Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
കുട്ടികളെ നിര്‍ബന്ധിച്ചു കഴിപ്പിച്ചാല്‍......
ഒരു കുഞ്ഞു പിറക്കുന്നത് പരമമായ ആനന്ദമാണ്. കുഞ്ഞിനെ നോക്കിയിരിക്കുന്നതുപോലം ആനന്ദദായകമാണ്. അതുപോലെ പ്രധാനമാണ് ആ കുഞ്ഞിന്റെ ഭക്ഷണശീലങ്ങളും. ഒരു കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കുകയെന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്. പതുക്കെ പതുക്കെ അവര്‍ ഓരോ ഭക്ഷണവും രുചിയറിഞ്ഞ് കഴിക്കാന്‍ തുടങ്ങുന്നു. പെട്ടെന്നായിരിക്കും ഒരു മാറ്റം അനുഭവപ്പെടുക. ഒരു ദിവസം പെട്ടെന്ന് കുട്ടി ഭക്ഷണത്തോട് താത്പര്യം കാണിക്കാതാവും. അവര്‍ ഇഷ്ടപ്പെടുന്ന ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുകയോ സ്പൂണ്‍ ഫീഡിംഗോ മാത്രമായിരിക്കും ഇതിനെ മറികടക്കാനുള്ള പോംവഴി. ച
ില കുട്ടികള്‍ നിര്‍ബന്ധപൂര്‍വ്വം ഭക്ഷണം കഴിപ്പിച്ചാല്‍ ഭക്ഷണത്തോടു തന്നെ വിരക്തിയുള്ളവരായി മാറുകയും ചെയ്യും. ഒരു തരത്തില്‍ പറഞ്ഞാല്‍ നിര്‍ബന്ധപൂര്‍വ്വം ഭക്ഷണം കഴിപ്പിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ ഊര്‍ജ്ജവും പോഷണവും ലഭിക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഒരു ദുരന്തത്തിലേയ്ക്കാണ് യാത്ര. നകുഞ്ഞിന്റെ വായ വിരല്‍കൊണ്ട് നിര്‍ബന്ധപൂര്‍വ്വം തുറപ്പിച്ച് കൈ വായിലേയ്ക്ക് കടത്തി ബലമായി ഭക്ഷണം അകത്തേക്ക് കയറ്റിവെയ്ക്കുന്നിടത്ത് തുടങ്ങുകയായി. കുഞ്ഞ് ഭക്ഷണം കഴിക്കാതിരിക്കുമ്പോഴാണ് ഇത് ചെയ്യേണ്ടി വരുന്നത്. കുഞ്ഞിന് ആവശ്യമായ ഭക്ഷണം കിട്ടി വയറു നിറഞ്ഞേക്കാം. പക്ഷേ മറ്റൊരു വശം കൂടിയുണ്ട് ഇതിന്. ബലമായി ഭക്ഷണം കഴിപ്പിക്കുന്നതുമൂലം കുട്ടികള്‍ മരിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നിര്‍ബന്ധപൂര്‍വ്വം ഭക്ഷണം കഴിപ്പിക്കുന്നതിന്റെ ദോഷവശങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുമ്പോള്‍ സംഭവിക്കുന്നത്
കുഞ്ഞ് പതുക്കെ ഒരു ഭക്ഷണക്രമം വളര്‍ത്തിയെടുക്കും. ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതുമായ ഭക്ഷണത്തിന്റെ ലിസ്റ്റ്. ഭക്ഷണസമയം തന്നെ അവര്‍ക്ക് ഭീകരമായി തോന്നാം. ഭക്ഷണമുറി ഒരു യുദ്ധഭൂമിയായി കുഞ്ഞിന് തോന്നാം. കുഞ്ഞിന് ആവശ്യമുള്ള ഭക്ഷണം നല്‍കുകയാണ് ഭക്ഷണം കഴിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. നിര്‍ബന്ധപൂര്‍വ്വം ഭക്ഷണം കഴിപ്പിക്കുന്നതാണ് ശരിയെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ അത് തെറ്റാണ്. ഒരു കുഞ്ഞിന് ഭക്ഷണം നല്‍കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അവരുടെ ഭക്ഷണശീലങ്ങളും ഇഷ്ടങ്ങളും രുചിയും മനസ്സിലാക്കുകയാണ് പ്രധാനം.
