Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കുട്ടികളെ ഭാഷ പഠിപ്പിക്കൂ

കുട്ടികള്‍ ഒന്നില്‍ കൂടുതല്‍ ഭാഷകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതു തന്നെ. എന്നാല്‍ ഇവ പഠിപ്പിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്.
കുട്ടികള്‍ മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ ഭാഷ സ്വായത്തുമാക്കുമെന്നത് ശരി തന്നെ. എന്നാല്‍ ഒരു ഭാഷ മാത്രം സംസാരിച്ചു തുടങ്ങുന്ന കുട്ടിയെ പഠിപ്പിക്കുന്നതും അവരുമായുള്ള ആശയ വിനിമയത്തിന് ഉപയോഗിക്കുന്നതുമാണ് കൂടുതല്‍ നല്ലത്. കുടുംബാംഗങ്ങള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഭാഷ മിക്കവാറും മാതൃഭാഷയാകും. ഇതുതന്നെ കുട്ടികളെ ആദ്യം പഠിപ്പിക്കുന്നതാണ് നല്ലത്.
ഒരേ സമയം രണ്ടു ഭാഷകള്‍ ഉപയോഗിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കരുത്. ഉദാഹരണത്തിന് മലയാളവും ഇംഗ്ലീഷും ഇടകലര്‍ത്തി മംഗ്ലീഷ് ഭാഷ വേണ്ട. ഇത്തരം സംസാരം ഇരുഭാഷകളിലുമുള്ള കുട്ടികളുടെ അടിസ്ഥാനമില്ലാതാക്കും. എല്ലാമറിയാം, എന്നാല്‍ ഒന്നുമറിയില്ല എന്ന അവസ്ഥ വരുത്തരുത്.
മാതൃഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും കുട്ടികളെ നിര്‍ബന്ധമായും പഠിപ്പിച്ചിരിക്കണം. ഇംഗ്ലീഷേ അറിയൂ എന്നത് പൊങ്ങച്ചമായി കണ്ടിരുന്ന കാലഘട്ടം പോയി. സ്വന്തം സംസ്കാരത്തോടും മാതൃഭാഷയോടും കുട്ടിക്ക് ബഹുമാനം തോന്നാന്‍ ഇത് അത്യാവശ്യവുമാണ്.
സ്കൂളില്‍ പോകുന്ന കുട്ടികള്‍ മാതൃഭാഷ കൂടാതെ മറ്റു ഭാഷകള്‍ പഠിക്കും. ഇതു നല്ലതു തന്നെ. എങ്കിലും മാതൃഭാഷയോട് കുട്ടിക്ക് അകലം വരാതിരിക്കാന്‍ ശ്രദ്ധിക്കുക. വീട്ടില്‍ മാതൃഭാഷ മാത്രമെ പാടുള്ളൂവെന്ന നിര്‍ബന്ധം വയ്ക്കുക.
അക്ഷരങ്ങളുമായി അടുപ്പം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് പുസ്തകങ്ങള്‍. പുസ്തകങ്ങളെ കുട്ടികളുടെ കൂട്ടുകാരാക്കുക.



Click it and Unblock the Notifications
