Latest Updates
-
നവരാത്രി നാളിൽ ധനലാഭം ഉറപ്പ്: ഒക്ടോബർ 12-ലെ ശുഭമുഹൂർത്തങ്ങളും ഒഴിവാക്കേണ്ട സമയങ്ങളും അറിയാം -
നവരാത്രി വാരം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവരാത്രി രണ്ടാം ദിനം: ഗർബ ആഘോഷം ഗംഭീരമാക്കാം; ദമ്പതികൾ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ -
ഒക്ടോബർ 12 നക്ഷത്രഫലം: സ്വാതിയിൽ നിന്ന് വിശാഖത്തിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
നവരാത്രി വ്രതം: വ്രതമെടുക്കുമ്പോൾ എന്തൊക്കെ കഴിക്കാം? ആരോഗ്യത്തോടെ ആഘോഷിക്കാൻ ഈ ഗൈഡ് സഹായിക്കും -
ഒക്ടോബർ 11 രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും 12 രാശികളുടെ സമ്പൂർണ്ണ ഫലങ്ങളും അറിയാം -
നവരാത്രി ഒന്നാം ദിനം: ഓറഞ്ച് ലുക്കിൽ തിളങ്ങാൻ ഇതാ ചില കിടിലൻ സ്റ്റൈലിങ് ടിപ്പുകൾ; ഓഫിസിൽ നിന്ന് നേരെ ഗർബ വേദിയിലേക്ക്! -
ദ്വിപുഷ്കര യോഗം: ഇന്ന് രാത്രി 9:30 മുതൽ സ്വർണ്ണവും വാഹനവും വാങ്ങാൻ സുവർണ്ണാവസരം - അറിയേണ്ടതെല്ലാം -
നവരാത്രി ഗർബ ആഘോഷങ്ങളിൽ മേക്കപ്പ് പടരില്ല, വിയർപ്പിനെ തോൽപ്പിക്കാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ! -
നവരാത്രി ഒന്നാം ദിനം: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ
കുട്ടികളുടെ ബുദ്ധിക്ക് ഭക്ഷണവും

പഠിക്കുന്നതോടൊപ്പവും കളിയ്ക്കുന്നതോടൊപ്പവും കുട്ടികളിലെ ബുദ്ധി വികാസത്തില്‍ ഭക്ഷണവും കാര്യമായ പങ്കു വഹിക്കുന്നുണ്ട്. ചില പ്രത്യേകതരം ഭക്ഷണങ്ങള്‍ കുട്ടികളുടെ ബുദ്ധിവികാസത്തെ സഹായിക്കും.
പാലുല്പന്നങ്ങള് കുട്ടികളുടെ ബുദ്ധിവളര്‍ച്ചക്ക് വളരെ പ്രധാനപ്പെട്ടതാണ്. പാലും തൈരും വെണ്ണയും നെയ്യുമെല്ലാം ഗുണം ചെയ്യും. ഇതില്‍ കാല്സ്യ, പ്രോട്ടീന്‍, പൊട്ടാസ്യം, വൈറ്റമിന്‍ ഡി തുടങ്ങിയ എല്ലാതരം ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവ ന്യൂറോ മസ്കുലാര്‍ സിസ്റ്റം, ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍, എന്‍സൈമുകള്‍, ബ്രെയിന്‍ ടിഷ്യൂ എന്നിവയുടെ വളര്‍ച്ചക്ക് പ്രധാനമാണ്. ചെറിയ കുട്ടികള്‍ക്ക് മാത്രമല്ലാ, കൗമാരപ്രായക്കാര്‍ക്കും ഇവ നല്ല ഭക്ഷണങ്ങളാണ്.
സ്ട്രോബെറി, ബ്ലൂബെറി, ചെറി, ബ്ലാക്് ബെറി എന്നിവ ബ്രെയിന്‍ ബെറി എന്നാണ് അറിയപ്പെടുന്നത്. ഇവ കുട്ടികളുടെ ബുദ്ധിവികാസത്തിന് വളരെ ഗുണം ചെയ്യും. ഇവയിലെ ആന്റി ഓക്സിഡന്റുകളും വൈറ്റമിന്‍ സിയുമെല്ലാം ബുദ്ധിവികാസത്തിന് സഹായിക്കും. ബ്രെയിന്‍ കോശങ്ങളുടെ വളര്‍ച്ചക്ക് ഇവ സഹായിക്കും.
നട്സും കുട്ടികളിലെ ബുദ്ധിവളര്‍ച്ചയെ സഹായിക്കും. ബദാം, പിസ്ത, ഉണക്കമുന്തിരി, നിലക്കടല തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടും. ഇവയില്‍ കൊളീന്‍ എന്നൊരു പദാര്‍ത്ഥമുണ്ട്. തലച്ചോറിലെ മെമ്മറി കോശങ്ങളുടെ ഉല്പാദനത്തിന് ഇവ സഹായിക്കുന്നു. ക്ഷീണവും തളര്‍ച്ചയും കുറയ്ക്കാനും ഇത് നല്ലതാണ്. ഇവയിലെ വൈറ്റമിന്‍ ഡിയും കുട്ടികളിലെ ബുദ്ധിവികാസത്തിന് ഗുണം ചെയ്യും.
ധാന്യങ്ങളും കുട്ടികള്‍ക്ക് നല്‍കണം. തവിടു കളയാത്ത അരി, ഓട്സ്, കോണ്‍ഫ്ളെക്സ് എന്നിവയെല്ലാം ബുദ്ധിവളര്‍ച്ചക്ക് നല്ലതാണ്. ഇവയിലെ വൈറ്റമിന്‍ ബി തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും. ശരീരം എപ്പോഴും ഉണര്‍വോടെയിരിക്കാന്‍ സഹായിക്കും.
സാല്‍മണ്‍ അഥവാ കോര എന്ന മത്സ്യവും കുട്ടികള്‍ക്ക് നല്കുന്നതു നല്ലതാണ്. ഇത് കുട്ടികളിലെ ബുദ്ധിവളര്‍ച്ചക്ക് ഏറെ ഗുണം ചെയ്യും. ഈ മത്സ്യം ഓര്മശക്തിക്ക് നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്.
ഇവയ്ക്കു പുറമെ പച്ചക്കറികളും പഴവര്‍ഗങ്ങളും അടങ്ങിയ ഡയറ്റാണ് കുട്ടികളുടെ ബുദ്ധിവളര്‍ച്ചക്ക് സഹായം ചെയ്യുക.



Click it and Unblock the Notifications
