Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
മനോഹരമായ കുട്ടിക്കുറുമ്പുകള്‍
കുട്ടികള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യും. നിഷ്കളങ്കതയുടെ പര്യായമായ ഈ പ്രവൃത്തികള്‍ നിങ്ങളുടെ ജീവിതം മനോഹരമാക്കും. ചില കുട്ടികള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. മറ്റു ചിലര്‍ ഞെട്ടിക്കും. എന്തുതന്നെയായാലും അവ നിങ്ങള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. അവരോടൊപ്പം സമയം ചെലവഴിക്കുമ്പോള്‍ നിങ്ങളുടെ ഉള്ളിലെ കുട്ടിയും ഉണരും. കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിന് നിങ്ങളൊരു രക്ഷിതാവ് ആകേണ്ട കാര്യമില്ല. നിങ്ങളുടെ സ്വന്തം കുട്ടിയെന്നല്ല അടുത്ത വീട്ടിലെ കുട്ടി പോലും നിങ്ങളെ സന്തോഷവാനാക്കും. അവര്‍ നിങ്ങളെ ചിരിപ്പിക്കും.
കുട്ടികള്‍ നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കുമെങ്കിലും അവര്‍ നിങ്ങള്‍ക്ക് നല്കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. അവരുടെ കുറുമ്പുകള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് വലിയ തലവേദന സൃഷ്ടിക്കും. അതേസമയം തന്നെ അവ നയനാനന്ദകരവും സന്തോഷകരവും ആയിരിക്കും. അത്തരം ചില കുട്ടിക്കുറുമ്പുകള്‍ പരിചയപ്പെടാം.

ജിജ്ഞാസ
കുട്ടികള്‍ എപ്പോഴും ജിജ്ഞാസുക്കളായിരിക്കും. വസ്തുക്കളെയും കാര്യങ്ങളെയും അവര്‍ സമീപിക്കുന്നത് തികച്ചും അസ്വാഭാവികമായ രീതിയിലായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ആയിരക്കണക്കിന് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിയും വരും.

കുണുങ്ങിച്ചിരിക്കുക
എന്തെങ്കിലും കാണുകയോ മറ്റോ ചെയ്താല്‍ കുട്ടികള്‍ പൊട്ടിച്ചിരിക്കും. എന്തെങ്കിലും കുസൃതികള്‍ ഒപ്പിച്ച ശേഷം പ്രത്യേക രീതിയില്‍ ഒരു ചിരി അവര്‍ പാസ്സാക്കും. പൊന്നോമനയുടെ കുണുങ്ങിച്ചിരി നിങ്ങളുടെ മനംകുളിര്‍പ്പിക്കും.

ശ്രദ്ധ പിടിച്ചുപറ്റുന്നവര്‍
കുട്ടികള്‍ക്ക് ലാളനയും ശ്രദ്ധയും ആവശ്യമാണ്. അതുകൊണ്ട് തന്നെ അവര്‍ എപ്പോഴും നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കും. ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടാല്‍ പെട്ടെന്ന് വിഷമിക്കുകയും ചെയ്യും. കുട്ടികള്‍ക്ക് വളരെയധികം സ്വാര്‍ത്ഥതയുള്ളവരാണ്. മറ്റു കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധയും ലാളനയും കിട്ടുന്നത് അവരില്‍ അസൂസയുണ്ടാക്കും.

ദേഷ്യം
കുട്ടികള്‍ ദേഷ്യം പിടിക്കുന്നത് പതിവാണ്. സാധാരണഗതിയില്‍ ആണെങ്കില്‍ ഇതും തമാശയായി കണ്ടാല്‍ മതി. ദേഷ്യം പിടിച്ചുള്ള കരച്ചില് കണ്ടാല്‍ ഇത് ഒരിക്കലും നിര്‍ത്തില്ലെന്ന് നമുക്ക് തോന്നാം. പലപ്പോഴും നിസ്സാര കാര്യങ്ങളുടെ പേരിലാവും ദേഷ്യം. ഇഷ്ടമില്ലാത്ത പച്ചക്കറി കഴിപ്പിക്കാന്‍ ശ്രമിക്കുന്നതും സ്കൂളില്‍ പോകാന്‍ പറയുന്നതുമെല്ലാം അവരെ ദേഷ്യം പിടിപ്പിക്കാം.

