Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കുട്ടിക്ക് ഈറ്റിംഗ് ഡിസോര്‍ഡറാണോ?
കുട്ടികളുടെ കൗമാരപ്രായം മാതാപിതാക്കള്‍ക്ക് സംഘര്‍ഷമുണ്ടാക്കുന്ന ഒരു കാലമാണെന്നു പറയാം. പ്രത്യേകിച്ച് ഇപ്പോഴത്തെ തലമുറ. ടിവി, ഇന്റര്‍നെറ്റ് തുടങ്ങിയവയുടെ മുന്നിലിരിക്കുന്ന കുട്ടികളും മാതാപിതാക്കളുമായുണ്ടാകുന്ന വഴക്കുകളും സാധാരണം.
പണ്ടെത്ത പോലെയല്ല, ഇന്നത്തെ ടീനേജ്. സ്വന്തം ശരീരത്തെയും സൗന്ദര്യത്തെയും പറ്റി വേണ്ടതിലേറെ ഉത്കണ്ഠപ്പെടുന്ന ഒരു മനസ് ഇപ്പോഴത്തെ കാലത്തെ കുട്ടികള്‍ക്കുണ്ട്.

തടി വയ്ക്കുമോയെന്നു പേടിച്ച് ഭക്ഷണമേ ഉപേക്ഷിച്ചു കളയുന്ന കുട്ടികളുണ്ട്. കാക്കയെ പോലെ നുള്ളിപ്പെറുക്കിക്കൊണ്ടിരിക്കുന്ന കുട്ടികളുമുണ്ട്. ഇതു രണ്ടും മാതാപിതാക്കള്‍ക്ക് ദേഷ്യത്തോടൊപ്പം ആശങ്കയും വരുത്തുന്ന കാര്യമാണ്.
മനപൂര്‍വം ഭക്ഷണം ഉപേക്ഷിക്കുന്ന കുട്ടികളുണ്ട്. എന്നാല്‍ ഇതല്ലാതെ ഭക്ഷണം കഴിയ്ക്കാതിരിക്കുന്നത് ഒരു രോഗമായും കാണുന്നുണ്ട്. ഈറ്റിംഗ് ഡിസോര്‍ഡര്‍ എന്നുള്ള ഒരു അവസ്ഥ. രോഗമാണെന്നു തീര്‍ത്തു പറയാനാവില്ല. എന്നാല്‍ ഈ അവസ്ഥ പോഷകക്കുറവും ഭക്ഷണക്കുറവും പോലുള്ള അനേകം രോഗങ്ങളിലേക്കു വഴി വച്ചേക്കും.
ഈറ്റിംഗ് ഡിസോര്‍ഡര്‍ ലക്ഷണങ്ങളെന്തൊക്കെയെന്നറിയൂ. ഇവ അറിഞ്ഞിരിക്കേണ്ടത് നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തിനും വളരെ പ്രധാനമാണ്.
ബ്രേക്ഫാസ്റ്റ് ഉപേക്ഷിച്ച് സ്കൂളിലേക്കും കോളേജിലേക്കും ഓടുന്ന കുട്ടികളുണ്ട്. നേരക്കുറവായിരിക്കും ഇതിന് കാരണമെന്നു കരുതാന്‍ വരട്ട. സ്ഥിരം ഇതേ ശീലമെങ്കില്‍ ഇത് ഈറ്റിംഗ് ഡിസോര്‍ഡര്‍ ഗണത്തില്‍ കൂട്ടാം.
ഇഷ്ടമുള്ള ഭക്ഷണസാധനങ്ങള്‍ പെട്ടെന്നൊരു ദിവസം ഉപേക്ഷിക്കുന്ന കുട്ടികളുണ്ട്. ഇത് മാതാപിതാക്കള്‍ കാര്യമായിട്ടെടുത്തില്ലെന്നും വരാം. ഇതും ഈറ്റിംഗ് ഡിസോര്‍ഡര്‍ എന്ന അവസ്ഥയാകാന്‍ സാധ്യതയുണ്ട്.
അനോറെക്സിയ എന്നൊരു അവസ്ഥയുണ്ട്. ഇവിടെ പെണ്‍കുട്ടികള്‍ ഭക്ഷണം പൂര്‍ണമായും ഉപേക്ഷിക്കുന്നു. ഈ അവസ്ഥയുള്ള ആണ്‍കുട്ടികളാകട്ടെ, കൂടുതല്‍ നേരം വ്യായാമം ചെയ്യുന്നു.
കുട്ടികള്‍ പെട്ടെന്ന് അമിതമായി ഭക്ഷണം കഴിച്ചു തുടങ്ങുകയാണെങ്കിലും ശ്രദ്ധിക്കണം. ചിലപ്പോള്‍ വിശപ്പില്ലെങ്കിലും കുട്ടി ഭക്ഷണം കഴിയ്ക്കുകയും ചെയ്യും. ഇതും ഈറ്റിംഗ് ഡിസോര്‍ഡര്‍ തന്നെ. ചിലപ്പോള്‍ ഇങ്ങനെ ഭക്ഷണം കഴിയ്ക്കുന്നതിന്റെ കാരണം ഡിപ്രഷനാകാനും വഴിയുണ്ട്. ചിലര്‍ ഡിപ്രഷന് വരുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണ്.
ചില കുട്ടികളുണ്ട്, ഭക്ഷണം കഴിയ്ക്കും, പിന്നീട് തൊണ്ടയില്‍ കയ്യിട്ട് ഈ ഭക്ഷണം ഛര്‍ദ്ദിച്ചു കളയുകയും ചെയ്യും. ബോളേമിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഭക്ഷണം കഴിച്ച ശേഷം കുട്ടി ബാത്റൂമില്‍ അധിക സമയം ചെലവഴിക്കുന്നുണ്ടോയെന്നു ശ്രദ്ധിക്കുക.



Click it and Unblock the Notifications
