Latest Updates
-
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അമിതസ്വാതന്ത്ര്യത്തിന്റെ 5 ലക്ഷണങ്ങള്‍
പ്രത്യേകം ചിട്ടകളോ, വേഷവിധാനമോ, പെരുമാറ്റ രീതികളോ പാലിക്കാന്‍ മക്കളെ നിര്‍ബന്ധിക്കാത്ത മാതാപിതാക്കള്‍ നമ്മുടെ ഇടയില്‍ ഏറെയുണ്ട്. അമിത സ്വാതന്ത്ര്യം നല്കുന്ന മാതാപിതാക്കളാണിവരെന്ന് നമ്മള് ചിന്തിച്ചേക്കാം. ഇത് സത്യവുമാണ് . എന്നാല്‍, ഇവര്‍മാത്രമല്ല ഇങ്ങനെ ഉള്ളത് .
കുട്ടികള്‍ക്ക് വേണ്ടി നിങ്ങള്‍ ചെയ്യുന്നതെല്ലാം ശരിയാണന്ന് വിശ്വസിക്കുമ്പോഴും നിങ്ങളുടെ ചില സമീപന രീതികള്‍ അമിത സ്വാതന്ത്യം നല്കുന്ന രക്ഷകര്‍ത്താവായി നിങ്ങളേയും മാറ്റിയേക്കാം. പല രക്ഷകര്‍ത്താക്കളും അവരുടെ കര്‍ത്തവ്യത്തെ കുറിച്ച് ഇന്ന് തെറ്റിദ്ധരിക്കാറുണ്ട്.

കുട്ടികളെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പരുമാറാന് പഠിപ്പിക്കുന്നതിന് പകരം അവര്‍ക്കു ചുറ്റും സുരക്ഷ വലയം സൃഷ്ടിക്കാനാണ് ഇപ്പോള്‍ പല മാതാപിതാക്കളും ശ്രമിക്കുന്നത്.
അമിതസ്വാതന്ത്ര്യം നല്കുന്ന രക്ഷകര്‍ത്താവായി നിങ്ങള്‍ മാറിയേക്കാവുന്ന അഞ്ച് കാരണങ്ങള്‍
1. ചിട്ടയില്ലാത്ത ജീവിതം
പല മാതാപിതാക്കള്‍ക്കും ചിട്ടയായ ജീവിത രീതികള്‍ പിന്തുടരാന് വളരെ പ്രയാസമാണ്. എന്നാല്‍, പ്രത്യേക ചിട്ടകളൊന്നും ഇല്ലാതെ വളരുന്നത് കുട്ടികളുടെ ഭാവിയെ പലപ്പോഴും ബാധിക്കാറുണ്ട്. കുടംബത്തിന്റെ ചിട്ടയില്ലാത്ത ജീവിതരീതി കുട്ടികളെ അലസരും മടിയരുമാക്കും. ഉത്തരവാദിത്തമില്ലാത്തവരായിട്ടായിരിക്കും അവര്‍ വളര്‍ന്നു വരിക.
2. വഴക്ക് ഒഴിവാക്കുക
മാതാപിതാക്കളില്‍ പലരും മക്കളുടെ വഴക്ക് ഒഴിവാക്കുന്നതിന് അവര്‍ ആവശ്യപ്പെടുന്നതെന്തും വാങ്ങിച്ചു കൊടുക്കാറുണ്ട്. കുട്ടികളോട് കര്‍ശനമായി പെരുമാറാന്‍ ആഗ്രഹിക്കാത്ത മാതാപിതാക്കളും ഇതു തന്നെയാണ് ചെയ്യുക. എന്നാല്‍, ഇത് മൂലം കുട്ടികളുടെ ശാഠ്യം കുറയുകയല്ല മറിച്ച് കൂടുകയാണ് ചെയ്യുക എന്ന് തിരിച്ചറിയണം.
3. പഠനത്തിന് അമിത പ്രാധാന്യം
വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ താല്പര്യമില്ലാത്ത കുട്ടികള്‍ സ്കൂളിലേയ്ക്ക് പലതും ചെയ്യാനുണ്ടെന്ന് കാരണം പറഞ്ഞ് പണികളില്‍ നിന്നും ഒഴിവാകുന്നത് പതിവാണ്. കുട്ടകളുടെ പഠിത്തത്തിന് അമിത പ്രാധാന്യം കൊടുക്കുന്ന രക്ഷകര്‍ത്താക്കള്‍ ഇതിനെ പിന്താങ്ങുകയും ചെയ്യും.
4. മക്കളുടെ നല്ല സുഹൃത്താവാന്‍ ശ്രമിക്കുക
സ്വാതന്ത്ര്യം കൂടുതല്‍ നല്കുന്ന ചില മാതാപിതാക്കള്‍ കുട്ടികളെ ശാസിക്കുന്നതിന് പകരം അവരുടെ നല്ല സുഹൃത്തക്കളായി ഇരിക്കാനാണ് ശ്രമിക്കാറ്. ഒരു പരിധി വരെ ഇത് നല്ലതാണെങ്കിലും അമിത സ്വാതന്ത്രം കുട്ടികള്‍ ദുരുപയോഗം ചെയ്യാതെ നോക്കണം
5. പാരിതോഷികമായി ഫോണ്‍ നല്‍കുക
കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ സ്മാര്‍ട് ഫോണ്‍ ഉള്‍പ്പെടയുള്ള ഗാഡ്ജറ്റുകള്‍ പാരിതോഷികം നല്കുന്ന രക്ഷിതാക്കളുണ്ട്. കുട്ടികളുടെ നിരന്തര ആവശ്യപ്പെടല്‍ കാരാണമാകാം അല്ലെങ്കില്‍ അവരെ അനുമോദിക്കുന്നതിനാവാം ഇങ്ങനെ ചെയ്യുന്നത്. കുട്ടി പുറത്തു പോകുമ്പോള്‍ വിളിക്കാനാണന്ന ന്യായം പറയാമെങ്കിലും ഇത് കുട്ടികളുടെ ഭാവിയ്ക്ക് പലപ്പോഴും ദോഷമാകുന്നതായാണ് കണുന്നത്.



Click it and Unblock the Notifications