Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
കുട്ടികളിലെ കരപ്പന് (എക്സിമ) തടയാം
കുട്ടികളില്‍ വളരെ സാധാരണമായി കണ്ടുവരുന്ന ഒരു രോഗമാണ് കരപ്പന് അഥവാ വരട്ടുചൊറി. അലര്‍ജി സംബന്ധമായ ഈ രോഗം പൊടി, പുഴുക്കള്‍, പൂമ്പൊടി, കമ്പിളി വസ്ത്രങ്ങള്‍, ചില ഭക്ഷണങ്ങള്‍, അണുബാധ, സോപ്പ്പൊടി, സോപ്പ് തുടങ്ങിയവയുടെയൊക്കെ സാമീപ്യം മൂലം ഉണ്ടാവാം.
കുട്ടികള്‍ക്ക് വളരെ പ്രയാസമുണ്ടാക്കുന്നതാണ് ഈ രോഗം. ഇനി പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ രോഗത്തില്‍ നിന്ന് മുക്തി നേടാം.

സ്വയം ചികിത്സ ഒഴിവാക്കുക
കുട്ടിക്ക് രോഗമുണ്ടെങ്കില്‍ സ്വയം ചികിത്സിക്കാന്‍ നില്‍ക്കാതെ ഒരു ഡോക്ടറെ കാണിക്കുക. എക്സിമ പല തരത്തില്‍ പെട്ടവയുള്ളതിനാല് നിങ്ങള്‍ക്ക് അറിയാവുന്ന മരുന്ന് ഫലപ്രദമാകണമെന്നില്ല.

നല്ല ഉറക്കം
ചൊറിച്ചില്‍ മൂലം കുട്ടികള്‍ക്ക് ഉറക്കം പ്രയാസമായിത്തീരാം. പ്രൃതിദത്തമായ നാരുകള്‍ ഉപയോഗിച്ചുള്ളതോ, കോട്ടണോ ആയ കിടക്കകള്‍ ഉപയോഗിക്കുകയും, മുറിയില്‍ തണുപ്പ് ലഭ്യമാക്കുകയും ചെയ്യുക. കിടക്കുന്നതിന് മുമ്പായി കുട്ടിയുടെ ചര്‍മ്മത്തില്‍ മോയ്സ്ചറൈസര്‍ തേക്കുക. പൂച്ച, പട്ടി തുടങ്ങിയ വളര്‍ത്ത് മൃഗങ്ങളെ മുറിയില്‍ കടക്കാന്‍ അനുവദിക്കരുത്.

ചൊറിച്ചില്‍ തടയുക
രോഗബാധയുള്ളപ്പോള്‍ ചൊറിച്ചില്‍ സാധാരണമാണ്. കുട്ടികള്‍ ചൊറിയുന്നത് വഴി അണുബാധയുണ്ടാകാനും, രക്തം വരാനുമിടയുണ്ട്. കുട്ടികളോട് ചൊറിയാതിരിക്കാന്‍ നിര്‍ദ്ദേശിക്കുകയും, കൈകളിലെ നഖങ്ങള്‍ വെട്ടിനിര്ത്തുകയും ചെയ്യുക.

ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക
ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ചൊറിച്ചില്‍ വര്‍ദ്ധിപ്പിക്കും. ചര്‍മ്മത്തിന്റെ ശ്വസനം തടയും വിധമുള്ള വസ്ത്രധാരണം ഒഴിവാക്കുകയും, കമ്പിളി വസ്ത്രങ്ങള്‍ക്ക് പകരം കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക.

കടുപ്പമുള്ള ഷാംപൂ, സോപ്പ് ഒഴിവാക്കുക
കടുപ്പമുള്ള സോപ്പ് ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് വരള്‍ച്ചയുണ്ടാക്കും. അതിനാല്‍ കടുപ്പം കുറഞ്ഞ സോപ്പും, ഷാംപൂവും ഉപയോഗിക്കുക. അവ സുഗന്ധമില്ലാത്തതുമാകണം. കുട്ടികള്‍ക്ക് യോജിച്ച സോപ്പ് കണ്ടെത്താന്‍ ഡോക്ടറുടെ ഉപദേശം തേടാം. സ്റ്റിറോയ്ഡ് അടങ്ങിയിട്ടില്ലാത്ത ക്രീമുകളോ, ലോഷനോ കുളിക്ക് ശേഷം ഉപയോഗിക്കുക.

മുന്‍കരുതലുകള്‍
വളര്‍ത്ത് മൃഗങ്ങള്‍, പൊടി, മാലിന്യങ്ങള്‍, പൂമ്പൊടി തുടങ്ങിയവയൊക്കെ അലര്‍ജിക്ക് കാരണമാകാം. എന്താണ് അലര്‍ജിക്ക് കാരണമാകുന്നത് എന്നറിയാമെങ്കില്‍ അതിന്റെ സാമീപ്യത്തില്‍ നിന്ന് അകന്ന് നില്ക്കുക. പുറത്തേക്ക് പോകുമ്പോള്‍ ശരീരത്തിന് സംരക്ഷണം കിട്ടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക. പൊടിയും അഴുക്കും പുരണ്ട സാധനങ്ങളില്‍ സ്പര്‍ശിക്കാനിടയായാല്‍ ഉടന്‍ തന്നെ കൈ കഴുകി വൃത്തിയാക്കുക.

പൊടി ശല്യം കുറയ്ക്കുക
വീടിനുള്ളിലെ വരണ്ട അന്തരീക്ഷം രോഗം വര്ദ്ധിപ്പിക്കാനിടയാക്കിയേക്കാം. മുറിയിലെ ഈര്‍പ്പത്തിന്റെ അളവ് നിയന്ത്രിക്കാന്‍ യന്ത്രസഹായം തേടുക. ഈര്‍പ്പം അണുബാധക്ക് കാരണമാകുമെന്നതിനാല്‍ യന്ത്രം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യണം.



Click it and Unblock the Notifications
