Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
മാതാപിതാക്കള് അറിയാന് 10 കാര്യങ്ങള്
ജീവിതത്തിലെ ഏറ്റവും മനോഹരവും അതേസമയം ബുദ്ധിമൂട്ടുള്ളതുമായ അനുഭവമാണ് ഒരു മാതാവ് അല്ളെങ്കില് പിതാവുക എന്നത്. ശാരീരിക അവശതകളും ബുദ്ധിമുട്ടുകളും അവശതകളും ക്ഷമിച്ചും സഹിച്ചും പ്രസവ വേദനയെ മറികടന്നുമാണ് ഒരു സ്ത്രീ കുഞ്ഞിന് ജന്മം കൊടുക്കുന്നത്.
കുഞ്ഞ് പിറന്നാലോ വളര്ച്ചയുടെ വിവിധ ഘട്ടങ്ങള് അവന്/ അവള് സുരക്ഷിതമായി മറികടക്കാന് രക്ഷിതാക്കള് പത്ത് കണ്ണുകള് കൊണ്ട് കാവലിരിക്കേണ്ട അവസ്ഥയാണ്. ഭക്ഷണം കഴിപ്പിക്കലും ബാത്ത്റൂം ഉപയോഗിക്കാന് പഠിപ്പിക്കലും അടക്കം ചുമതലകളുടെ നീണ്ട നിര തന്നെയാണ് രക്ഷകര്ത്താക്കള്ക്ക് ഉള്ളത്.
കളിചിരികള് നിറഞ്ഞ മധുവിധു കാലത്തില് നിന്ന് ഉത്തരവാദിത്വങ്ങളും ചുമതലാബോധവും നിറഞ്ഞ ജീവിതാന്തരീക്ഷത്തിലേക്കുള്ള ഈ മാറ്റത്തെ സമചിത്തതയോടെ വേണം സമീപിക്കാന്.നമ്മുടെ കുഞ്ഞ് ആദ്യ ചുവടുകള് വെക്കുമ്പോഴും, ആദ്യമായി അച്ഛാ, അമ്മ എന്ന് വിളിക്കുമ്പോഴും അതുവരെ അനുഭവിച്ച ബുദ്ധിമുട്ടുകള്ക്കെല്ലാം പ്രതിഫലം ലഭിച്ച വിലമതിക്കാനാകാത്ത അനുഭവമാണ് ഓരോ രക്ഷാകര്ത്താവിനും ഉണ്ടാവുക. പിഞ്ചുകുഞ്ഞുങ്ങളെ വളര്ത്തുമ്പോള് ചില കാര്യങ്ങള് ശ്രദ്ധിച്ചാല് രക്ഷാകര്തൃത്വം ഒരിക്കലും ആര്ക്കും ഒരു ഭാരമാകില്ല.

മലമൂത്ര വിസര്ജനത്തിന് സമയമെടുത്തേക്കാം
മലമൂത്ര വിസര്ജനത്തിന് പോട്ടിയില് കൊണ്ടിരുത്തുന്ന കുഞ്ഞ് പെട്ടന്ന് തന്നെ ഇക്കാര്യം ചെയ്യുമെന്ന് കരുതരുത്. ചിലകുഞ്ഞുങ്ങള് പെട്ടന്ന് കാര്യം നടത്തുമെങ്കിലും ഭൂരിപക്ഷം പേരും സമയമെടുക്കുന്നവരാണ്. അതുവരെ ക്ഷമയോടെയും ശാന്തമായും കാത്തുനില്ക്കുക.

ഇലാസ്റ്റിക്ക് പാന്റുകള് ഉപയോഗിക്കുക -
കുട്ടികള്ക്കായി സാധാരണ വസ്ത്രങ്ങള് മാത്രം വാങ്ങുക. നിറയെ സിബ്ബുകളും ബട്ടണുകളുമെല്ലാം പിടിച്ച ഉടുപ്പുകള്
കുട്ടികള്ക്ക് ഇടാന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ബാത്ത്റൂമിലും മറ്റും പോകുമ്പോള് ഇത്തരം വസ്ത്രങ്ങള് അഴിച്ചുമാറ്റാന് സമയമെടുക്കുന്നത് കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കും.

കുട്ടിയെ ഭയപ്പെടുത്തുന്നവ
സാങ്കേതിക തികവു പുലര്ത്തുന്ന വീട്ടുപകരണങ്ങള് വേണ്ട - വീട്ടുസാധനങ്ങള് വാങ്ങുമ്പോള് നൂതന സാങ്കേതികതയുള്ള സാധനങ്ങള് വാങ്ങാന് തോന്നുക സാധാരണമാണ്.എന്നാല് ഇവ കുട്ടികളെ ഭയപ്പെടുത്താത്തതും ബുദ്ധിമുട്ടിക്കാത്തതുമാണെന്ന് ഉറപ്പാക്കണം. ഉദാഹരണത്തിന് ബാത്ത്റൂമില് ആട്ടോമാറ്റിക്ക് ഫ്ളഷര് സ്ഥാപിച്ചിട്ടുണ്ട് എന്ന് കരുതുക. ഇത് പ്രവര്ത്തിക്കുമ്പോള് ഉണ്ടാകുന്ന ഉയര്ന്ന ശബ്ദം കുട്ടിയെ ചിലപ്പോള് ഭയപ്പെടുത്തിയേക്കാം. കുട്ടി ഒറ്റക്ക് ബാത്ത്റൂം ഉപയോഗിക്കാന് മടിക്കുന്നതാകും ഇതിന് അനന്തരഫലം.

