Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കുട്ടികളുടെ പഠനം മെച്ചപ്പെടുത്താം
ചില കുട്ടികളുണ്ട്, പഠിക്കാന്‍ അല്പം പുറകിലായിരിക്കും. അതായത് പഠന സംബന്ധമായ കാര്യങ്ങള്‍ മനസിലാക്കിയെടുക്കാനും ഇത് പ്രാവര്‍ത്തികമാക്കാനും. ഇത്തരം കാര്യങ്ങള്‍ മാതാപിതാക്കളെ കൂടുതല്‍ ടെന്ഷനിലാക്കാറുമുണ്ട്.
കുട്ടികളെ കൂടുതല്‍ സമ്മര്‍ദത്തിലാഴ്ത്തുകയോ ശിക്ഷിക്കുകയോ അല്ല ഇത്തരം അവസരങ്ങളില്‍ മാതാപിതാക്കള്‍ ചെയ്യേണ്ടത്. കാര്യങ്ങള്‍ മനസിലാക്കി ന്യൂനതകള്‍ പരിഹരിക്കാന്‍ കുട്ടികളെ സഹായിക്കുകയാണ് വേണ്ടത്.

കുട്ടികള്‍ക്ക് പഠിയ്ക്കാന്‍ അനുയോജ്യമായ ഒരു സാഹചര്യം ഉണ്ടാക്കിക്കൊടുക്കണം. നല്ലപോലെ പഠിയ്ക്കാന്‍ നല്ല ഭക്ഷണവും ഉറക്കവും അത്യാവശ്യം തന്നെയാണ്. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധ വയ്ക്കുക തന്നെ വേണം. ഇതുപോലെ ടിവിയുടേയും മറ്റും ശല്യമില്ലാതെ പഠിയ്ക്കാന്‍ പറ്റിയ ഒരു അന്തരീക്ഷവും.
കുട്ടികളെ തനിയെ പഠിയ്ക്കാന്‍ വിടാതെ മാതാപിതാക്കള്‍ കൂടെ സഹായിക്കുന്നത് പഠനകാര്യത്തില്‍ കൂടുതല്‍ മെച്ചപ്പെടാന്‍ കുട്ടികളെ സഹായിക്കും. തങ്ങളുടെ പഠനകാര്യത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധാലുക്കളാണെന്ന ചിന്ത കൂടുതല്‍ ഏകാഗ്രതയോടെ പഠിയ്ക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കും.
പഠനം മാത്രമല്ല, കളികളിലും കുട്ടികളെ വ്യാപൃതരാക്കുക. ബുദ്ധിശക്തി വളര്ത്താനുപരിയ്ക്കുന്ന വിവിധ കളികളുണ്ട്. ഇത്തരം കളികളില്‍ ഏര്‍പ്പെടാനുള്ള അവസരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുക. ഇത്തരം കളികള്‍ പഠനത്തിലും ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ കുട്ടികളെ സഹായിക്കും.
കളികളിലൂടെ പഠനം എന്ന രീതി ആകാവുന്നിടത്തോളം പിന്തുടരുക.ചെറിയ ക്ലാസുകളിലെങ്കിലും ഇത് നല്ലതാണ്.
റിവിഷന്‍ വളരെ പ്രധാനം. ദിവസവും, അല്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍ പഠിച്ച മുഴുവന്‍ പാഠങ്ങളും ഒരാവര്‍ത്തി ഓര്‍മിച്ചെടുക്കാനുള്ള അവസരങ്ങളുണ്ടാക്കുക. ഇത് പഠനം എളുപ്പത്തിലാക്കുള്ള ഒരു പ്രധാന വഴിയാണ്.
കുട്ടികള്‍ക്ക് ഓര്‍മശക്തിയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടാന്‍ മടിയ്ക്കരുത്.



Click it and Unblock the Notifications
