Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
കുട്ടികള്‍ക്കു തൂക്കം വയ്ക്കാന്‍
വളരുന്ന പ്രായമാണ് കുട്ടികളുടേത്. ശാരീരികവും മാനസികവുമായ വളര്‍ച്ച നേടുന്ന പ്രായം. ചില മാതാപിതാക്കളെങ്കിലും കുട്ടികള്‍ക്ക് പാകത്തിനുള്ള തൂക്കമില്ലെന്ന പേരില്‍ പരാതിപ്പെടുന്ന കാണാം.
പ്രായത്തിനും ഉയരത്തിനും അനുസരിച്ചുള്ള തൂക്കം കുട്ടികള്‍ക്കുണ്ടാകേണ്ടത് വളരെ പ്രധാനമാണ്. അല്ലെങ്കില്‍ രോഗപ്രതിരോധശേഷി കുറയുന്നതടക്കമുള്ള പല പ്രശ്നങ്ങളും സാധാരണമാണ്. ഇതിനായി കൂടുതല്‍ ഭക്ഷണം കഴിയ്പ്പിക്കുകയെന്ന വഴിയാണ് പല മാതാപിതാക്കളും ചെയ്യുക.
കൂടുതല്‍ ഭക്ഷണം കുത്തിക്കയറ്റുകയെന്നതിനു പകരം തൂക്കം കൂടുതല്‍ കൂടാന്‍ സാധിയ്ക്കുന്ന, ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുകയെന്ന വഴിയാണ് നല്ലത്.
കുട്ടികള്‍ക്ക് കൂടുതല്‍ തൂക്കം നല്കാന് സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

അവോക്കാഡോ
അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് കുട്ടികള്‍ക്കു നല്‍കുന്നത് തൂക്കം കൂടാന്‍ സഹായിക്കും. ഇത് മില്‍ക് ഷേയ്ക്കായോ ജ്യൂസായോ നല്‍കാം.

പാല്
പാലും പാലുല്പന്നങ്ങളും കുട്ടികളുടെ തൂക്കം കൂടാന്‍ സഹായിക്കും. ഇവയിലെ കാല്‍സ്യം കുട്ടികളുടെ എല്ലുകളുടെ വളര്‍ച്ചയ്ക്കും വളരെ പ്രധാനമാണ്.

മുട്ട
പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ടയും കുട്ടികളുടെ തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ്.

പീനട്ട് ബട്ടര്‍
പീനട്ട് ബട്ടര്‍ നല്‍കുന്നത് കുട്ടികളുടെ തൂക്കം പെട്ടെന്നു വര്‍ദ്ധിയ്ക്കുവാന്‍ സഹായിക്കും.

മാംസവിഭവങ്ങള്‍
അധികം കൊഴുപ്പില്ലാത്ത മാംസവിഭവങ്ങള്‍ കുട്ടികള്‍ക്കു നല്‍കാം. ഇതും എളുപ്പത്തില്‍ തൂക്കം വര്‍ദ്ധിപ്പിയ്ക്കും.

ഫ്രൂട്ട് പുഡിംഗ്
ബനാന സ്മൂത്തി, ഫ്രൂട്ട് പുഡിംഗ് തുടങ്ങിയവ കുട്ടികള്‍ പൊതുവെ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളാണ്. ഇവ നല്‍കുന്നതും കുട്ടികളുടെ തൂക്കം കൂടാന്‍ സഹായിക്കും.

പാസ്ത
പാസ്ത പോലുള്ള വിഭവങ്ങള്‍ ഒലീവ് ഓയിലില്‍ പാചകം ചെയ്തു കൊടുക്കുന്നതും നല്ലതു തന്നെ.

ഡ്രൈ ഫ്രൂട്സ്
ഡ്രൈ ഫ്രൂട്സ്, നടസ് തുടങ്ങിവയവയും കുട്ടികളുടെ തൂക്കം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഭക്ഷണങ്ങള്‍ തന്നെ.

തവിടു കളയാത്ത ധാന്യം
തവിടു കളയാത്ത ധാന്യം കൊണ്ടുള്ള ബ്രെഡ് കുട്ടികള്‍ക്ക് തൂക്കം നല്‍കും. ഇത് ആരോഗ്യത്തിനും നല്ലതാണ്.

ധാന്യങ്ങള്‍
ധാന്യങ്ങളും കുട്ടികള്‍ക്കു നല്‍കുക. ഇതും തൂക്കം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴി തന്നെ.



Click it and Unblock the Notifications