കുട്ടിക്കായി സമയം ചെലവഴിക്കുക -
കുട്ടിക്കായി കൂടുതല് സമയം ചെലവഴിച്ചാല് മാത്രമേ കുട്ടി നിങ്ങളെയും ശ്രദ്ധിക്കൂ. കുട്ടിക്ക് സന്തോഷമുണ്ടാക്കുന്ന കാര്യങ്ങള് ചെയ്യുക. കുട്ടിക്കൊപ്പം ഇരിക്കുമ്പോള് മറ്റുജോലികള് ചെയ്യുന്ന പക്ഷം അത് കുട്ടിയുമായുള്ള ബന്ധത്തെയാകും ബാധിക്കുക.

കിടക്കയില് മൂത്രമൊഴിച്ചാല്
രാത്രി കിടക്കയില് മൂത്രമൊഴിക്കാതിരിക്കാനുള്ള കഴിവ് ആര്ജിക്കാന് ചില കുട്ടികള് ഏറെ സമയമെടുക്കും. രാവിലെ എഴുന്നല്ക്കുമ്പോള് കിടക്കയില് മൂത്രമൊഴിച്ചതിന് വഴക്കുപറയാതിരിക്കുക. രാത്രി കിടക്കയില് മൂത്രമൊഴിച്ചതായി മനസിലാക്കിയാല് ബെഡ്ഷീറ്റ് മാററി വിരിക്കുക.

സുഹൃത്തുക്കളെ കണ്ടത്തെട്ടെ
നിങ്ങള്ക്ക് നിരവധി സുഹൃത്തുക്കള് ഉണ്ടെങ്കിലും അവരില് പലരുമായും കാര്യമായ ബന്ധം പുലര്ത്തണമെന്നില്ല. കുട്ടികളുടെ സ്കൂളിലെ സുഹൃത്തുക്കളുടെയും കളിസ്ഥലത്തെ സുഹൃത്തുക്കളുടെയും മാതാപിതാക്കളുമായി
അടുത്ത ബന്ധം പുലര്ത്തുക.

സ്വീകരണ മുറി അലങ്കോലപ്പെട്ടാല് ദേഷ്യപ്പെടരുത്
കുഞ്ഞ് കമിഴ്ന്നു വീഴുന്നതും മുട്ടിലിഴയുന്നതുമെല്ലാം കണ്ണിമക്കാതെ നിറഞ്ഞ മനസോടെയാകും നമ്മള് കണ്ടുനില്ക്കുക. എന്നാല് കുട്ടി നടന്നു തുടങ്ങുമ്പോള് ചിത്രം മാറും. സ്വീകരണ മുറിയിലെ വസ്ത്രങ്ങളും സാധനങ്ങളുമൊക്കെ വാരിവലിച്ചിടുന്നത് പിന്നെ പതിവാകും. മേശയില് വെച്ചിരിക്കുന്ന സാധനങ്ങളൊക്കെ വലിച്ചെറിയുന്നത് കാണുമ്പോള് ദേഷ്യം അരിച്ചത്തെുക സാധാരണമാണ്. ഇതൊക്കെ കാണുമ്പോള് കുട്ടിയെ കൈവെക്കാതെ ശാന്തമായി നേരിടുക. മൊബൈല്ഫോണ് തുടങ്ങി വിലപിടിപ്പുള്ള സാധനങ്ങളും അപകടകരമായ സാധനങ്ങളും കുട്ടികളുടെ കൈയത്തൊത്ത സ്ഥലത്ത് വെക്കുക.

കുട്ടികളുടെ ശാഠ്യം കാര്യമാക്കണ്ട
കുട്ടികളുടെ ദേഷ്യത്തെയും ശാഠ്യത്തെയും കുറിച്ച് പരാതി പറയാത്ത രക്ഷിതാക്കള് ചുരുക്കമായിരിക്കും. കുട്ടികളായാല് ഇത്തിരി ദേഷ്യവും വാശിയുമൊക്കെ ഉണ്ടാവുക സ്വാഭാവികമാണ്. ദേഷ്യം അധികമാണെന്ന് തോന്നിയാല് കൂടുതല് സ്നേഹവും പരിഗണനയും നല്കി കുട്ടികളെ നേരെയാക്കാന് ശ്രമിക്കുക.

കാര്യങ്ങള് കൈകാര്യം ചെയ്യാന്
കുട്ടികളെ വച്ചു കൊണ്ടുള്ള ജോലികള് ചിലപ്പോള് ഓഫീസ് ജോലിയേക്കാള് ബുദ്ധിമുട്ടേറിയതാകാം. ഇതോര്മിച്ച് കാര്യങ്ങള് കൈകാര്യം ചെയ്യാന് പഠിയ്ക്കണം.

എല്ലാം മറന്ന് കുട്ടിക്കൊപ്പം ചെലവഴിക്കാം
നിങ്ങള് കുട്ടിക്കൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും മധുരതരമാണ്. കുട്ടിയോട് ദേഷ്യപ്പെട്ട് മിണ്ടാതെ ഇരിക്കുന്ന സമയമാണെങ്കിലും കുറച്ചുകഴിഞ്ഞ് അവന്/ അവള് വന്ന് ഐ ലവ് യു പറഞ്ഞാല് പിണക്കം മറന്ന് നിങ്ങള് അവനെ വാരിപ്പുണരും. ഓരോ രക്ഷകര്ത്താവിനും അവരവരുടെ ഓര്മചെപ്പില് കാത്തുസൂക്ഷിക്കാന് ഇ



Click it and Unblock the Notifications
