Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
അവധിക്കാലം രസകരമാക്കുക
Kids
oi-Staff
By Shibu
സ്കൂള്‍ പഠനം ആരംഭിക്കുന്ന കാലം മുതല്‍ ഒരു കുട്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് അവധിക്കാലം. സ്കൂള്‍ ക്ലാസും, റ്റിയൂഷനും, ഹോംവര്‍ക്കും, പരീക്ഷയുമെല്ലാം ചേര്‍ന്ന് നല്കുന്ന ഭാരത്തില്‍ നിന്നും ഒരു മോചനത്തിനാഗ്രഹിക്കാത്ത കുഞ്ഞുമനസ്സുകളുണ്ടാവില്ല. അവധിക്കാലത്ത് മാത്രമാണ് നിയന്ത്രണങ്ങളില്ലാത്ത ഒരു ജീവിതം കുട്ടികള്‍ക്ക് ലഭിക്കുക. പക്ഷേ അവധിക്കാലം കളിയുടേതും നേരമ്പോക്കിന്റേതും മാത്രമാക്കരുത്. മറ്റെന്തിലെങ്കിലും കുഞ്ഞിന്റെ മനസ്സ് വ്യാപൃതമാക്കുവാന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
വെറുതെ ടി.വി കണ്ടും കമ്പ്യൂട്ടര്‍ ഗെയിം കളിച്ചും അവധിക്കാലം കളയരുത്. അതേ സമയം അവധിക്കാലത്തും റ്റിയൂഷന് നല്‍കരുത്. ഒരു കുഞ്ഞ് അറിഞ്ഞിരിക്കേണ്ട മറ്റനവധി കാര്യങ്ങളുണ്ട്. ഇവയില്‍ പരിശീലനം നല്കാനാവണം അവധിക്കാലം ഉപയോഗിക്കേണ്ടത്

കുട്ടികള്‍ നിര്‍ബന്ധമായും നീന്തല്‍ അറിഞ്ഞിരിക്കണം. നല്ല വ്യായാമം കൂടിയാണ് നീന്തല്‍ ഒപ്പം രസകരവും. അവധിക്കാലത്ത് നീന്തല്‍ പഠിപ്പിക്കാം.
2)ചിത്രകലയും കരകൗശലവും
ചിത്രകലയും കരകൗശലവും അറിഞ്ഞിരിക്കുന്നത് നിങ്ങളുടെ കുഞ്ഞിന്റെ മനസ്സ് വിശാലമാക്കും. കുട്ടികള്‍ക്ക് മുന്നില്‍ ഭാവനയുടെ വാതായനങ്ങള്‍ തുറക്കുന്നതാണ് ഇവ രണ്ടും. വരയ്ക്കല്‍, സ്കെച്ചിംഗ്, പെയിന്റിംഗ്, കടലാസ് ഉപയോഗിച്ചുള്ള കരകൗശലം തുടങ്ങി എന്തുമാകാം.
3)നൃത്തം
നൃത്തത്തോട് അഭിരുചിയുള്ളവരാണ് കുട്ടികളെങ്കില്‍ അവധിക്കാലത്ത് നൃത്തപഠനത്തിന് വിടുന്നത് നല്ലതാണ്. അതവരെ ഊര്ജ്ജസ്വലതയുള്ളവരാക്കും.അച്ചടക്കത്തിന്റെ പാഠങ്ങള്‍ പഠിപ്പിച്ച് ദൃഷ്ടിബോധമുള്ളവരാക്കുയും ചെയ്യും.
4)സംഗീതം
അവധിക്കാലത്ത് കുട്ടികളെ പഠിപ്പിക്കാന്‍ നല്ല വിനോദാപാധിയാണ് സംഗീതം. പാട്ട് പാടല്‍ മാത്രമല്ല, സംഗീതോപകരണങ്ങള്‍ ഉപയോഗിക്കാന്‍ പഠിക്കാം. സംഗീതത്തിന് മനസ്സിനെ ശാന്തമാക്കാനുള്ള കഴിവുണ്ട്. സംഗീതത്തിന്റെ വഴിയേ കുഞ്ഞുങ്ങളെ നയിക്കുന്നത് നല്ലതാണ്. ക്ഷമാശീലം വളര്‍ത്തിയെടുക്കാം.
5)ക്യാമ്പുകള്‍
ഒരു പക്ഷേ കുടുംബവുമായി ഒന്നിച്ചുള്ള ഒരു യാത്രയാകാം. കുട്ടികളെ നേതൃത്വപരമായ ഗുണങ്ങള്‍ പഠിപ്പിക്കാന്‍ പറ്റിയ സമയാണ്. ക്യാമ്പുകളിേേലയ്ക്ക് കുട്ടികളെ അയക്കുന്നത് നല്ലതാണ്. തനിച്ചാവുമ്പോള്‍ എങ്ങനെ ജീവിക്കണമെന്ന് പഠിക്കുന്നതിനുള്ള അവസരമായിരിക്കും.
കുട്ടികള്‍ എന്തും എളുപ്പത്തില്‍ പഠിക്കുന്നവരും നല്ല നിരീക്ഷരുമാണ്. അവധിക്കാലത്ത് നിങ്ങളെ ജോലികളില്‍ സഹായിക്കുവാനും ആവശ്യപ്പെടാം. അവര്‍ക്കായി ചെറിയ സ്റ്റാളുകള്‍ തുടങ്ങുക. സ്വന്തം പോക്കറ്റ് മണി അവര്‍തന്നെ കണ്ടെത്തട്ടെ. പുതിയ കൂട്ടുകാരെയുമുണ്ടാക്കാം. സ്നേഹം. ജീവിതം, പണം ഇതെല്ലാം അവര്‍ പഠിക്കട്ടെ.
Comments
English summary
അവധിക്കാലം രസകരമാക്കുക | What to teach your kids for vacation
Story first published: Friday, December 6, 2013, 2:29 [IST]
Other articles published on Dec 6, 2013



Click it and Unblock the Notifications
