Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
അനുജനെ/അനുജത്തിയെ വരവേല്‍ക്കാന്‍.....
വീട്ടിലേക്ക് പുതിയൊരംഗത്തിന്റെ കടന്ന് വരവ് ഏറെ സന്തോഷകരമാണ്. പുതിയൊരു ജനനം നടക്കുന്നത് സന്തോഷകരമാകുമ്പോള്‍ തന്നെ നിങ്ങളുടെ ആദ്യ കുട്ടിയെ ഇതിനായി ഒരുക്കേണ്ടതും പ്രധാനപ്പെട്ട ഒരു കാര്യമാണ്. നിങ്ങളുടെ ആദ്യ കുഞ്ഞിന്റെ ലോകമെന്നത് പിതാവും, മാതാവുമടക്കം കുറച്ച് ആളുകള്‍ മാത്രമുള്ള ചെറിയൊരു ലോകമാണ്. ഇതുവരെയും നിങ്ങളുടെ സ്നേഹം പൂര്‍ണ്ണമായും അനുഭവിച്ചിരുന്നത് അവന് അല്ലെങ്കില്‍ അവള് ആയിരുന്നു. ഈ സാഹചര്യത്തിലേക്കാണ് പുതിയൊരാളുടെ കടന്നുവരവ്. നിങ്ങളുടെ സ്നേഹവും, സംരക്ഷണവും മറ്റൊരാളിലേക്ക് മാറുന്നത് കുട്ടിയില്‍ ഏറെ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയേക്കാം.
ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ചില തയ്യാറെടുപ്പുകള്‍ അനിവാര്യമാണ്. പുതിയ ആളുടെ കടന്ന് വരവിന്റെ ആഘോഷം മോശം കാര്യങ്ങളിലേക്ക് പോകാതിരിക്കാന്‍ അല്പം ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. മൂത്തകുട്ടിക്ക് സഹോദരങ്ങളുള്ള സുഹൃത്തുക്കളുണ്ടെങ്കില്‍ കാര്യം അല്പം എളുപ്പമാകും. പുതിയ അംഗം തന്റെ മാതാപിതാക്കളുടെ സ്നേഹത്തിലും സംരക്ഷണത്തിലും പങ്ക് ചേരുമെന്ന് അവനറിയില്ല. ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. വിവരം എപ്പോള്‍ പറയണം? - നിങ്ങള്‍ ഗര്‍ഭിണിയാകുമ്പോള്‍ തന്നെ ഇക്കാര്യം കുട്ടിയോട് എപ്പോള്‍ പറയണം, എങ്ങനെ പറയണം എന്നത് തീരുമാനിക്കണം. അല്പം കാത്തിരുന്ന് ഗര്‍ഭകാലത്തിന്റെ മധ്യത്തോടെ ഇത് പറയുന്നതായിരിക്കും ഉചിതം. ഇക്കാര്യം നേരത്തേ പറഞ്ഞാല്‍ എപ്പോളാണ് കുഞ്ഞ് വരുക എന്ന ചോദ്യം നിങ്ങള്‍ നിരന്തരം കേള്‍ക്കേണ്ടി വരും. കൂടാതെ ഗര്‍ഭവുമായി ബന്ധപ്പെട്ട രാവിലത്തെ പ്രശ്നങ്ങള്‍ കണ്ട് ഇത് എന്ത്കൊണ്ടാണ് എന്ന് കുട്ടി ചേദിച്ചേക്കാം. ആ സമയത്ത് കാര്യം പറയാവുന്നതാണ്.
2. എങ്ങനെ പറയണം - കാര്യം എങ്ങനെ അവതരിപ്പിക്കണമെന്നത് നിങ്ങള്‍ കണ്ടെത്തേണ്ടതാണ്. ഇത് കാര്യങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. കുട്ടിക്കൊപ്പം കുഞ്ഞിന്റെ ജനനം വിശദമാക്കുന്ന പുസ്തകങ്ങള്‍ വായിക്കുന്നത് ഉചിതമായ ഒരു രീതിയാണ്.
3. പരിഗണന - കുട്ടിയെ സ്നേഹത്തോടെ പരിഗണിക്കുകയും ആവശ്യമായ ശ്രദ്ധ നല്‍കുകയും ചെയ്യുക. നിങ്ങള്‍ അവനെ ഗര്‍ഭിണിയായിരുന്ന കാലത്തെടുത്ത ഫോട്ടോകള്‍ കാണിക്കാം. അതുപോലെ അവന്റെ തീരെ ചെറുതായിരുന്നപ്പോഴത്തെ ചിത്രങ്ങള്‍ കാണിച്ച് കൊടുക്കുക. എന്താണ് സംഭവിക്കുകയെന്ന് കുട്ടിയെ മനസിലാക്കുകയും, നിങ്ങളുടെ സ്നേഹവും, സംരക്ഷണവും അവന് ബോധ്യപ്പെടുത്തി നല്‍കുകയും ചെയ്യുക.
4. പങ്കാളിത്തം - പുതിയ കുട്ടിക്കായുള്ള മുന്നൊരുക്കങ്ങളില്‍ ആദ്യത്തെയാളെ കൂടി പങ്കാളിയാക്കുക. അവനും ഇതില്‍ പങ്കാളിയാണെന്ന തോന്നല്‍ നല്‍കുകയും, പാവകളെ തരം തിരിക്കുകയും, പിറക്കാനിരിക്കുന്ന കുഞ്ഞിനായി ചിലത് മാറ്റി വെപ്പിക്കുകയും ചെയ്യുക.
5. കുട്ടി നിങ്ങളെയാണ് ഏറ്റവുമധികം ആവശ്യപ്പെടുന്നത്. കുഞ്ഞ് ജനിക്കുന്നതോടെ സുരക്ഷിതത്വബോധമില്ലായ്മ അവനനുഭവപ്പെടും. അതിനാല്‍ തന്നെ അവന് കൂടുതല്‍ ശ്രദ്ധയും, പരിചരണവും നല്‍കുക. എല്ലാക്കാര്യങ്ങളിലും അവനെയും പങ്കാളിയാക്കുക. അവന് ജനിച്ചപ്പോഴും കാല് ഇത്ര ചെറുതായിരുന്നു, ഈ രൂപത്തിലായിരുന്നു എന്നൊക്കെ പറയുക. കുഞ്ഞിനെ തൊടാനും, അരിക് ചേര്‍ന്ന് കിടക്കാനും അനുവദിക്കാം. ഇത് കാര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അവനെ സഹായിക്കും. ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ പുതിയ കുട്ടിയുടെ ജനനം പ്രശ്നങ്ങളില്ലാതെ കൈകാര്യം ചെയ്യാനാവും



Click it and Unblock the Notifications
