Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കുട്ടികളുടെ ബുദ്ധിവികാസത്തിന് ചില ഭക്ഷണങ്ങള്‍
മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ ബുദ്ധിയുപയോഗിയ്ക്കുന്നതു പൊതുവെ കൂടുതലായിരിക്കും. പഠനം, കളികള്‍, ഹോബികള്‍ തുടങ്ങി വിവിധ കാര്യങ്ങളില്‍ വ്യാപൃതരാകുന്ന സ്വഭാവമാണ് കുട്ടികള്‍ക്ക്.
ബുദ്ധിയുപയോഗിക്കുന്നതു പോലെ ബുദ്ധിവികാസവും കൂടുതല്‍ നടക്കുന്നത് കുട്ടിക്കാലത്താണെന്നു പറയാം. കാരണം തലച്ചോറിന്റെ വികാസം പ്രാപിയ്ക്കുന്ന സമയമാണിത്.
കുട്ടികളുടെ ബുദ്ധി കൂട്ടുവാന്‍ പസല്‍സ് പോലുള്ള ബുദ്ധിപരമായ കളികളും മറ്റും സഹായിക്കും. ഇതുകൂടാതെ ഭക്ഷണത്തിനും കുട്ടികളുടെ തലച്ചോര്‍ വികാസത്തില്‍ കാര്യമായ പങ്കു വഹിയ്ക്കാനുണ്ട്.
കുട്ടികളുടെ ബുദ്ധി കൂട്ടുവാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

മുട്ട
മെമ്മറി കോശങ്ങളുടെ വളര്‍ച്ചയ്ക്ക് കോളിന് എന്നൊരു പദാര്‍ത്ഥം അത്യാവശ്യമാണ്. ഇത് ധാരാളം മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ ബുദ്ധിവികാസ്ത്തിന് മുട്ട സഹായിക്കുമെന്നര്‍ത്ഥം.

തൈര്
തലച്ചോറിലേയ്ക്കുള്ള സന്ദേശങ്ങള്‍ അയക്കാനും സ്വീകരിയ്ക്കാനുമെല്ലാം തൈര് നല്ലൊരു ഭക്ഷണമാണ്. അത് കുട്ടികള്‍ക്ക് നല്‍കുക.

ഓട്സ്
കുട്ടികളുടെ തലച്ചോര്‍ വികാസത്തിന് ഊര്‍ജം വളരെ അത്യാവശ്യമാണ്. ഇതിന് ഓട്സ് സഹായിക്കും. ഇതിലെ നാരുകളാണ് ഇതിന് സഹായിക്കുന്നത്.

മീനുകള്‍
വൈറ്റമിന്‍ ഡി, ഒമേഗ ത്രീ എന്നിവ ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. മീനുകള്‍ കഴിയ്ക്കുന്നത് ഇവ ലഭ്യമാക്കും.

സ്ട്രോബെറി, ബ്ലൂബെറി
സ്ട്രോബെറി, ബ്ലൂബെറി എന്നിവയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കും.

പാല്
പ്രോട്ടീന്‍, വൈറ്റമിന്‍ ഡി, ഫോസ്ഫറസ് എന്നിവ തലച്ചോറിന്റെ വളര്‍ച്ചയ്ക്കു വളരെ പ്രധാനമാണ്. ഇതുകൊണ്ടുതന്നെ പാല് കുട്ടികള്‍ നിര്‍ബന്ധമായും കഴിച്ചിരിയ്ക്കേണ്ട ഒന്നാണ്.

ആപ്പിള്‍
ക്വര്സെറ്റിന് ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ആപ്പിള്‍, ബെറി എന്നിവയില്‍ ഇവ അടങ്ങിയിട്ടുണ്ട്.

നട്സ്
നട്സ് കുട്ടികള്‍ക്കു നല്‍കുന്നത് ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

മഞ്ഞള്‍
മഞ്ഞളിലെ കുര്കുമിന് എന്ന ഘടകവും ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ഭക്ഷണത്തിലോ പാലിലോ ചേര്‍ത്തു നല്‍കാം.



Click it and Unblock the Notifications
