Latest Updates
-
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും
കുട്ടികള്‍ക്കു കാല്‍സ്യം ലഭിയ്ക്കാന്‍
വളരുന്ന കുട്ടികള്‍ക്ക് വേണ്ട പ്രധാന പോഷകങ്ങളിലൊന്നാണ് കാല്‍സ്യം. എല്ലകളുടേയും പല്ലുകളുടേയും വളര്‍ച്ചയ്ക്ക് ഇത് വളരെ പ്രധാനമാണ്. ഇതുകൊണ്ടാണ് കുട്ടികളെ നിര്‍ബന്ധമായും പാല് കുടിപ്പിയ്ക്കുന്നതും.
കാല്‍സ്യം ശരീരം ആഗിരണം ചെയ്യണമെങ്കില്‍ വൈറ്റമിന്‍ ഡി അത്യാവശ്യമാണ്. ഇതുകൊണ്ട് കാല്‍സ്യത്തിനൊപ്പം വൈറ്റമിന്‍ ഡിയും കുട്ടികള്‍ക്ക് അത്യാവശ്യം തന്നെയാണ്.
കാല്‍സ്യം കുട്ടികള്‍ക്ക് ഏതെല്ലാം ഭക്ഷണങ്ങളിലൂടെ ലഭ്യമാക്കാമെന്നു നോ്ക്കൂ,

പാല്
പാല് കാല്‍സ്യം സമ്പുഷ്ടമായ ഒരു ഭക്ഷണമാണ്. ദിവസവും കൊഴുപ്പുള്ള രണ്ടു ഗ്ലാസ് പാല് കുട്ടികള്‍ക്കു നല്‍കാം.

ചീസ്
പാല് രൂപം മാറ്റിയെങ്കിലും ഇതിനൊപ്പം നില്ക്കുന്ന കാല്‍സ്യമടങ്ങിയ ഭക്ഷണം തന്നെയാണ് ചീസ്. ഇതും കുട്ടികള്‍ക്കു നല്കാവുന്ന ഒരു ഭക്ഷണം തന്നെ.

മീന്‍
മീനിഷ്ടപ്പെടുന്ന കുട്ടികളെങ്കില്‍ മത്തിയും നത്തോലി പോലുള്ള ചെറിയ മത്സ്യങ്ങളും നല്‍കാം. ഇവ കാല്‍സ്യം സമ്പുഷ്ടമാണ്. വറുക്കുന്നത് ഒഴിവാക്കുന്നതാണു നല്ലത്.

തൈര്
പാലിഷ്ടപ്പെടാത്ത ധാരാളം കുട്ടികളുണ്ട്. ഇവര്‍ക്ക് തൈര് നല്‍കാം. ഇത് ദഹിയ്ക്കാനും എളുപ്പമാണ്. ഗ്യാസ് പ്രശ്നങ്ങളും കുറയും.

ബദാം
ബദാമും കാല്‍സ്യം സമ്പുഷ്ടമായ ഒന്നു തന്നെ. ഇതില്‍ വൈറ്റമിന്‍ ഇ, ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

ചീര
കാല്‍സ്യം, വൈറ്റമിന്‍ കെ, അയേണ്‍ എന്നിവയുടെ ഉറവിടമാണ് ചീര. ഇതും കുട്ടികള്‍ക്കുള്ള ഭക്ഷ്യവിഭവങ്ങളില്‍ ഉള്‍പ്പെടുത്തുക.

സോയ മില്‍ക്
പാല് അലര്‍ജിയുള്ള കുട്ടികളുണ്ട്. ഇവര്‍ക്ക് സോയ മില്‍ക് നല്‍കാം.

ബ്രസീല്‍ നട്സ്
ബ്രസീല്‍ നട്സും ധാരാളം കാല്‍സ്യമടങ്ങിയ ഭക്ഷണമാണ്. ഇവയും കുട്ടികള്‍ക്കു ചേര്‍ന്ന ഭക്ഷണവസ്തുവാണ്.

ഹെറിങ്
വള്ളിപ്പൂമീന്‍ എന്നു പേരുള്ള ഹെറിങ് ധാരാളം കാല്‍സ്യമടങ്ങിയ ഒരു ഭക്ഷണപദാര്‍ത്ഥമാണ്. ഇത് കുട്ടികള്‍ക്കു നല്‍കാം.

ടോഫു
ടോഫുവിലും കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കുട്ടികള്‍ക്കു നല്‍കുക.

വൈറ്റ് ബീന്‍സ്
വൈറ്റ് ബീന്‍സ് കാല്‍സ്യം സമ്പുഷ്ടമായ മറ്റൊരു ഭക്ഷണവസ്തുവാണ്. അര കപ്പ് വൈറ്റ് ബീന്‍സില്‍ 100 ഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്.

ഓട്സ്
ഓട്സ് പാല് ചേര്‍ത്തു കുട്ടികള്‍ക്കു നല്‍കാം. ഇതും കാല്‍സ്യം സമ്പുഷ്ടമായ ഒന്നു തന്നെ.

അയമോദകം, റോസ്മേരി
അയമോദകം, റോസ്മേരി തുടങ്ങിയവ കാല്‍സ്യം സമ്പുഷ്ടമാണ്. ഇവ ഭക്ഷണസാധനങ്ങള്‍ പാകം ചെയ്യുമ്പോള്‍ ഇതില്‍ ചേര്‍ത്തു കുട്ടികള്‍ക്കു നല്‍കാം.

ഓറഞ്ച്
ഓറഞ്ചില്‍ കാല്‍സ്യം, വൈറ്റമിന്‍ സി തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.



Click it and Unblock the Notifications