Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കുട്ടിമോഷണത്തിന് കാരണവുമുണ്ട്

ചിലപ്പോള്‍ ജന്മവാസനയാകാം ഇത്തരം പ്രവൃത്തികള്‍ക്ക് പുറകില്‍. അല്ലെങ്കില്‍ ചെറിയൊരു ദുശീലം. പ്രത്യേക കാരണമില്ലെങ്കിലും സാധനങ്ങള്‍ മോഷ്ടിക്കുന്നത് ക്ലെപ്റ്റോമാനിയ എന്നൊരു അവസ്ഥയുമാകാം.
ഇത്തരം മോഷണങ്ങള്‍ക്ക് പിന്നില്‍ കാരണങ്ങളും പലതാണ്. ഇത് പലപ്പോഴും ആവശ്യങ്ങള്‍ക്ക് വേണ്ടിയാകണമെന്നില്ല. കാരണം ക്ലെപ്റ്റോമാനിയ എന്ന അവസ്ഥ കണ്ടുവരുന്നവരില്‍ സാമ്പത്തിക സൗകര്യമുള്ള വീട്ടിലെ കുട്ടികളും ഉള്‍പ്പെടുന്നു.
ചിലപ്പോഴെങ്കിലും വേണ്ട രീതിയില്‍ മാതാപിതാക്കളുടെ ശ്രദ്ധ ലഭിക്കാത്തതാണ് കുട്ടികളെ ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. ശ്രദ്ധ പിടിച്ചു പറ്റാനുള്ള മറ്റേതു മാര്ഗത്തെപ്പോലെയാണ് മോഷണവും കുട്ടികള്‍ കാണുന്നത്.
ഒന്നില്‍ കൂടുതല്‍ കുട്ടികളുള്ളപ്പോള്‍ മറ്റേയാള്‍ക്ക് തന്നേക്കാള്‍ ശ്രദ്ധ ലഭിക്കുന്നുവെന്ന തോന്നലും കുട്ടികളില്‍ ക്ലെപ്റ്റോമാനിയ എന്ന അവസ്ഥയുണ്ടാക്കുന്നുണ്ട്.
ഇഷ്ടമുള്ള സാധനങ്ങള്‍ സ്വന്തമാക്കാനുള്ള ആഗ്രഹവും ചില കുട്ടികളിലെ മോഷണ സ്വഭാവത്തിന് പുറകിലുണ്ട്.
കുട്ടികളിലെ മോഷണം കണ്ടെത്തിക്കഴിഞ്ഞാല്‍ അതിന് അവരെ ശകാരിക്കുകയോ ശിക്ഷിക്കുകയോ അല്ല ആദ്യം വേണ്ടത്. ഇതിന് അവരെ പ്രേരിപ്പിക്കുന്ന കാര്യമെന്തെന്ന് കണ്ടത്തണം. കുട്ടിയെ വിളിച്ചിരുത്തി സമാധാനമായി കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കാം.
മാതാപിതാക്കളുടെ ശ്രദ്ധക്കുറവാണ് ഇതിന് കുട്ടികളെ പ്രേരിപ്പിക്കുന്നതെങ്കില്‍ ഇതിന് പരിഹാരം കണ്ടെത്താന്‍ മാതാപിതാക്കള്‍ക്കു തന്നെ കഴിയും.
കുട്ടികള്‍ പണം മോഷ്ടിച്ചെങ്കില്‍ കൂടുതല്‍ പോക്കറ്റ് മണി കൊടുത്ത് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നവരുണ്ട്. ഇത് കുട്ടികളെ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ. ആവശ്യത്തില്‍ കൂടുതല്‍ പണം ഒരിക്കലും കുട്ടികള്‍ക്ക് നല്‍കരുത്.



Click it and Unblock the Notifications
