Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കുട്ടികളിലെ മുടി വളര്‍ച്ചക്ക്

കുട്ടികളുടെ മുടിവളര്‍ച്ചയ്ക്ക് മുടിസംരക്ഷണത്തേക്കാള് ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യത്തിലാണ്. പോഷകം നിറഞ്ഞ ഭക്ഷണമായിരിക്കണം കുഞ്ഞിന് നല്‍കേണ്ടത്.
കുട്ടികളാണെങ്കിലും ജങ്ക് ഫുഡ് അധികം കൊടുക്കരുത്. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവയടങ്ങിയ ഭക്ഷണം വേണം കുഞ്ഞിന് നല്‍കേണ്ടത്. ഇലക്കറികള്‍, തവിടു കളയാത്ത ധാന്യങ്ങള്‍, സിട്രസ് അടങ്ങിയ ഫലവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
കുട്ടികളുടെ ഭക്ഷണത്തില്‍ മുട്ടയ്ക്ക് പ്രധാന സ്ഥാനമുണ്ട്. ഇവയിലെ അമിനോ ആസിഡ് പുതിയ മുടി വളരുവാന്‍ സഹായിക്കും. മുട്ടയ്ക്കു പുറമെ മത്സ്യം, നട്സ്, പാലുല്പന്നങ്ങള് എന്നിവയും കുട്ടികളിലെ മുടി വളര്‍ച്ചക്കു സഹായിക്കും.
മുടി വളര്‍ച്ചക്കു സഹായിക്കുന്നതില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡിന് പ്രധാന സ്ഥാനമുണ്ട്. ഇവയടങ്ങിയ മത്സ്യം, ബദാം എന്നിവ കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
അയേണ്‍, സിങ്ക് എന്നിവയടങ്ങിയ ഭക്ഷണസാധനങ്ങളും പ്രധാനം. പച്ചക്കറികളും ഇലക്കറികളും കുട്ടികള്‍ക്ക് നല്‍കണം. പച്ചക്കറി സൂപ്പുകളും നല്ലതാണ്.
ഭക്ഷണത്തോടൊപ്പം ഓയില്‍ മസാജും ചെയ്യാം. മുടി വൃത്തിയായി സൂക്ഷിക്കുക. തനിയെ മുടി നോക്കാന്‍ പ്രായമാകുന്നതു വരെ മുടി നീട്ടി വളര്‍ത്താതിരിക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
