Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
കുട്ടിയെ ലാളിച്ച് വഷളാക്കല്ലേ

അച്ഛനും അമ്മയും ജോലിക്കാരാകുമ്പോള്‍ കുട്ടികളെ കൂടുതല്‍ ലാളിക്കുവാനുള്ള സാധ്യത കൂടുതലാണ്. കാരണം കുട്ടികള്‍ക്കൊപ്പം ആവശ്യത്തിന് സമയം ചെലവാക്കാന്‍ പറ്റില്ലെന്ന കുറ്റബോധം ലാളനയിലേക്കു വഴി മാറും. ഇത് കുട്ടികളെ പലപ്പോഴും തെറ്റായ രീതിയില്‍ സ്വാധീനിക്കുവാനും ഇട വരുത്തും.
ലാളനയുടെ പേരില്‍ പലപ്പോഴും കുട്ടികള്‍ക്ക് ആവശ്യമില്ലാത്ത സാധനങ്ങളും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കുന്നവരുണ്ട്. ഇത് നല്ലൊരു ശീലമല്ല. എന്തും എപ്പോഴും ലഭിക്കുമെന്ന ധാരണ കുട്ടികളിലുണ്ടാകും. അതുപോലെ കുട്ടികള്‍ ആവശ്യപ്പെടുന്നതെന്തും ഉടനടി കയ്യിലെത്തിച്ചു കൊടുക്കുന്നതും നല്ലതല്ല. അവര്‍ ഇതിനായി വാശി പിടിക്കുകയാണെങ്കില്‍ അത് അവഗണിക്കുകയാണ് നല്ലത്. അല്ലെങ്കില്‍ ഇതൊരു ശീലമാകും.
പല മാതാപിതാക്കളും കുട്ടികളുടെ കാര്യത്തില്‍ അമിത സ്വാര്ത്ഥരാകുന്നതു കാണാം. ഇതു കണ്ടു വളരുന്ന കുട്ടികളുടെ മനസിലും സ്വാര്‍ത്ഥത വളരും. സാധനങ്ങള്‍ പങ്കു വയ്ക്കുവാന്‍ കുട്ടികളെ പഠിപ്പിക്കണം.
കുട്ടികള്‍ക്ക് സ്വന്തമായി ചെയ്യാവുന്ന കാര്യങ്ങള്‍ പോലും ചെയ്തു കൊടുക്കുന്ന മാതാപിതാക്കളുണ്ട്. ഇത് നല്ലതല്ല. സ്വയംപര്യാപ്തരായിരിക്കാന് കുട്ടികളെ പഠിപ്പിക്കണം. സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തിയുണ്ടാവുകയെന്നത് പ്രധാനമാണ്.
കൂടുതല്‍ ലാളന കുട്ടികളില്‍ അധികാരഭാവമുണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട്. മറ്റുള്ളവരെ ഭരിക്കാനുള്ള ഒരു തോന്നല്‍ ഇവരിലുണ്ടാകും. ഇത് മാറ്റിയെടുക്കേണ്ടത് മാതാപിതാക്കളാണ്.
കുട്ടികള്‍ തെറ്റുകള്‍ ചെയ്യുന്നതു കാണുമ്പോള്‍ അത് ചിരിച്ചുതള്ളുന്നത് നല്ല ശീലമല്ല. തെറ്റു പറഞ്ഞുകൊടുത്ത് കുട്ടിയെ തിരുത്താന്‍ തയ്യാറാകണം. ഇടയ്ക്ക് ചെറുതായി ശിക്ഷിക്കുന്നതോ വഴക്കു പറയുന്നതോ തെറ്റായി മാതാപിതാക്കള്‍ കാണേണ്ടതില്ല.



Click it and Unblock the Notifications