ബലം പിടിച്ച് ഭക്ഷണം കഴിപ്പിക്കുന്ന കുട്ടികള്‍
1)നിര്‍ബന്ധപൂര്‍വ്വം കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നത് പലപ്പോഴും തല്ലിലാവും അവസാനിക്കുക. ഭക്ഷണത്തോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് പകരം അവര്‍ ഭക്ഷണം വെറുത്തുതുടങ്ങും. അത്തരം കുട്ടികള്‍ക്ക് ഭക്ഷണം കാണുന്നതേ കലിയായിരിക്കും. പോഷകാംശം കുറഞ്ഞ തരം (ജങ്ക് ഫുഡ്) ആഹാരമാണ് അവര്‍ക്ക് പ്രിയമെങ്കില്‍ കുറച്ചു നാളത്തേക്ക് അത് കഴിക്കാന്‍ അനുവദിക്കുക.
പോഷകാംശം നിറഞ്ഞ ഭക്ഷണം നിങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം കഴിപ്പിച്ചാലും വെറുപ്പോടെ കഴിച്ചാല്‍ അത് ശരീരത്തിന് പിടിക്കുകയുമില്ല. ഭക്ഷത്തെക്കുറിച്ചാലോചിച്ചാല് വെറുപ്പ് വരുത്താനേ നിര്‍ബന്ധങ്ങള്‍ക്ക് സാധിക്കുകയുള്ളൂ തന്ത്രപൂര്‍വ്വം വേണം കുട്ടികളെ കൈകാര്യം ചെയ്യാന്‍.
2)ശരിയല്ലാത്ത ഭക്ഷണരീതി നിങ്ങളെയും കുഞ്ഞിനെയും ഒരേ പോലെ വിപത്തിലേയക്കാണ് നയിക്കുക. നിങ്ങള്‍ക്ക് പിന്നീട് മാറ്റാനാവത്ത വിധം ഒരു അനിഷ്ടം കുട്ടിയില്സൃഷ്ടിക്കപ്പെടും. ശരിയായ രീതിയില്‍ ഭക്ഷണം കഴിച്ചാല്‍ മാത്രമേ മരുന്നുകള്‍ ശരീരത്തില്‍ ഗുണഫലം ചെയ്യുകയുള്ളൂ. നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നതിന് പകരം കുഞ്ഞിനെ ഭക്ഷണം ഇഷ്ടപ്പെടാന്‍ അനുവദിക്കുക.
3)നല്ല ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക, കുഞ്ഞിന് ഭക്ഷണത്തോട് ആഭിമുഖ്യം വരട്ടെ. ഭക്ഷണം കഴിക്കാന്‍ കുഞ്ഞിന് തോന്നട്ടെ.
4)ആദ്യ കുറച്ച് മാസങ്ങള്‍ കുഞ്ഞ് ഇ്ഷ്ടപ്പെടുന്ന ഭക്ഷണങ്ങള്‍ നല്‍കുക. പിന്നീട് പതുക്കെ കുറച്ച് പോഷകാഹാരം കൊടുത്ത് തുടങ്ങുക, ആഹാരം അടിച്ചേല്‍പ്പിച്ചാല്‍ ഇതൊന്നും നടക്കില്ല. കുട്ടിക്കൊപ്പം പോയി കുട്ടിടെ മാറ്റിയെടുക്കുകയേ രക്ഷയുള്ളൂ. ഒരു പക്ഷേ നിങ്ങള്‍ നല്കുന്ന ഭക്ഷണം കുട്ടി ലഞ്ച് ബോക്സില്‍ ബാക്കിവെച്ചെന്നു വരാം. എന്നുകരുതി കുഞ്ഞിനെ വഴക്കുപറയരുത്. തനിയെ അതിനെല്ലാം മാറ്റം വരും.
5, ഒരു പക്ഷിയെപ്പോലെ കൊത്തികൊത്തിയാണ് നിങ്ങളുടെ കുഞ്ഞിന്റെ ഭക്ഷണം കഴിക്കലെങ്കില് സ്പൂണ്ഫീഡിംഗ് തുടങ്ങാന്‍ സമയമായി. ചില കുട്ടികള്‍ക്ക് സ്പൂണ്‍ ഫീഡിംഗ് തന്നെ ഒരു സ്വഭാവമായി മാറും. ഇത് നല്ലതല്ല. നിര്‍ബന്ധിച്ച് ഭക്ഷണം കഴിക്കവെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവങ്ങളും കേട്ടിട്ടുണ്ട്. അതിനാല്‍ നിര്‍ബന്ധിച്ച് ഭക്ഷണം നല്കുമ്പോള് കരുതല്‍ വേണം. കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കുന്നത് ഒരു കലയാണ്. സൂത്രങ്ങളും ക്ഷമയും വേണ്ട കല. അത് സ്വായത്തമാക്കൂ. നല്ല അമ്മയാകൂ.



Click it and Unblock the Notifications
