Latest Updates
-
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും! -
ഈ ശനിയാഴ്ച ഭാഗ്യം തെളിയുന്ന 4 രാശിക്കാർ: സാമ്പത്തിക നേട്ടവും തൊഴിൽ അവസരങ്ങളും തേടിയെത്തും! -
ചിങ്ങം 6: ഇന്നത്തെ നക്ഷത്രഫലം; ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
27 നക്ഷത്രക്കാർക്കും ഇന്നത്തെ ഭാഗ്യദിനം: ജീവിതം പോസിറ്റീവാക്കാൻ ഈ 27 ലളിത വഴികൾ പരീക്ഷിക്കൂ! -
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ
ശൈത്യകാലത്തെ 'കുട്ടി'യാഹാരങ്ങള്
കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. ചെറിയ കുട്ടികള്‍ക്ക് മൂഡ് മാറുന്നതിനനുസരിച്ച് പല തരം ഭക്ഷണങ്ങള്‍ നല്‍കേണ്ടി വരും. കുട്ടികളെ ആകര്‍ഷിക്കാനായി ഭക്ഷണം ഏറെ ആകര്‍ഷകമാക്കി നല്‍കേണ്ടി വരുന്നത് സാധാരണമാണ്. കുട്ടികള്‍ക്ക് കഴിക്കാനായി വ്യത്യസ്തമായ വിഭവങ്ങള്‍ തയ്യാറാക്കാം. അതോടൊപ്പം കുട്ടികള്‍ക്ക് പോഷകാഹാരങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തി കൊടുക്കണം. എന്നാല്‍ ചിലപ്പോള്‍ ഈ ബോധവത്കരണം നേരെ എതിരായ ഫലമാവും നല്‍കുക.
കുട്ടികള്‍ക്ക് ഇഷ്ടമുള്ള ആഹാരങ്ങള്‍ തയ്യാറാക്കി നല്‍കുകയാണ് അവരെ ഭക്ഷണം കഴിപ്പിക്കാനുള്ള മാര്‍ഗ്ഗം. കുട്ടി ആദ്യം ആഹാരം കഴിക്കാന്‍ മടി കാണിച്ചാല്‍ വഴക്ക് പറയരുത്. വൈകാതെ ഇഷ്ടമായിക്കൊള്ളും എന്ന് പറഞ്ഞ് കുട്ടിയെ കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുക. നുള്ളിപ്പെറുക്കി തിന്നുന്ന സ്വഭാവക്കാരാണെങ്കില്‍ അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഉണ്ടാക്കി നല്‍കുക. അതുപോലെ വര്‍ണ്ണപ്പൊലിമയുള്ള വിധത്തില്‍ ആകര്‍ഷകമായി അവ തയ്യാറാക്കുക. ഭക്ഷണം ശരിയായി കഴിച്ചാല്‍ പാവയെ വാങ്ങി നല്‍കാമെന്നൊക്കെ പറഞ്ഞ് ചെറിയ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.
ശൈത്യകാലത്ത് കുട്ടികള്‍ക്കായി തയ്യാറാക്കാവുന്ന ചില വിഭവങ്ങളാണിവിടെ പരിചയപ്പെടുത്തുന്നത്.

1. പാല്‍ക്കട്ടി നിറച്ച പാസ്ത
കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമായിരിക്കും ഇത്. എളുപ്പത്തില്‍ 5-10 മിനുട്ടിനുള്ളില്‍ ഇത് തയ്യാറാക്കാം. ശൈത്യകാലത്തിന് യോജിച്ച ഒന്നാണിത്.

2. റൈസ് റോള്‍
റൈസ് റോള്‍ പോലുള്ള ചെറിയ പലഹാരങ്ങള്‍ തയ്യാറാക്കാം. ഇത് തയ്യാറാക്കാന്‍ അല്പം കാരറ്റും, മധുരവും പുളിപ്പുമുള്ള സോസും, അല്പം ഉപ്പും, പുഴുക്കലരിയും മതി. ഇവ വേവിച്ച് റോളായി മാറ്റുക.

3. സൂപ്പ്
ഭക്ഷണം കഴിക്കാന്‍ അധികസമയം ചെലവിടാത്ത കുട്ടികള്‍ക്ക് സൂപ്പ് അനുയോജ്യമാണ്. അല്പം പച്ചക്കറികള്‍ ഉപയോഗിച്ച് സൂപ്പ് നിര്‍മ്മിക്കാം. കുട്ടികള്‍ക്ക് അനുയോജ്യമായവയാണിത്.

4. മത്തങ്ങ പാല്‍ക്കട്ടി കേക്ക്
കേക്ക് കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണ്. വളരെ മൃദുത്വമുള്ള മത്തങ്ങ പാല്‍ക്കട്ടി കേക്ക് കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാകും.

5. കോഴിയിറച്ചിയും പച്ചക്കറികളും
പരമ്പരാഗത രീതികളിലുള്ള ഭക്ഷണം ഇഷ്ടപ്പെടാത്ത കുട്ടികള്‍ക്ക് കോഴിയിറച്ചി അധികം മസാലകളുപയോഗിക്കാതെ വേവിച്ച് അല്പം പച്ചക്കറികള്‍ ചേര്‍ത്ത് നല്‍കാം.

6. കബാബ്
കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാകുന്ന വിഭവമാണ് കബാബ്. പച്ചക്കറികള്‍ ചേര്‍ത്ത് കോഴി കൊണ്ട് നിറപ്പകിട്ടുള്ള കബാബ് തയ്യാറാക്കുക. നിറവും രുചിയും അവരെ അത് കഴിക്കാന്‍ പ്രേരിപ്പിക്കും.

7. ചിക്കന്‍ ഫിംഗര്‍
മൊരിഞ്ഞ ചിക്കന്‍ ഫിംഗര്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാകും. ഭക്ഷണം കഴിക്കാന്‍ മടിയുള്ള കുട്ടികളെ ആഹാരം കഴിപ്പിക്കാന്‍ പറ്റിയ വിഭവമാണിത്. ശൈത്യകാലത്ത് കുട്ടികള്‍ക്ക് നല്കാന് യോജിച്ചതാണിത്.



Click it and Unblock the Notifications