്. പോഷകഗുണമുള്ള നല്ല ഭക്ഷണങ്ങള്‍ മാത്രം കുട്ടി കഴിയ്ക്കണമെന്നായിരിയ്ക്കും മാതാപിതാക്കള്‍ ആഗ്രഹിയ്ക്കുക. എന്നാല്‍ കുട്ടിയാകട്ടെ, പലപ്പോഴും ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ക്കായി ശാഠ്യം പിടിയ്ക്കുകയും ചെയ്യും. മനസോടെയല്ലെങ്കിലും ഇത്തരം ശാഠ്യങ്ങള്‍ക്കു മുന്നില്‍ തോല്‍വി സമ്മതിയ്ക്കേണ്ടി വരികയും വരും.
എന്നാല്‍ ഇത്തരം ശാഠ്യങ്ങള്‍ക്കു വഴങ്ങുമ്പോഴും ചില ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് ഏറെ ദോഷം വരുത്തുമെന്നു നാം തിരിച്ചറിയണം. കുട്ടികളെ ഏറെ ദോഷകരമായി ബാധിയ്ക്കുന്ന ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ഫ്രോസണ്‍ ഇറച്ചി
സോസേജുകളും ഫ്രോസണ്‍ ഇറച്ചിയുമെല്ലാം ഇന്ന് സര്‍വസാധാരണമാണ്. ഇവയില്‍ സോഡിയം നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ബ്രെയിന്‍ ട്യൂമര്‍, ലുക്കീമിയ, തൊണ്ടയിലെ ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളാണ്.

കോള
കോളയും ഇതുപോലെ കളറുള്ള പാനീയങ്ങളും, എന്തിന് കൃത്രിമ ഫ്രൂട് ജ്യൂസ്, ഫ്രൂട്ട് യോഗര്‍ട്ട് എന്നിവയൊക്കെയും നിറങ്ങളും മധുരവും പല്ലിന് ദോഷം വരുത്തുന്ന ആസിഡുകളും ചേര്‍ത്തുണ്ടാക്കുന്നവയാണ്. ഇവ കുട്ടികള്‍ക്ക് ഏറെ ദോഷം ചെയ്യും.

നൂഡില്‍സ്, പാസ്ത
നൂഡില്‍സ്, പാസ്ത എന്നിവ കുട്ടികളുടെ പ്രിയ ഭക്ഷണങ്ങളാണ്. എന്നാല്‍ ഇവയില്‍ കെമിക്കലുകളും കൃത്രിമ പദാര്‍ത്ഥങ്ങളുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇവ കുട്ടികളില്‍ ഹോര്‍മോണ്‍ പ്രശ്നങ്ങളും ആസ്തമ പോലുള്ള രോഗങ്ങളും വരുത്തും.

പായ്ക്കറ്റ് ചിപ്സ്
പായ്ക്കറ്റ് ചിപ്സ് ഇന്നത്തെ തലമുറയിലെ കുട്ടികളുടെ ഹരമാണ്. ഇവ ഇന്‍സുലിന്‍, ഗ്ലൂക്കോസ് എന്നിവ ഉല്പാദിപ്പിച്ച് വിശപ്പു വര്‍ദ്ധിപ്പിയ്ക്കും. പല കുട്ടികളിലും അമിതവണ്ണത്തിന് കാരണമാകും. ചില ചിപ്സുകളില്‍ അക്രിലമൈഡ് അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളിലെ ശാരീരിക, മാനസിക വളര്‍ച്ചെയെ ദോഷകരമായി ബാധിയ്ക്കും.

ബ്രേക്ഫാസ്റ്റിന്
പല കുട്ടികള്‍ക്കും ബ്രേക്ഫാസ്റ്റിന് പായ്ക്കറ്റില്‍ ലഭിയ്ക്കുന്ന ധാന്യവര്‍ഗങ്ങള്‍ മതി. ഇവയില്‍ കൃത്രിമമധുരം ധാരാളമുണ്ട്. മാത്രമല്ല, ഇവ തയ്യാറാക്കുന്ന വേളയില്‍ ഇവയുടെ പോഷകങ്ങള്‍ നഷ്ടപ്പെട്ടിരിയ്ക്കാനും സാധ്യതയുണ്ട്. ഇവ കുട്ടികളില്‍ കൊഴുപ്പു വര്‍ദ്ധിപ്പിക്കാനേ ഉപകരിയ്ക്കൂ.

ഷുഗര്‍ ഫ്രീ
ഷുഗര്‍ ഫ്രീ എന്ന പേരില്‍ ലഭിയ്ക്കുന്ന ഉല്പന്നങ്ങള് ആരോഗ്യകരമാണെന്നു കരുതി കുട്ടികള്‍ക്കു നല്കുന്നവരുണ്ട്. ഇവയിലും കൃത്രിമ മധുരം അടങ്ങിയിരിയ്ക്കും. പലപ്പോഴും അപചയപ്രക്രിയ പതുക്കെയാകാനും ക്യാന്‍സര്‍, തലവേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാനും ഇതിടയാക്കും.



Click it and Unblock the Notifications
