Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഹോം വര്‍ക്ക് ചെയ്യാന്‍ കുട്ടി മടി കാണിക്കുന്നുവോ
{image-30-kid,mother.jpg malayalam.boldsky.com}സ്കൂള്‍ തുറക്കുന്നതോടെ മാതാപിതാക്കളുടെ ബുദ്ധിമുട്ടുകളും വര്‍ദ്ധിക്കുകയാണ്. പ്രത്യേകിച്ച് ഹോംവര്‍ക്കുകളുടെ കാര്യത്തില്‍.
ചില കുട്ടികളെങ്കിലും ഹോംവര്‍ക്ക് ചെയ്യാന്‍ മടി കാണിച്ചെന്നു വരും. ഇത് പിന്നെ ശകാരവും അടിയും കരച്ചിലും എല്ലാമായി കലാശിക്കും.
ഹോംവര്‍ക്ക് ചെയ്യാതിരിക്കാന്‍ കുട്ടികള്‍ പല കാരണങ്ങളും പറയാറുണ്ട്. തലവേദന, വയറുവേദന എന്നിങ്ങനെ. ഇത് അപ്പാടെ തള്ളിക്കളയാതെ ഇതില്‍ സത്യവസ്ഥയുണ്ടോയെന്ന് കണ്ടെത്തണം.
വഴക്കു പറയാതെ സമാധാനത്തില്‍ കുട്ടിയെ ഹോംവര്‍ക്ക് ചെയ്യേണ്ടതിന്റെ ആവശ്യത്തെപ്പറ്റി പറഞ്ഞു മനസിലാക്കാം. വഴക്കുപറയുന്നതും തല്ലുന്നതും പ്രശ്നം കൂടുതല്‍ വഷളാക്കുകയേയുള്ളൂ.
ഹോംവര്‍ക്ക് ചെയ്യാനുള്ള മടിയുടെ കാരണം കണ്ടെത്തുക. ഏതെങ്കിലും പ്രത്യേക വിഷയം ചെയ്യാനാണ് കുട്ടി മടി കാണിക്കുന്നതെങ്കില്‍ ഈ വിഷയം ബുദ്ധമുട്ടുള്ളതാകാനാണ് സാധ്യത. ഇതിന് ട്യൂഷന് നല്‍കുകയോ ബുദ്ധിമുട്ടുള്ള വിഷയങ്ങളില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുകയും വേണം.
ഹോംവര്‍ക്ക് ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ അടുത്തിരിക്കുന്നതും സഹായിക്കുന്നതും കുട്ടിയുടെ ഉത്സാഹവും ശ്രദ്ധയും വര്‍ദ്ധിപ്പിക്കും. കൂടെയിരിക്കുകയാണെങ്കിലും അവരെക്കൊണ്ടു തന്നെ ഹോംവര്‍ക്ക് ചെയ്യിക്കുക.
കുട്ടി പഠിക്കാനിരിക്കുമ്പോള്‍ ടിവി വയ്ക്കരുത്. അതുപോലെ ഏകാഗ്രത കിട്ടുന്ന ഒരിടത്ത് കുട്ടിക്ക് പഠനസൗകര്യമൊരുക്കുക.
കുട്ടിക്ക് പഠിക്കാനും കളിക്കാനും ടിവി കാണാനുമെല്ലാം നിശ്ചിത സമയം നിര്‍ണയിക്കുക.
ഇടയ്ക്കിടെ ക്ലാസ് ടീച്ചറുമായി സംസാരിക്കുക. കുട്ടിയുടെ പഠനനിലവാരവും മറ്റു പ്രശ്നങ്ങളും മനസിലാക്കാന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications
