Latest Updates
-
2026 ഒക്ടോബർ 24: ബുധൻ വക്രഗതിയിലേക്ക്; ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
ഒക്ടോബർ 29 വരെ വിവാഹങ്ങൾ വേണ്ട? ശുക്ര മൗഢ്യം എന്ത് കൊണ്ട് ശ്രദ്ധിക്കണം? -
2026 ഒക്ടോബർ 21: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ഒഴിവാക്കി ഈ സമയം പ്രയോജനപ്പെടുത്തൂ -
ഒക്ടോബർ 21: ഈ 5 രാശിക്കാർക്ക് ഇന്ന് ധനയോഗം, ഭാഗ്യം കൂടെയുണ്ടാകും - അറിയാം ഇന്നത്തെ സാമ്പത്തിക ഫലങ്ങൾ -
ഡേറ്റിംഗ് ആപ്പുകളിൽ തട്ടിപ്പുകൾ വർദ്ധിക്കുന്നു; ടിൻഡർ, ഹിഞ്ച് ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
2026 ഒക്ടോബർ 21 നക്ഷത്രഫലം: കുംഭം രാശിയിലേക്ക് ചന്ദ്രൻ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 21): ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം, അറിയാം നിങ്ങളുടെ ഭാഗ്യഫലങ്ങൾ -
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ
കുട്ടികളെ അച്ചടക്കം പഠിപ്പിയ്ക്കാന്‍
ശക്തമായ കാററു വീശിയാല്‍ ഇതളുകള്‍ പൊഴിഞ്ഞുപോകുന്ന പൂക്കള്‍ പോലെയാണ് കുട്ടികള്‍. മൃദുവായേ അവരെ കൈകാര്യം ചെയ്യാന്‍ സാധിക്കൂ. കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്നതും അതുകൊണ്ട് നയത്തിലും സ്നേഹത്തിലും വേണം. ഇതിന് മാതാപിതാക്കള്‍ക്ക് ഏറെ ക്ഷമയും ആവശ്യമാണ്.
കുട്ടികളെ നിങ്ങളാഗ്രഹിക്കുന്ന വഴിക്ക് കൊണ്ടുവരികയല്ലാ, നേരായ കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കുകയാണ് ചെയ്യേണ്ടത്. അരുത് എന്ന വാക്കിന്റെ അര്‍ത്ഥം ആദ്യം തന്നെ കുട്ടിയെ പഠിപ്പിച്ചു കൊടുക്കുക. അരുതെന്ന് പറയുമ്പോള്‍ അതിന്റെ കാര്യകാരണങ്ങളടക്കം കുട്ടിക്ക് വിശദീകരിച്ചു കൊടുക്കുവാന്‍ സാധിക്കണം. എന്നാലേ അരുതാത്തെന്തുകൊണ്ടാണെന്ന് കുട്ടിക്ക് മനസിലാകൂ.

അപകടം എന്ന വാക്കിന്റെ ആഴം കുട്ടിക്ക് മനസിലാക്കിക്കൊടുക്കാന്‍ സാധിച്ചാല്‍ പല ദുരന്തങ്ങളും ഒഴിവാക്കാം. സ്വയം അപകടങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ടതിന്റെ ആവശ്യകത കുട്ടിക്ക് ബോധ്യമാകും. മുതിര്‍ന്നവര്‍ കൈകാര്യം ചെയ്യുന്ന പല സാധനങ്ങളോടും കുട്ടിക്ക് താല്പര്യം തോന്നുക സ്വാഭാവികമാണ്. സാധിക്കുകയാണെങ്കില്‍ ഇതേ രൂപത്തിലുളള കളിപ്പാട്ടങ്ങള്‍ കുട്ടിക്ക് വാങ്ങിക്കൊടുക്കുക. യാതൊതു കാരണവശാലും സാധനങ്ങള്‍ നശിപ്പിക്കരുതെന്ന് പറയുക.
മേശവലിപ്പുകളും മററും തുറന്നടയ്ക്കന്ന ശീലം കുട്ടികള്‍ക്കുണ്ട്. കുട്ടിക്ക് സ്വന്തമായി ഒരു മുറിയും കുട്ടികള്‍ക്കായുള്ള ഫര്‍ണിച്ചറും വാങ്ങിക്കൊടുത്താല്‍ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാം. പാര്‍ട്ടികള്‍ക്കോ യാത്രകള്‍ക്കോ പോകുകയാണെങ്കില്‍ അക്കാര്യം കുട്ടികളോട് നേരത്തേ പറയുക. കുട്ടിക്ക് ആവശ്യമായ വിശ്രമം കൊടുത്ത ശേഷം കൊണ്ടുപോകുകയാണെങ്കില്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. തിരക്കാണെങ്കിലും ആഘോഷങ്ങള്‍ക്കിടയിലാണെങ്കിലും സമയാസമയത്ത് ഭക്ഷണം നല്‍കുക. വിശപ്പു വന്നാലും ചില കുട്ടികള്‍ വികൃതി കാണിക്കും.



Click it and Unblock the Notifications
