Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
കുട്ടികളുടെ വീഡിയോ ഗെയിം അഡിക്ഷന് ഒഴിവാക്കാം
പണ്ടൊക്കെ കൂട്ടുകാര്‍ക്കൊപ്പം ഓടിക്കളിച്ചും ഒളിച്ചു കളിച്ചും മരങ്ങളില്‍ കയറിയിറങ്ങിയുമെല്ലാമായിരുന്നു കുട്ടികളുടെ വളര്‍ച്ചയും കളികളും. എന്നാല്‍ ടെക്നോളജി വളര്‍ന്നതോടെ കമ്പ്യൂട്ടറും വീഡിയോ ഗെയിമുകളുമൊക്കെ കുട്ടിക്കളികളെ മുറിയ്ക്കുള്ളില്‍ തന്നെ ഒതുക്കാനും തുടങ്ങി.
ടെക്നോളജിയുടെ ഇക്കാലത്ത് കുട്ടികള്‍ക്കും ഇക്കാര്യത്തില്‍ അറിവും പരിചയവുമെല്ലാം നല്ലതാണ്. എന്നാല്‍ ഇവ അതിരു കടക്കുമ്പോഴാണ് ബുദ്ധിമുട്ട്. പ്രത്യേകിച്ച് വീഡിയോ ഗെയിമുകളിലുള്ള കുട്ടികളുടെ താല്പര്യം.

കുട്ടികളുടെ വീഡിയോ ഗെയിം, കമ്പ്യൂട്ടര്കമ്പം പരിധി കവിയാതിരിക്കാന് മാതാപിതാക്കള്‍ക്കും ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
കുട്ടികളോട് ദേഷ്യപ്പെടുന്നതിനോ അവരുടെ കയ്യില്‍ നിന്നും ഉപകരണങ്ങള്‍ വാങ്ങി വയ്ക്കുന്നതിനോ പകരമായി ഇത്തരം ഹരങ്ങള്‍ അമിതമായാലുള്ള ദോഷങ്ങള്‍ അവരെ പറഞ്ഞു മനസിലാക്കുക. നല്ല വാ്ക്കുകള്‍ പലപ്പോഴും ശിക്ഷയേക്കാളേറെ ഗുണം ചെയ്യും.
കമ്പ്യൂട്ടര്‍, വീഡിയോ ഗെയിമുകളില്‍ നിന്നും പൂര്‍ണമായി കുട്ടികളെ വിലക്കരുത്. പകരം ഒരു കൃത്യസമയം തീരുമാനിക്കുക. ഈ സമയത്ത് കമ്പ്യൂട്ടറും വീഡിയോ ഗെയിമുകളുമെല്ലാം കുട്ടികള്‍ക്ക് ലഭ്യമാക്കണം.
ഇത്തരം കാര്യങ്ങളില്‍ കുട്ടികളെ തനിയെ വിടാതെ ഒരുമിച്ചിരുന്നു കളിയ്ക്കുക. കമ്പ്യൂട്ടറില്‍ തന്നെ ഇന്റര്‍നെറ്റ് പോലുള്ളവ ദുരുപയോഗം ചെയ്യാതിരിക്കാന്‍ ഇത് സഹായിക്കും. മാത്രമല്ല, കുട്ടികളും മാതാപിതാക്കളും ഒരുമിച്ചിരുന്ന കളിയ്ക്കുന്നത് ഇരുകൂട്ടരും തമ്മിലുള്ള ആശയവിനിമയത്തിന് സഹായിക്കുകയും ചെയ്യും.
കുട്ടികളെ പുറത്തു പോയി മറ്റു കൂട്ടുകാരുമൊത്തുള്ള കളികള്‍ക്ക് പ്രേരിപ്പിക്കുക. അല്പം കായികാധ്വാനം കൂടുതലുള്ള പ്രവൃത്തികളാണെങ്കില്‍ ആരോഗ്യത്തിനും നല്ലതാണ്. സാമൂഹ്യബന്ധം വളര്‍ത്തിയെടുക്കാനും ഇത് സഹായിക്കും.
കുട്ടികളെ ഇതില്‍ നിന്നും വിലക്കി മാതാപിതാക്കള്‍ കമ്പ്യൂട്ടറിനും വീഡിയോ ഗെയിമുകള്‍ക്കും മുന്പില് ദീര്‍ഘസമയം ചെലവഴിയ്ക്കുന്നത് നല്ലതല്ല. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് എപ്പോഴും നല്ല കാര്യങ്ങളില്‍ മാതൃകയാവുക.



Click it and Unblock the Notifications
