Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കുട്ടികളെ തല്ലിയാല്‍
ദേഷ്യം വരുമ്പോള്‍ കുട്ടികളെ തല്ലുന്ന മാതാപിതാക്കളുണ്ട്. കുട്ടികളെ തല്ലി വളര്‍ത്തണം എന്ന ചൊല്ല് പ്രാവര്‍ത്തികമാക്കുന്ന മാതാപിതാക്കളുമുണ്ട്.
വാസ്തവത്തില്‍ കുട്ടികളെ തല്ലേണ്ടതുണ്ടോയെന്നാണ് ചോദ്യം. ഇത് ഗുണമോ അതോ ദോഷമോ ചെയ്യുകയെന്ന സംശയം പിന്നാലെയും.

കുട്ടികളെ തല്ലുന്നതും വഴക്കു പറയുന്നതും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്നു വേണമെങ്കില്‍ ഒറ്റവാക്കില്‍ പറയാം. ഇതിന് അടിസ്ഥാനവുമുണ്ട്. കുട്ടികളില്‍ അക്രമവാസന വേരുറയ്ക്കാന്‍ ഇത് കാരണമാകുന്നു. കാരണം അടിയ്ക്കുക, വഴക്കു പറയുക എന്നതിലൂടെ കുട്ടികളുടെ മുന്നില്‍ അക്രമവാസനയുള്ള ഒരു രക്ഷിതാവായി നിങ്ങള്‍ മാറുകയാണ്. കുട്ടികള്‍ മാതാപിതാക്കളെ കണ്ടാണ് പഠിക്കുക.
ഇടയക്കിടെ അടിയ്ക്കുന്നതിലൂടെ കൂടുതല്‍ കാര്‍ക്കശ്യക്കാരായി ചില കുട്ടികള്‍ മാറാറുണ്ട്. എത്ര വേണമെങ്കിലും അടിച്ചോളൂ എന്ന മനോഭാവമുള്ള കുട്ടികളുമുണ്ടാകും.
മാതാപിതാക്കളില്‍ നിന്നും അകന്നു നില്ക്കാന് ഇത്തരം ശിക്ഷാനടപടികള്‍ ഇട വരുത്തും. മാതാപിതാക്കളോടു പറയേണ്ട കാര്യങ്ങള്‍ പോലും ശിക്ഷ ഭയന്ന് പറയാതിരിക്കാനും കള്ളങ്ങള്‍ പറയാനും കുട്ടികളെ പ്രേരിപ്പിക്കും.
ചില കുട്ടികള്‍ മാതാപിതാക്കളുടെ ശിക്ഷ കാരണം അന്തര്‍മുഖരും ആത്മവിശ്വാസമില്ലാത്തവരും ആയി തീരാറുണ്ട്. ഇവ കുട്ടികളുടെ ഭാവി ജീവിതത്തെ തന്നെ ബാധിക്കും.
ശിക്ഷ കുട്ടികളെ അമിതഭക്ഷണപ്രേമികളും പൊണ്ണത്തടിയുമുള്ളവരായിത്തീര്ക്കും. ചില കുട്ടികള്‍ ഇത്തരം സാഹചര്യങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ കണ്ടെത്തുന്ന മാര്‍ഗം അമിതഭക്ഷണമായിരിക്കും. ചീത്ത കൂട്ടുകെട്ടുകളിലേയ്ക്കും ദുശീലങ്ങളിലേയ്ക്കും വഴുതി വീഴുന്ന കുട്ടികളുമുണ്ട്.



Click it and Unblock the Notifications
