Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കുട്ടികളെ സംസാരിപ്പിക്കാന്‍..
ചെറിയ കുഞ്ഞുങ്ങളുടെ ചിരി നിങ്ങളെ രസിപ്പിക്കുമ്പോള്‍ തന്നെ അവര്‍ സംസാരിച്ച് തുടങ്ങുന്നതിനെപ്പറ്റി ഏറെ ആകാംഷ നിങ്ങള്‍ക്കുണ്ടാവും. കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ പടവുകളെക്കുറിച്ച് അച്ഛനമ്മമാര്‍ക്ക് ഏറെ ആകാംഷയും ആശങ്കയുമുണ്ടാകും. കുഞ്ഞുങ്ങളുടെ സംസാരം കേള്‍ക്കുക എന്നതിനൊപ്പം രസകരമായ മറ്റൊന്നുമില്ല. എന്നാല്‍ സാധാരണയായുള്ള കാലം കഴിഞ്ഞാലും ചില കുട്ടികള്‍ സംസാരിച്ച് തുടങ്ങില്ല. സംസാരിച്ച് തുടങ്ങുന്ന പ്രായം കുട്ടികള്‍ക്കനുസരിച്ച് മാറ്റം വരുന്നതാണ്.
കുട്ടി സമയമായിട്ടും സംസാരിക്കുന്നില്ലെങ്കില്‍ അവരെ സംസാരിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മാതാപിതാക്കള്‍ അന്വേഷിച്ച് തുടങ്ങും. പല കാരണങ്ങള്‍ കുട്ടി സംസാരിച്ച് തുടങ്ങുന്നതിനെ സ്വാധീനിക്കും. സമയം കഴിഞ്ഞിട്ടും നിങ്ങളുടെ കുട്ടി സംസാരിച്ച് തുടങ്ങിയിട്ടില്ലെങ്കില്‍ ഒരു ഡോക്ടറെയോ അല്ലെങ്കില്‍ ഒരു സ്പീച്ച് തെറാപ്പിസ്റ്റിനെയോ കാണിക്കുക. കുട്ടിക്ക് ശാരീരികമായ തകരാറുകളൊന്നുമില്ലെങ്കില്‍ കുട്ടിയെ സംസാരിപ്പിക്കാന്‍ ചില വഴികളുണ്ട്. ഇതിന് അല്പം സമയവും അധ്വാനവും ആവശ്യമാണ്. ആദ്യം കുട്ടിക്ക് അനുയോജ്യമായ ഒരു മാര്‍ഗ്ഗം തെരഞ്ഞെടുക്കുക. അത്തരം ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

1. ചുറ്റുപാടുകളുമായുള്ള ഇടപെടലുകള്‍ - കുട്ടിയെ മറ്റുള്ള ആളുകളുമായി ഇടപെടാന്‍ അനുവദിക്കുക. മറ്റ് കുട്ടികളുമായി ഇടപെടാനുള്ള അവസരമുണ്ടാക്കുക. ഇത് കുട്ടിക്ക് ആശയവിനിമയം നടത്തേണ്ടുന്നത് അനിവാര്യമാക്കുകയും നിങ്ങളുടെ ഭാഗത്ത് നിന്ന് വലിയ ശ്രമങ്ങളില്ലാതെ തന്നെ കുട്ടി സംസാരിച്ച് തുടങ്ങുകയും ചെയ്യും.
2. സംസാരം - മാതാപിതാക്കള്‍ ജോലിത്തിരക്കുകള്‍ മൂലം കുട്ടിയുമായി ഇടപഴകാന്‍ സമയം ലഭിക്കാത്തവരാണെങ്കില്‍ കുട്ടികള്‍ സംസാരിച്ച് തുടങ്ങാന്‍ താമസിക്കും. കുട്ടിയോട് സംസാരിക്കുക എന്നതാണ് വേഗം സംസാരിച്ച് തുടങ്ങാനുള്ള ഒരു വഴി. നിങ്ങള്‍ പറയുന്നത് കുട്ടിക്ക് മനസിലാകുന്നുണ്ടോ എന്നത് പ്രശ്നമല്ല. തുടര്‍ച്ചായി അവരോട് സംസാരിക്കുക. അവര്‍ മറുപടി പറഞ്ഞ് തുടങ്ങിക്കൊള്ളും.
3. പേരിടല്‍ - വീട്ടിലുള്ള എല്ലാ വസ്തുക്കള്‍ക്കും പേര് നല്‍കുക. ആളുകളുടെയും പേരുകള്‍ വിളിക്കുക. ഇവ കുട്ടിയോട് പറയുകയും അവരെ പറയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക. ഇത് നല്ല ഫലം തരുന്ന ഒരു മാര്‍ഗ്ഗം ആയിരിക്കും.
4. കഥകള്‍ - എന്നിട്ടും കുട്ടി സംസാരിച്ച് തുടങ്ങിയില്ലെങ്കില്‍ കുട്ടിയെ ഉറക്കാന്‍ കിടത്തുമ്പോള്‍ കഥകള്‍ പറഞ്ഞ് കൊടുക്കുക. ഇത് കുട്ടിയുടെ ആശയവിനിമയ ശേഷിയില്‍ അത്ഭുതകരമായ മാറ്റമുണ്ടാക്കും. ആദ്യം അവര്‍ പ്രതികരിച്ചില്ലെങ്കിലും അതുണ്ടാവുന്നത് വരെ തുടരുക.
5. ശബ്ദാനുകരണം - മൃഗങ്ങളുടെയും, ഉപകരണങ്ങളുടെയും, കുട്ടികളുടെ പാവകളുടെയും സ്വരം അനുകരിക്കുക. കുട്ടിക്ക് അവ വേഗത്തില്‍ അനുകരിക്കാനാവും. ഇത് പതിവായി കേള്‍ക്കുന്ന വാക്കുകള്‍ ഉച്ചരിക്കാനും അവരെ സഹായിക്കും.
6. പാട്ടുകള്‍ - കുട്ടിക്ക് ചെറിയ പാട്ടുകള്‍ പാടിക്കൊടുക്കുക. ഭക്ഷണം കൊടുക്കുമ്പോഴും, ഉറക്കുമ്പോഴുമൊക്കെ പാട്ട് പാടിക്കൊടുക്കാം. ഇത് പതിവായി കേള്‍ക്കുന്നത് അവരെ അനുകരിക്കാന്‍ പ്രേരിപ്പിക്കും.
7. ആവര്‍ത്തനം - കുട്ടികളോട് വെറുതെ സംസാരിക്കുക മാത്രം ചെയ്യാതെ ചെറിയ വാക്കുകള്‍ ആവര്‍ത്തിച്ച് പറയാന്‍ പ്രേരിപ്പിക്കുക. പതിവായി ഉപയോഗിക്കുന്ന വാക്കുകളാവണം ഇതിന് ഉപയോഗിക്കേണ്ടത്. ഈ വാക്കുകള്‍ വീണ്ടും വീണ്ടും ഉച്ചരിക്കുക. പറഞ്ഞ് കൊടുക്കുന്ന കഥകളിലുള്ള വാക്കുകളും ഇത്തരത്തില്‍ പറയിപ്പിക്കാം. ഇങ്ങനെ കുട്ടിയെ സംസാരിപ്പിച്ച് തുടങ്ങാനാവും.



Click it and Unblock the Notifications
