Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
കുട്ടികള്‍ക്കു വേണ്ട പ്രധാന വൈറ്റമിനുകള്‍
വളരുന്ന പ്രായമാണ് കുട്ടികളുടേത്. ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് കുട്ടികള്‍ക്ക് വിവിധ വൈറ്റമിനുകള്‍ അത്യാവശ്യവുമാണ്.
വൈറ്റമിനുകളുടെ കുറവ് കുട്ടിയുടെ വളര്‍ച്ചയെ എല്ലാതരത്തിലും ബാധിയ്ക്കാം.
കുട്ടികള്‍ക്ക് ആവശ്യമുള്ള പ്രധാനപ്പെട്ട വൈറ്റമിനുകള്‍ ഏതെല്ലാമെന്നറിയൂ,

കുട്ടികളിലെ കോശവളര്‍ച്ചയ്ക്കും എല്ലുകളുടെ ശരിയായ ഘടനയ്ക്കുമെല്ലാം വൈറ്റമിന്‍ എ വളരെ പ്രധാനമാണ്. നല്ല ചര്‍മത്തിനും കണ്ണുകളുടെ ആരോഗ്യത്തിനുമെല്ലാം ഇവ സഹായിക്കുന്നു. പാലുല്പന്നങ്ങള്, മുട്ട, ക്യാരറ്റ്, ചേന തുടങ്ങിയവയില്‍ ഇത് ധാരാളം അടങ്ങിയിട്ടുണ്ട്.
വൈറ്റമിന്‍ ബി എന്നത് ബി 2, ബി 3, ബി 6, ബി 12 എന്നിങ്ങനെ പോകുന്നു. ഇവ നാഡീവ്യൂഹത്തിനും ശരീരത്തിന് ഊര്‍ജം നല്‍കുന്നതിനുമെല്ലാം വളരെ പ്രധാനമാണ്. ചിക്കന്‍, മീന്‍, പാല്, മുട്ട, സോയാബീന്‍സ് എന്നിവ ഇത്തരം വൈറ്റമിനുകള്‍ അടങ്ങിയ ചില ഭക്ഷണങ്ങളാണ്.
വൈറ്റമിന്‍ സി ആര്‍ബിസി, എല്ലുകള്‍, കോശങ്ങള്‍ എന്നിവയുടെ വളര്‍ച്ചയ്ക്കു പ്രധാനമാണ്. ഇവ കുട്ടികള്‍ക്ക് പ്രതിരോധശേഷി നല്‍കാനും ഏറെ പ്രധാനപ്പെട്ടതാണ്.
വൈറ്റമിന്‍ ഡി കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്ന ഒരു പ്രധാന വൈറ്റമിനാണ്. ഇവ പ്രതിരോധശേഷിയ്ക്കും ഇന്‍സുലിന്‍ ഉല്‍പാദനത്തിനുമെല്ലാം സഹായിക്കുകയും ചെയ്യും. പാലുല്പന്നങ്ങള്, മീന്‍ എന്നിവയും സൂര്യപ്രകാശവുമെല്ലാം വൈറ്റമിന്‍ ഡി ലഭ്യമാക്കാന്‍ സഹായിക്കും.
വൈറ്റമിന്‍ ഇ അണുബാധകള്‍ തടയാന്‍ ഏറെ പ്രധാനമാണ്. ശരീരത്തിലെ രക്തക്കുഴലുകള്‍ തുറക്കാനും രക്തപ്രവാഹം വേണ്ട വിധത്തില്‍ നടക്കാനും ഇത് സഹായിക്കും. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, നട്സ് എന്നിവയെല്ലാം വൈറ്റമിന്‍ ഇ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്.



Click it and Unblock the Notifications
