Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കുട്ടികള്‍ക്ക് ആട്ടിന്പാല് കൊടുക്കാമോ?
പാല് ഒരു സമീകൃതാഹാരമാണ്. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. മുലപ്പാലാണ് ഏറ്റവും നല്ല പാല് എന്നു പറയാം. ജനിച്ച് ആറു മാസം വരെ കുട്ടികള്‍ക്ക് മുലപ്പാല്‍ മാത്രം നല്‍കാനാണ് പറയുക.
മുലപ്പാലല്ലാതെ കുട്ടികള്‍ക്ക് പശുവിന് പാല്, ആട്ടിന്‍ പാല് എന്നിവയും നല്‍കാറുണ്ട്. ആട്ടിന്പാല് കുട്ടികള്‍ക്കു നല്‍കാമോ, ഇത് ദഹിയ്ക്കുമോ തുടങ്ങിയ സംശയങ്ങള്‍ പലര്‍ക്കുമുണ്ട്.
എന്നാല്‍ പശുവിന് പാലിനേക്കാള്‍ ആട്ടിന്‍പാലാണ് കുഞ്ഞുങ്ങള്‍ക്കു കൂടുതല്‍ നല്ലതെന്നതാണ് വാസ്തവം. ഇതിന് അടിസ്ഥാനമായ ചില വസ്തുതകളുമുണ്ട്.

പശുവിന് പാലിനേക്കാള്‍ ആട്ടിന്പാല് പെട്ടെന്നു ദഹിയ്ക്കും. ഇതില്‍ കൊഴുപ്പു തീരെ കുറവാണ്. കൊഴുപ്പു കണികകള്‍ പരസ്പരം ഒട്ടിപ്പിയ്ക്കുമ്പോഴാണ് ദഹനപ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഇൗ പ്രശ്നം ആട്ടിന്പാല് കുടിയ്ക്കുമ്പോഴില്ല. മീഡിയം, ഷോര്‍ട്ട് ചെയിന്‍ ഫാറ്റി ആസിഡുകള്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. മുലപ്പാലിനു സമാനമായ ദഹനശേഷി ആട്ടിന്പാലിനുമുണ്ട്. ഗര്‍ഭിണികള്‍ക്ക് ചിക്കന്‍പോക്സ് വന്നാല്‍...
ചിലര്‍ക്ക്, പ്രത്യേകിച്ച് ചില കുട്ടികള്‍ക്ക് പശുവിന് പാല് അലര്‍ജിയുണ്ടാക്കും. ലാക്ടോസ് ഇന്‍ടോളറന്‍സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ആട്ടിന്‍ പാലില്‍ ലാക്ടോസ് തീരെ കുറവാണ്.
ചില കുട്ടികള്‍ക്ക് വയറ്റില്‍ അസിഡിറ്റി പ്രശ്നങ്ങളുണ്ടാകും. ആട്ടിന്‍ പാല് ഇതിനൊരു ഉത്തമ പരിഹാരമാണ്.
പശുവിന് പാലിനൊപ്പം ആട്ടിന്‍പാലിലും കാല്‍സ്യം അടങ്ങിയിട്ടുണ്ട്. കാല്‍സ്യം മാത്രമല്ല, മറ്റു ധാതുക്കളും ഇതില്‍ ധാരാളമുണ്ട്.
പശുവിന് പാല് കുട്ടികള്‍ക്ക് സാധാരണ കഫക്കെട്ടുണ്ടാക്കും. എന്നാല്‍ ആട്ടിന്പാല് ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നതില്ല.
പാല്, ആട്ടിന്‍ പാല്, പശുവിന് പാല്, കാല്‍സ്യം, അലര്‍ജി, ലാക്ടോസ്,



Click it and Unblock the Notifications
