Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
നിങ്ങളുടെ കുട്ടി ചീത്ത സൗഹൃദത്തിലെങ്കില്...
കുട്ടിത്തത്തിന്റെ നിഷ്കളങ്കത കൊണ്ടുതന്നെയായിരിയ്ക്കും, കുട്ടികള്‍ ചീത്ത കൂട്ടുകെട്ടില്‍ ചെന്നു വീഴാന്‍ ഏറെ എളുപ്പമാണ്. ഇത് ഇവരെ തെറ്റായ വഴിയിലേയ്ക്കു നയിക്കുകയും ചെയ്യും.
നിങ്ങളുടെ കുട്ടി ചീത്ത കൂട്ടുകെട്ടിലാണ് അകപ്പെട്ടിരിയ്ക്കുന്നതെന്നറിഞ്ഞാല് അവരോടു കയര്‍ക്കാതെയും ശിക്ഷിയ്ക്കാതെയും ഇതിനുള്ള പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്.
കുട്ടികള്‍ക്ക് എവിടെയാണ് ചുവടു പിഴച്ചതെന്ന് ആദ്യം തന്നെ കണ്ടെത്തണം. ഇത് കുട്ടിയെ നേരയാക്കിയെടുക്കാന്‍ വളരെ പ്രധാനം.

നിങ്ങളുടെ കുട്ടിയുടെ കൂട്ടുകാരെക്കുറിച്ച് നിങ്ങള്‍ക്കും ധാരണ വേണം. എത്തര്ക്കാരാണ് കൂട്ടൂകാര്‍ എന്നതു മനസിലാക്കുക. എങ്കില്‍ മാത്രമേ ചീത്ത കൂട്ടുകെട്ടില്‍ നിന്നും കുട്ടികളെ ഒഴിവാക്കാന്‍ സാധിയ്ക്കൂ.
നിങ്ങളുടെ കുട്ടിയെ ചീത്ത കൂട്ടുകെട്ടില്‍ നിന്നും അടര്‍ത്തിയെടുക്കുന്നതു പോലെ ചീത്ത സ്വഭാവമുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്കും അവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കൈ മാറുക. ആ കുട്ടിയേയും നല്ല വഴിയ്ക്കു നയിക്കേണ്ടത് പ്രധാനമാണ്.
കുട്ടിയോടു ദേഷ്യപ്പെടാതെ ശാന്തമായി കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിക്കൊടുക്കുക. നിങ്ങളെക്കൊണ്ട് ഇതിനാകുന്നില്ലെങ്കില് ഒരു കൗണ്‍സിലറുടെ സഹായം തേടാം.
നല്ല കൂട്ടുകെട്ടില്‍ ചെന്നുചേരാന്‍ കുട്ടിയെ നിങ്ങള്‍ക്കും സഹായിക്കാം. ഇതിനുള്ള അവസരങ്ങളുണ്ടാക്കുക.



Click it and Unblock the Notifications