ഓടുന്ന കാറില്‍ നില്ക്കുക
ഓടുന്ന കാറില്‍ മുന്നിലേക്കോ പിന്നിലേക്കോ നോക്കി നില്ക്കാന് ഇഷ്ടപ്പെടുന്നവരാണ് കുട്ടികള്‍. ബക്കറ്റ് സീറ്റുകള്‍ക്ക് ഇടയ്ക്കുള്ള ഭാഗത്ത് അവര്‍ എഴുന്നേറ്റ് നില്ക്കും. അവര്‍ എങ്ങനെ ചെയ്യുന്നതിന്റെ കാരണം എത്ര ആലോചിച്ചാലും നിങ്ങള്‍ക്ക് പിടികിട്ടില്ല.

അനുകരണം
കുട്ടികള്‍ക്ക് മറ്റുള്ളവരെ അനുകരിക്കാനുള്ള വാസന ഉണ്ടായിരിക്കും. അവര്‍ ആദ്യം അനുകരിക്കുന്നത് മാതാപിതാക്കളെ ആയിരിക്കും. പെട്ടെന്ന് തന്നെ അവര്‍ അനുകരണത്തില്‍ വിദഗ്ദ്ധരായി മാറും. അച്ഛന്റെയും അമ്മയുടെയും ഓരോ ചലനങ്ങള്‍ പോലും അവര്‍ കാണിക്കും. നിങ്ങള്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ അടുത്തിരുന്ന് കുട്ടികള്‍ അത് ഏറ്റുപറയും. നിങ്ങളുടെ ലിപ്സ്റ്റിക് അവരും പരീക്ഷിക്കും. നിങ്ങളുടെ മുഖഭാവങ്ങള്‍ പോലും അവര്‍ അനുകരിക്കും. നിങ്ങളുടെ ഏത് പ്രവൃത്തിയും അവര്‍ ചെയ്ത് കാണിക്കുമെന്ന് ചുരുക്കം.

മൃഗങ്ങളോട് കളിക്കുക
പട്ടിക്കുട്ടികളെ കെട്ടിപ്പിടിക്കാന്‍ കുട്ടികള്‍ക്ക് വലിയ ഇഷ്ടമായിരിക്കും. അവയുടെ വാലില്‍ പിടിച്ചുവലിക്കാനും ഒപ്പം കളിക്കാനും അവര്‍ ശ്രമിക്കും. വീട്ടില്‍ വളര്‍ത്തുന്ന പക്ഷികളോടും മൃഗങ്ങളോടും ഇഷ്ടമുള്ളവരായിരിക്കും മിക്ക കുട്ടികളും. പട്ടികള്‍ വാലാട്ടുന്നത് സന്തോഷം കൊണ്ടാണെന്ന് കരുതി അവര്‍ അതിനൊപ്പം കളിക്കാന്‍ ശ്രമിക്കാറുണ്ട്. അവര്‍ക്ക് ഒന്നിനെയും ഭയമുണ്ടാകില്ല. അതുകൊണ്ട് പക്ഷികളുടെയും മൃഗങ്ങളുടെയും വായില്‍ കൈ ഇടാന്‍ പോലും അവര്‍ മടിക്കില്ല. കുട്ടികള്‍ പക്ഷികളോടും മൃഗങ്ങളോടും സംസാരിക്കുന്നത് മനോഹരമായ കാഴ്ചയാണ്.

പപ്പി ഫെയ്സ്
ആവശ്യപ്പെടുന്ന സാധനങ്ങള്‍ വാങ്ങി നല്കാതിരിക്കുകയോ മറ്റോ ചെയ്താല്‍ കുട്ടികള്‍ തലകുനിച്ച് മുകളിലേക്ക് നോക്കും. ഇതാണ് പപ്പി ഫെയ്സ്. കുസൃതികള്‍ കാണിക്കുമ്പോള്‍ വഴക്ക് പറഞ്ഞാലും മതി പപ്പി ഫെയ്സ് കാണാം. കുട്ടികളുടെ വളരെ സാധാരണമായ ഒരു മുഖഭാവമാണിത്.



Click it and Unblock the Notifications
